തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

11/01/2013

cam scanner


 ആണ്‍ഡ്രോയിഡ ഫോണ്‍  ഒരു സ്കാനെര്‍ ആക്കാം.....!!

             നമുക്ക് പലപ്പോഴും പല ആവശ്യങ്ങള്‍ക്ക് വേണ്ടിയും ലൈസെന്‍സ്/തിരിച്ചറിയല്‍ കാര്‍ഡ്‌/പാസ്പോര്‍ട്ട്‌...... തുടങ്ങിയ രേഖകള്‍ സ്കാന്‍ ചെയ്തു മെയില്‍ ആയോ മറ്റോ കൈമാറേണ്ട സാഹചര്യം വന്നേക്കാം. പ്രത്യേകിച്ച് ഗള്‍ഫ്‌കാര്‍ക്ക്, അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ സ്റ്റുഡിയോകളും മക്തബുകളും തപ്പി നടക്കണം....... എന്നാല്‍ നിങ്ങളുടെ കയ്യില്‍ ഒരു ആണ്‍ഡ്രോയിഡ ഫോണ്‍ ഉണ്ടോ? എങ്കില്‍ ഇത് വളരെ നിസ്സാരമായി ചെയ്യാം... എങ്ങിനെയെന്നല്ലേ? വിശദമായി പറഞ്ഞു തരാം  ,ഇതാ താഴെ നോക്കൂ...... 
           ഇന്‍സ്റ്റോള്‍ ചെയ്ത ശേഷമുള്ള icon ഷോട്ട് താഴെ.........

മുകളിലെ ഷോട്ടില്‍ ചുവന്ന ചതുരത്തില്‍ കാണുന്നതാണ് 'cam scanner'      അത് open ചെയ്താല്‍ താഴതെത് പോലെ വരും.............

8/20/2013

കാണാതായ ഫോണ്‍ locate ചെയ്യാം....

കാണാതായ ഫോണ്‍ കണ്ടെത്താം, റിംഗ് ചെയ്യിക്കാം!!!!!!!!!!!

    നിങ്ങളുടെ ആണ്‍ഡ്രോയിഡ് ഫോണ്‍ നഷ്ടപ്പെട്ടോ? സൈലന്റ് മോഡ് ആക്കിയ ഫോണ്‍ എവിടെ വെച്ചു എന്ന് മറന്നു പോയോ? കാണാതായ ഫോണ്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലം അറിയണോ .... ഇതിനെല്ലാം ഇപ്പോള്‍ ഒരു എളുപ്പ മാര്‍ഗമുണ്ട്. എന്താണെന്നല്ലേ   google android device manager.
      ആദ്യം ഇതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം.സൈലന്റ് മോഡില്‍ ആയ നിങ്ങളുടെ ഫോണ്‍ റിംഗ് ചെയ്യിപ്പിച്ചു ഫോണ്‍ ഇരിക്കുന്ന സ്ഥലം കണ്ടെത്താം, ഫോണ്‍ ഇരിക്കുന്ന location അഡ്രെസ്സ് കണ്ടെത്താം,നിങ്ങളുടെ ഫോണ്‍ കമ്പ്യൂട്ടറില്‍ നിന്ന് തന്നെ സ്ക്രീന്‍ ലോക്ക് ചെയ്യാം, ഫോര്‍മാറ്റ്‌ ചെയ്യാം........ 
     ഇങ്ങനെയൊക്കെ ആണെങ്കിലും നിങ്ങളുടെ ഫോണ്‍ മോഷണം പോയതാണെങ്കില്‍ , എടുതയാല്‍ അത്യാവശ്യം വിവരം ഉള്ളവനുമായാല്‍ അത് locate ചെയ്യാന്‍ ബുദ്ധിമുട്ട് വന്നേക്കാം ,കാരണം ഫോണ്‍ ഹാര്‍ഡ് reset ചെയ്താല്‍ നിങ്ങളുടെ google അക്കൗണ്ട്‌ erase ആകും .
  എങ്ങിനെയാണ് ഫോണ്‍ കണ്ടെത്തുന്നതെന്ന് സ്ക്രീന്‍ ശോടിലൂടെ മനസ്സിലാക്കാം.
    ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഈ ലിങ്കില്‍ പോയി  നിങ്ങളുടെ ഫോണില്‍ ആഡ് ചെയ്ത അതേ email ഉം പാസ്സ്‌വേര്‍ഡ്‌ കൊടുത്തു login ചെയ്യുക. ഇപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു വിന്‍ഡോ കാണാം.

8/18/2013

ഫോണ്‍ നമ്പറുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ..........

       ഫോണ്‍ നമ്പറുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ..........

ഇന്ന് നമ്മുടെ ജീവിത്തില്‍ ഒഴിച്ച് കൂടാനാവാത്തതാണ് ഫോണ്‍ നമ്പറുകള്‍ . നമ്മുടെ ഫോണ്‍ format ആയിപ്പോവുകയോ, നഷ്ടപ്പെടുകയോ, എന്തെങ്കിലും തകരാര്‍ മൂലം open ആകാതിരിക്കുകയോ ചെയ്‌താല്‍ വിലപ്പെട്ട ഫോണ്‍ നമ്പറുകള്‍ നഷ്ടപ്പെടും. ഇതൊഴിവാക്കാനുള്ള മാര്‍ഗമാണ് നിങ്ങളുമായി ചര്‍ച്ച ചെയ്യുന്നത്. പലരും ഇതിനെ കുറിച്ച് ഗ്രാഹ്യമില്ലാതവരാണ്‌. . ഗാലെക്സി ഫോണ്‍ format ആയി contact നമ്പര്‍ നഷ്ടപ്പെട്ട പരാതിയുമായി ഒരു കസ്റ്റമര്‍ വന്നപ്പോഴാണ്   ഇങ്ങനെയൊരു പോസ്റ്റ്‌ ചെയ്യണമെന്നു എനിക്ക് തോന്നിയത്. എങ്ങിനെയെന്ന് നമുക്ക് നോക്കാം. 
google, yahoo, outlook തുടങ്ങി ഒരു വിധം എല്ലാ  മെയില്‍ അക്കൗണ്ട്‌കളിലും അതിനുള്ള സംവിധാനം ഉണ്ട്.
  ഗൂഗിള്‍ account ഉള്ളവര്‍ക്ക് contact സേവ് ചെയ്യാനുള്ള മാര്‍ഗമാണ് ഞാന്‍ പറയുന്നത്. കമ്പ്യൂട്ടറില്‍ നിന്നും ആണ്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഇങ്ങിനെ ചെയ്യാന്‍ കഴിയും. 
  ആദ്യം നിങ്ങളുടെ ഫോണിലെ contacts മെമ്മറി കാര്‍ഡില്‍ / usb യില്‍ കോപ്പി ചെയ്യാന്‍ മറക്കരുത് .........

         കമ്പ്യൂട്ടറില്‍ നിന്നും contact ആഡ് ചെയ്യാന്‍

 ആദ്യം കമ്പ്യൂട്ടറില്‍ ചെയ്യുന്ന വിധം കണ്ടോളൂ........

8/16/2013

സൌദിയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക്

                              MY STC

   നിങ്ങള്‍ സൌദിയില്‍ താമസിക്കുന്ന ആള്‍ ആണോ? നിങ്ങള്‍ ഉപയോഗിക്കുന്നത്  ആന്‍ഡ്രോയിഡ്  ഫോണ്‍ ആണോ? നിങ്ങള്‍ ഉപയോഗിക്കുന്നത് sawa സിം ആണോ? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സോഫ്റ്റ്‌വെയര്‍ , 'my stc'.
     നിങ്ങള്‍ വിളിച്ച ഫോണ്‍ നമ്പരുകള്‍ ഡേറ്റ് - നമ്പര്‍ - ടൈം - കോസ്റ്റ് സഹിതം നിങ്ങള്‍ക്കറിയാം,നിങ്ങളുടെ ബാലെന്സും കിതാഫ് പോയിന്റും മനസ്സിലാക്കാം, ഏറ്റവും കൂടുതല്‍ പൈസക്ക് ഏതു നമ്ബരിലെക്കാന് വിളിച്ചത് .... ഓരോ മാസവും ടോട്ടല്‍ എത്ര രൂപ വീതം റീചാര്‍ജ് ചെയ്തു .... തുടങ്ങി ഒട്ടനവധി ഫെസിലിട്ടീസ്‌ ഇതിലുണ്ട് sawa ഉപയോക്താക്കള്‍ക്ക് ഇത് ഉപകാരപ്പെടും തീര്‍ച്ച. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഫോണില്‍ തന്നെ രജിസ്റ്റെര്‍ ചെയ്ത സിം ഉപയോഗിക്കണം എന്നില്ല.
   ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഈ ലിങ്കില്‍ പോയി രജിസ്റ്റെര്‍ ചെയ്യുക.രജിസ്റ്റെര്‍ ചെയ്യേണ്ട വിധം താഴെ സ്ക്രീന്‍ ഷോട്ടില്‍ ഉണ്ട്.

8/13/2013

ആണ്‍ഡ്രോയിഡ് ഫോണില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ ......

ആണ്‍ഡ്രോയിഡ് ഫോണില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ ......

    ആണ്‍ഡ്രോയിഡ്  ഫോണുകളില്‍ സ്ക്രീന്‍ ഷോട്ട് എടുക്കുന്നതിനെ കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച. ഒരു വിധം എല്ലാവര്ക്കും അറിയാവുന്നതാണെങ്കിലും അറിയാത്തവര്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതി ആണ് ഇത്  പോസ്റ്റ്‌ ചെയ്യുന്നത്. 
    സംസങ് ഗാലെക്സി ഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ സഹായമില്ലാതെ തന്നെ സ്ക്രീന്‍ ഷോട്ട് എടുക്കാനുള്ള സംവിധാനമുണ്ട്. 
   setting> motion എന്ന രൂപത്തില്‍ motion സെലക്ട്‌ ചെയ്യുക,

8/02/2013

ആന്‍ഡ്രോയിഡ് ഫോണില്‍ ഫോട്ടോ/വീഡിയോ ഹൈഡ് ചെയ്യാം.......

  ആന്‍ഡ്രോയിഡ്  ഫോണില്‍ ഫോട്ടോ/വീഡിയോ  ഹൈഡ് ചെയ്യാം.......

  




നമ്മളില്‍ പലരും ആന്‍ഡ്രോയിഡ്  ഫോണ്‍ ഉപയോഗിക്കുന്നവരാണ്, നമ്മുടെ ഫോണില്‍ പലപ്പോഴും വ്യക്തിപരമായ വീഡിയോ/ഇമേജ് ഉണ്ടാകാം. പ്രത്യേകിച്ചും പ്രവാസികളില്‍ മിക്കവരുടെ ഫോണിലും സ്വന്തം  ഭാര്യമാരുടെയും, സഹോദരിമാരുടെയും ഫോട്ടോകള്‍ ഉണ്ടായിരിക്കും.  റൂമിലെ ആരെങ്കിലും ഫോണ്‍ എടുത്ത് gallery തുറന്നു നോക്കിയാല്‍ എല്ലാവര്ക്കും അത് കാണാനും കഴിയും. ഇത് പല തരത്തില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം..... അതിനൊരു പരിഹാരമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്ന ഈ പോസ്റ്റ്‌..



ഞാന്‍ പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയറില്‍  photo/video/contact/sms,call logs/facebook chat...... തുടങ്ങിയവ എല്ലാം ഹൈഡ് ചെയ്യാം എന്ന പ്രത്യേകത ഉണ്ട്. സ്ക്രീന്‍ ഷോട്ട് കണ്ടോളൂ.........

7/02/2013

ഡൌണ്‍ലോഡിംഗ് എളുപ്പതിലാക്കാന്‍ ഒരു സോഫ്റ്റ്‌വെയര്‍

                       EAGLE GET


ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു ഡൌണ്‍ലോഡിങ്ങ് സോഫ്റ്റ്‌വെയര്‍ ആണ് പല പാര്‍ട്ടുകള്‍ ആയി ഡൌണ്‍ ലോഡിംഗ്  നടക്കുന്നതിനാല്‍ നല്ല സ്പീഡ് ,..ക്രോം/ഫയര്‍ ഫോക്സ്/എക്സ്പ്ലോറേര്‍ ബ്രൌസറുകള്‍ സപ്പോര്‍ട്ട് ചെയ്യും, നെറ്റ് connection നഷ്ടപെട്ടാലും ഒരു ക്ലിക്കില്‍ തന്നെ വീണ്ടും ഡൌണ്‍ ലോഡിംഗ്  തുടരാം,youtube/facebook/dalymotion/google video തുടങ്ങി ഏതു ഏതു സൈറ്റില്‍ നിന്നും മീഡിയ/aplication/documents/മ്യൂസിക്‌..... കണ്ടെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാം തുടങ്ങി ഒട്ടേറെ പ്രത്യേകതകള്‍  ഇതിനുണ്ട് .
idm പോലുള്ള ഡൌണ്‍ലോഡറുകള്‍ ക്രാക്കും സീരിയലും തപ്പി സമയം കളയണം എന്നാല്‍ ഇവനെ തികച്ചും ഫ്രീ ആയി നമുക്ക് കിട്ടും.
eagle get ഡൌണ്‍ലോഡ് ചെയതു ഇന്‍സ്റ്റോള്‍ ചെയ്യുക. ശേഷം നിങ്ങളുടെ ബ്രൌസറില്‍ extension ഇന്‍സ്റ്റോള്‍ ചെയ്യണം 
ക്രോമില്‍ extension ഇന്‍സ്റ്റോള്‍ ചെയ്യുന്ന വിധം താഴെ സ്ക്രീന്‍ ഷോട്ടില്‍ കാണാം.

6/23/2013

സിമ്പിള്‍ വീഡിയോ കട്ടര്‍

 vcd cutter



നിങ്ങള്ക്ക് ഞാന്‍ ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു സിമ്പിള്‍ വീഡിയോ കട്ടര്‍ ആണ്. നമ്മില്‍ പലര്‍ക്കും ഈ സോഫ്റ്റ്‌വെയര്‍ സുപരിചിതമാണ്. അറിയാത്തവര്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതിയാണ് ഇത് പോസ്റ്റ്‌ ചെയ്യുന്നത്. ഒരു വീഡിയോയില്‍ നിന്ന് നമുക്ക് വേണ്ട ഭാഗം  വളരെ സിമ്പിള്‍ ആയി  കട്ട് ചെയ്തെടുക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. 
സ്ക്രീന്‍ ഷോട്ട് കണ്ടോളൂ....


മെയിന്‍ വിന്‍ഡോ കണ്ടില്ലേ? അതിലെ  ചുവന്ന ആരോയില്‍ (file) ക്ലിക്ക് ചെയ്താല്‍ താഴെകാണുന്ന വിന്‍ഡോ കിട്ടും.

6/20/2013

ഡൌണ്‍ലോഡര്‍ വിത്ത്‌ കണ്‍വെര്‍ടെര്‍

       KASTER ALL VIDEO DOWNLOADER

      നാം youtube , daily motion....... തുടങ്ങിയ സൈറ്റില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ flv file ആയാണ് നമുക്ക്  വീഡിയോ ലഭിക്കുന്നത് . ഈ വീഡിയോ ഫോണില്‍ വര്‍ക്ക്‌ ചെയ്യണമെങ്കില്‍ തീര്‍ച്ചയായും 3gp/ mp4 ഫോര്‍മാറ്റിലേക്ക് കണ്‍വെര്‍ടു ചെയ്യണം, ഇനി tvയില്‍  കാണണമെങ്കില്‍ mpeg  ഫോര്‍മാറ്റിലേക്ക് കണ്‍വെര്‍ടു ചെയ്യണം. ഡൌണ്‍ലോഡ് ചെയ്യാനും പിന്നീട് കണ്‍വെര്‍ടു ചെയ്യാനും ഒരുപാട് സമയം ചിലവാണ്‌ അതിനൊരു പരിഹാരമാണ് ഈ സോഫ്റ്റ്‌വെയര്‍ ........
         

kaster all video downloader  , വെറും ഡൌണ്‍ലോഡര്‍ അല്ല നിങ്ങള്‍ ഡൌണ്‍ലോഡ്  ചെയ്യുന്ന വീഡിയോ ഏതു ഫോര്‍മാറ്റില്‍ ആയിരിക്കണമെന്ന് ഡൌണ്‍ലോഡ്  ചെയ്യുമ്പോള്‍ തന്നെ നിങ്ങള്ക്ക് തീരുമാനിക്കാം. എങ്ങിനെയെന്ന് നമുക്ക്  സ്ക്രീന്‍ ഷോടിലൂടെ കാണാം.

6/12/2013

ആണ്‍ഡ്രോയിഡ് മലയാളം ടൈപ്പ് ചെയ്യാന്‍

ആണ്‍ഡ്രോയിഡ് ഫോണില്‍ മലയാളം ടൈപ്പ് ചെയ്യാം 

                             

                             അസ്സലാമു അലൈകും 

 ആണ്‍ഡ്രോയിഡ് ഫോണില്‍ എങ്ങിനെ മലയാളം വായിക്കാമെന്നു മുന്പ് ഒരു ടിപ് പോസ്റ്റ്‌ ചെയ്തിരുന്നു. അത് ഇവിടെ    നിന്നും കിട്ടും. ഇപ്പോള്‍ പറയുന്നത് മലയാളം ടൈപ്പ് ചെയ്യാനുള്ള മാര്‍ഗത്തെ കുറിച്ചാണ്.  ആദ്യം മലയാളം font install ചെയ്തു മലയാളം വായിക്കാന്‍ ഫോണ്‍ സജ്ജമാക്കുക. എന്നാലേ ഇത് വിജയിക്കൂ.......
  ആണ്‍ഡ്രോയിഡ് ഫോണില്‍ മലയാളം type ചെയ്യാന്‍ ആദ്യം play store ല്‍ നിന്നും multiling keyboard ഇന്‍സ്റ്റോള്‍ ചെയ്യുക.      
               


                                                  

4/25/2013

vsee video chatting

ഇതാ ഒരു വീഡിയോ കാളിംഗ്  സോഫ്റ്റ്‌വെയര്‍

ഇതൊരു വീഡിയോ കാളിംഗ് സോഫ്റ്റ്‌വെയര്‍ ആണ്. skype പോലെ അത്രത്തോളം പോപ്പുലര്‍ ആയിട്ടില്ലെങ്കിലും വീഡിയോ ക്ലാരിടി വളരെ മികച്ചതാണ്. എന്ന് മാത്രമല്ല skype പലപ്പോഴും ഹാങ്ങാവുകയും cam തുറന്നു വരാന്‍ ഒരുപാട് സമയം പിടിക്കുകയും ചെയ്യാറുണ്ട്. ഇവനെ ഉപയോഗിച്ചാല്‍ ഗുണം മനസ്സിലാക്കാം 
ആദ്യം ഇതാ ഇവിടെ പോവുക 
ഇനിയെന്ത് ചെയ്യണമെന്നു സ്ക്രീന്‍ ഷോട്ട്   കണ്ടോളൂ............



മുകളിലെ ലിങ്കില്‍ പോയാല്‍ തുറന്നു വരുന്ന വിന്‍ഡോ ആണിത്. അതിലെ 'enter your email' എന്നിടത് മെയില്‍ id ടൈപ്പ്  ചെയയ്ത ശേഷം ചുവന്ന ആരോ കാണുന്നിടത്ത് ക്ലിക്കൂ...
ഇതാ താഴെ കാണുന്ന വിന്‍ഡോ വരും.



4/17/2013

സൌദിയിലും കിട്ടും നിംബസ്

        അതെ, സൌദിയിലും നിംബസ് കിട്ടും 


       കുറച്ചു ദിവസമായി  സൌദിയില്‍ നിംബസ്  ബ്ലോക്ക് ആയിട്ട്  voip കാള്‍ മാത്രമല്ല  stc മോഡം ഉപയോഗിക്കുന്നവര്‍ക്ക്  നിംബസ്   lapല്‍ തുറക്കാത്ത അവസ്ഥയും..... 
       യഥാര്‍ത്ഥത്തില്‍ സൌദിയ്ലെ പ്രവാസികള്‍ ശരിക്കും വെട്ടിലായി. നിതാകാത് ഒരു വശത്ത് voip കാള്‍ മിനിറ്റ് കുത്തനെ കുറച്ചത്  മറുവശത്, mobile കാള്‍ ചാര്‍ജ്ജ്  25ല്‍ നിന്ന് 55 ലേക്ക് കയറിയത്  അതിലും വലിയ അടി. ഇങ്ങനെയൊക്കെയാെണങ്കിലും എന്നെപ്പോലുള്ള ചിലര്‍ അഹങ്കരിച്ചു "ഞങ്ങള്‍ക്ക് നിംബസുണ്ടല്ലോ... ഞങ്ങളുടെ വീട്ടിലും ഉണ്ട്...   ഞങ്ങള്‍ക്ക് കാള്‍ ഫ്രീയാ...."
     ഇപ്പോളിതാ കൂനിന്‍ മേല്‍ കുരു പോലെ നിമ്ബസും  കട്ട്!!!!!!!!!!!!!
എന്ത് ചെയ്യും?
         ഏതായാലും 'google' പറമ്പില്‍ ഒന്ന്  'search'ന്  ഇറങ്ങി അപ്പോളതാ തേടിയ പാമ്പ്‌ കാലില്‍ ചുറ്റി, കുറച്ചു പെടിയോടെയാണ്ങ്കിലും അവനെയെടുത്ത് 'system'തിലിട്ടു. അല്ഹമ്ദുലില്ലാഹ്  അവന്‍ ഒരു കുഴപ്പവും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, നിംബസ്  വര്‍ക്കാവുകയും ചെയ്തു. 
      നിംബസ് മൂലം ഭാര്യ (കാമിനി) പിണങ്ങിയവര്‍ക്കും മൊബൈല്‍ കാള്‍ ചെയ്തു റിയാല്‍ മുടിച്ചവര്‍ക്കും ഞാനീ  പോസ്റ്റ്‌    സമര്പ്പിക്കുന്നു.

         ഇതാ ഈ സോഫ്റ്റ്‌വെയര്‍ കയറ്റുന്നതിനു മുന്പ് നിംബസ്  open ആക്കിയാല്‍ ഇങ്ങനെയാണ് വന്നിരുന്നത്. ഇമേജ് നോക്കൂ.......





















4/13/2013

fanta morph

ഇതാ ഒരു മോര്‍ഫിംഗ് സോഫ്റ്റ്‌വെയര്‍

   നിങ്ങള്ക്ക്  അനിമേഷന്‍ ഫോട്ടോ ക്രിയേറ്റ് ചെയ്യണമെന്നു ആഗ്രഹമുണ്ടോ?അതുമല്ലെങ്കില്‍ മോര്‍ഫിംഗ് മേഘലയില്‍ ഒന്ന്  കടന്നു നോക്കണമെന്നു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കൊരു സോഫ്റ്റ്‌വെയര്‍ 'fanta morf' 
     മോര്‍ഫിംഗ് എന്താണെന്ന്  പഠിക്കാനും അല്പമൊക്കെ പ്രയോഗിച്ചു നോക്കാനും ഇവനെ ഉപയോഗിക്കാം.... 
   ഏതായാലും ഒന്ന് പരിചയപ്പെടാം അല്ലേ....?

ഇതാണ്  ആദ്യം തുറന്നു വരുന്ന വിന്‍ഡോ,  അതോടൊപ്പം ഇതാ ഇതുപോലൊരു ജാലകവും കാണാം...........

4/08/2013

iwi soft free video converter

ഇതാ ഒരു ഫ്രീ വീഡിയോ കണ്‍വെര്‍ടെര്‍

    ഒരു കിടിലെന്‍ വീഡിയോ കണ്‍വെര്‍ടെര്‍ അതും ഒരുപാട് ഫെസിലിടീസ് ഉള്ളത് ഫ്രീ ആയി കിട്ടിയാല്‍.......          ഓസിനു കിട്ടിയാല്‍ ആസിഡും  കുടിക്കുന്ന മലയാളിക്ക്  പെരുത് സന്തോഷമാകും അല്ലേ?........
    എന്നാല്‍ ആദ്യം അത് എങ്ങിനെ ഉപയോഗിക്കുമെന്ന് നോക്കാം .... താഴെ സ്ക്രീന്‍ ഷോട്ട്  നോക്കൂ...................................

4/06/2013

web blocking software

ഫ്രീ വെബ്‌ ബ്ലോകിംഗ് സോഫ്റ്റ്‌വെയര്‍ 

     നാം വീട്ടില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ പല സൈറ്റുകളും ബ്ലോക്ക് ചെയ്യേണ്ടി വന്നേക്കാം, ഏതൊരു സൈറ്റ് തുറന്നാലുംഏതെങ്കിലും ഒരു മൂലയില്‍ ഒരു porn സൈറ്റ് ലിങ്ക്  ഉണ്ടാകും, കുട്ടികളോ മറ്റുള്ളവരോ അത് തുറന്നാല്‍ കാണുന്നത്  എന്താണെന്ന് പ്രത്യേകം പറയേണ്ടല്ലോ?  ഇങ്ങനെയുള്ള  സൈറ്റുകള്‍  ബ്ലോക്ക് ചെയ്യാന്‍ ഒരു കുഞ്ഞു tip ഞാന്‍ മുന്പ് ഇട്ടിരുന്നു. അത് ഇവിടെ നിന്നും വായിക്കാം.
 ഒരു വിഭാഗം സൈറ്റ് ഒറ്റയടിക്ക് ബ്ലോക്ക് ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇതിന്‍റെ  ഇതിന്‍റെ പോരായ്മ. ബ്ലോക്ക് ചെയ്യേണ്ട സൈറ്റ് നെയിം ഓരോന്നായി ടൈപ്പ് ചെയ്യണം,
ഇനി സോഫ്റ്റ്‌വെയര്‍ മുഘേന ബ്ലോക്ക്  ചെയ്യണമെങ്കില്‍ പൈസ കൊടുത്തു വാങ്ങണം....
  എന്നാല്‍ ഇപ്പോള്‍ ഞാന്‍ പരിചയപ്പെടുത്തുന്നത്  ഫ്രീ ആയി ലഭിക്കുന്ന എന്നാല്‍   പവര്‍ ഫുള്ളായ ഒരു സോഫ്റ്റ്‌വെയര്‍ ആണ് .......

4/04/2013

video chatting

സോഫ്റ്റ്‌വെയര്‍ ഇല്ലാതെ വീഡിയോ ചാറ്റിംഗ്

       സോഫ്റ്റ്‌വെയര്‍ ഇല്ലാതെ എങ്ങിനെ വീഡിയോ ചാറ്റിംഗ്  ചെയ്യാം എന്നതാണ് ഇന്നത്തെ ചര്‍ച്ച. 
     വീഡിയോ ചാറ്റിംഗ് സൈറ്റ്  മുഘേനയാണ്  ഇത് സാധ്യമാകുന്നത്.
     സ്ക്രീന്‍ ഷോട്ട് കാണൂ.......................................

4/02/2013

jing screen recorder

          jing- സിമ്പിള്‍സ്ക്രീന്‍ റികോഡര്‍

debute, snagit.... തുടങ്ങിയ സ്ക്രീന്‍ recorder കള്‍ നാം മുന്‍പ് പരിചയപ്പെട്ടിട്ടുണ്ട്. (debute നെ കുറിച്ചറിയാന്‍ ഇവിടെ  അമര്‍ത്തുക, snagit നു ഇവിടെയും.) എന്നാല്‍ ഇവയെല്ലാം വിന്‍ഡോ open ആക്കി സെലക്ട്‌ ചെയ്തുത്തിനുശേഷം ഒരുപാട് options പാലിക്കണം, കണ്ഫ്യൂഷന്‍ ഉണ്ടാക്കുന്ന optionsകള്‍ ; എന്നാല്‍ വളരെ സിമ്പിള്‍ ആയി ടെസ്ക്ടോപില്‍ ഒരൊറ്റ ക്ലിക്ക്  ചെയ്തു നമുക്ക് വേണ്ട ഭാഗം ഫോട്ടോ എടുക്കുകയോ record ചെയ്യുകയോ ആവാം ഇതാ താഴെ നോക്കൂ..........


3/30/2013

team viewer


                        team viewer                          

                                                             



 ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്നത് ​ 
team viewr
 ​ എന്ന സോഫ്റ്റ്‌വെയര്‍  ആണ്. ​ഇതിനെക്കുറിച്ച്‌ അറിയുന്നവരാകും നമ്മുടെ കൂട്ടത്തില്‍ ഭൂരിഭാഗവും, അറിയാത്ത കുറച്ചാളുകള്‍; അവര്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് എന്റെ ഉദ്ദേശം.


      നമ്മില്‍ പലരും വിദേശത്ത് ജോലി ചെയ്യുന്നവരാണ്, നമ്മുടെ കുടുംഭവുമായി ബന്ധപ്പെടുന്നതിനു പലരും വീട്ടില്‍ lap/pc വാങ്ങി നല്കിയിട്ടുണ്ടാകും. ഭാര്യയും  പിഞ്ചു മക്കളുമുള്ള വീട്ടിലെ സിസ്റ്റം 
 (സോഫ്റ്റ്‌വെയര്‍ സംബന്ധമായ)  തകരാറായാല്‍  ഒരു ടെക്നീഷ്യനെ സമീപിക്കണം, അല്ലെങ്കില്‍ അയാള്‍ വീട്ടില്‍ വന്നു repareചെയ്യണം.

നിംബസ്,skype.... തുടങ്ങിയ കാളിംഗ് 

 സോഫ്റ്റ്‌വെയര്‍ മുഖേന കുടുംബവുമായി ബന്ധപ്പെടുന്ന നമ്മള്‍ ചിലപ്പോളൊക്കെ ഭാര്യ,സഹോദരി,മാതാവ്, തുടങ്ങിയ കുടുംബവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ടാകാം, ഭര്‍ത്താവുമായി നടത്തിയ സംഭാഷണം ഭാര്യ record ചെയ്തിട്ടുണ്ടാകാം, 
  ഒരു ടെക്നീഷ്യനെ സമീപിച്ചു അയാള്‍ അത് repare ചെയ്യുന്നതിനിടെ മേല്‍ പറഞ്ഞവ ചോര്‍ത്തിയാല്‍ ? പിറ്റേന്ന് youtube, facebook.. social media കളിലൂടെ അത് പരക്കും.
എന്നാല്‍ നിങ്ങള്ക്ക്  അല്ലെങ്കില്‍ നിങ്ങളുടെ റൂം മേറ്റ്/സുഹൃത്തിനു പരിഹരിക്കാന്‍ കഴിയുന്ന തകരാറ് ആണെങ്കില്‍ നിങ്ങളുടെ lap/pc ഉപയോഗിച്ച് നിങ്ങളുടെ നാട്ടിലെ lap/pc നിങ്ങള്‍ക്ക് ശരിയാക്കാം. അതിനുപയ്ഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് team viewr. സ്ക്രീന്‍ ഷോട്ട് കണ്ടോളൂ..............................................


ആന്‍ഡ്രോയിഡ് ഫോണില്‍ മലയാളം വായിക്കാന്‍

  

ആന്‍ഡ്രോയിഡ് ഫോണില്‍ മലയാളം വായിക്കാന്‍







                     ആദ്യം ഇവിടെ നിന്നും 
​​ഫോണ്ടുകള്‍   ഫോണിലെക്കോ sd card ലേക്കോ  ഡൌണ്‍ലോഡ്‌ ചെയ്യുക, ഫോണ്ടുകള്‍ select ചെയ്തു install ചെയ്യുക. 

 install ആയതിനു ശേഷം settings - display- font style....എന്നിങ്ങനെ font settings മെനുവിലെത്തി  default എന്നത് മാറ്റി  നമുക്ക് വേണ്ട font സെലക്ട്‌ ചെയ്തു ok കൊടുക്കുക.
ഇനി
​ ഫോണ്‍ ഒന്ന് restart ചെയ്തോളൂ .... സംഗതി ok​

  ഇതാ മറ്റൊരുമാര്‍ഗം,.....

1)android marketല്‍ നിന്നും   fontomizer 



ഡൌണ്‍ലോഡ് 



ചെയ്യുക,

2)  fontomizer തുറന്നുl Akshar font



 ഇന്‍സ്റ്റോള്‍ ചെയ്യുക,




3)settings--> Display--> Screen Display-->



 font 



എന്നിങ്ങനെ font option എടുക്കുക

,
4) font style akshar എന്ന് സെലക്ട്‌ ചെയ്യുക......

ok യാകും ഇന്ഷാ അല്ലാഹ് 




       NB:- ഒരുപാട് ആളുകള്‍ (?) മെയില്‍ 



മുഖേനയും 



മറ്റും font 



ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയാത്ത പരാതി 



പറഞ്ഞിരുന്നു 



അവര്‍ ഇതാ ഇങ്ങിനെ ചെയ്യൂ............ ആദ്യം 



നിങ്ങളുടെ 



മൊബൈലില്‍ ഗൂഗിള്‍ 



ഡ്രൈവ് ഇന്‍സ്റ്റോള്‍ ചെയ്യുക,



എന്നിട്ട് നിങ്ങളുടെ മെയില്‍ id ഇവിടെ 

'comment' ചെയ്യുക.



    font ഞാന്‍ നിങ്ങക്ക് ഷെയര്‍ ചെയ്യാം.......



  പിന്നീട് നിങ്ങള്‍ ചെയ്യേണ്ടത് ഗൂഗിള്‍ ഡ്രൈവ് 

തുറന്നു shared with me എന്നാ ടാബ് 

തുറക്കലാണ്, 



അപ്പോള്‍ നിങ്ങള്ക്ക് ഞാന്‍ ഷെയര്‍ ചെയ്ത

 font കല്‍ അതില്‍ കാണാം, അത് തുറന്നു 'open' 

എന്നതില്‍ 



കുത്തി ഇന്‍സ്റ്റോള്‍ ചെയ്യാം. ശേഷം മേല്‍ 

പറഞ്ഞത് പോലെ settings - display- font 

style....എന്നിങ്ങനെ  



font settings ല്‍ എത്തി ഇന്‍സ്റ്റോള്‍ ചെയ്ത

 ഏതെങ്കിലും ഒരു font സെലക്ട്‌ ചെയ്യുക...
    നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുതലുകലുമെല്ലാമ്  താഴെ comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.


                           *************


                                                                                                                                                                         

ആണ്‍ഡ്രോയിഡ്  സംബന്ധിച്ച മറ്റു പോസ്റ്റുകള്‍ 

                                                                                                                                                                         



     ദുആ വസ്വിയ്യത്തോടെ,
താജുദ്ദീന്‍ സഖാഫീ.... വാണിയംപാറ

3/28/2013

video watermark-pro


    വീഡിയോയില്‍ എങ്ങിനെ watermark ചേര്‍ക്കാം?



 ഇന്ന് പരിചയപ്പെടുത്തുന്നത്  ​'
video watermark pro
​'​  എന്ന സോഫ്റ്റ്‌വെയര്‍ ആണ്.
     നാം പലപ്പോഴും നമ്മുടെ മൊബൈലിലും handicam ലും എടുക്കുന്ന പ്രാദേശികവും അല്ലാത്തതുമായ വീഡിയോകള്‍ youtube/facebook പോലുള്ള സോഷ്യല്‍ media കളില്‍ അപ്ലോഡ് ചെയ്യാറുണ്ട്. മാന്യന്മാര്‍ അതടിച്ചുമാറ്റി സ്വന്തം പേരില്‍   അപ്ലോഡ്  ചെയ്തു ഞെളിയാറുമുണ്ട്. അപ്പോഴൊക്കെ നമുക്ക് തോന്നിയിട്ടുണ്ടാകാം എന്റെ സ്വന്തം ഐടെന്റിറ്റി വീഡിയോയില്‍  ചേര്‍ക്കാന്‍ കഴിഞ്ഞെങ്കിലെന്ന് , എന്താ ശരിയല്ലേ? എന്നാല്‍ അതിനിതാ ഒരു പരിഹാരം 'video watermark pro
 ​'​ 
​  ഇവനെ എങ്ങിനെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം 

 

3/27/2013

വെബ്സൈറ്റ് ബ്ലോക്കിംഗ്

എങ്ങിനെ ഒരു വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാം?




        നാം ഉപയോഗിക്കുന്ന lap/pc യില്‍  ഒരു വെബ്സൈറ്റ് എങ്ങിനെ ബ്ലോക്ക് ചെയ്യാം എന്ന് നമ്മില്‍ പലരും പലപ്പോഴും   ചിന്തിചിട്ടുണ്ടാകാം. പല സുഹൃത്തുക്കളും ആവശ്യപ്പെട്ടപ്പോള്‍ ഞാനും ഒന്ന് ശ്രമിച്ചു. സോഫ്റ്റ്‌വെയര്‍ ഒന്നും കൂടാതെ ഈസിയായി ചെയ്യാവുന്ന ഒരു മാര്‍ഗം ഇതാ.....
       വീട്ടില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സ്ത്രീകള്‍ സീരിയല്‍ കാണാനും കുട്ടികള്‍ ഗെയിം കളിക്കാനും ആണ് ഉപയോഗിക്കുന്നത്   എന്നത് ഒരു പരസ്യമായ രഹസ്യമാണ്. 

3/26/2013

trillian messenger


             അസ്സലാമു അലൈകും


​   ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു 'messenger'​ ആണ്. 
-trillian.
​     ​നിംബസ് പോലെ ഒരു multi യൂസേജ് മെസ്സെഞ്ചെര്‍  ആണിത്. 
  നമ്മുടെ gmail,yahoomail എന്നിവയിലെ inbox ല്‍ ഉള്ള message പോപ്‌ അപ് ബോക്സില്‍ ഇടക്കിടക്കിട്ക്ക്  കാണാം, കൂടാതെ നമ്മുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരെങ്കിലും sighn out ചെയ്താലും sighn in ചെയ്താലും അപ്പപ്പോള്‍ നമുക്ക് ഇവന്‍ അറിയിച്ചു തരും.
എങ്ങിനെ ഉപയോഗിക്കാമെന്ന് സ്ക്രീന്‍ ഷോട്ട് കണ്ടു മനസ്സിലാക്കാം.
ഇൻലൈൻ ഇമേജ് 1 


ഇൻലൈൻ ഇമേജ് 1 

youtube download


                                  അസ്സലാമു അലൈകും


​  ​ഇനി മറ്റൊരു മാര്‍ഗം chrom ല്‍  extention ആഡ് ചെയ്യുക എന്നതാണ്. അതെങ്ങിനെയെന്ന്കൂ ടി നോക്കാം. ഇവിടെ നിന്നും ഡൌണ്‍ ലോഡ്  ചെയ്ത ശേഷം chrom ലെ മുകളില്‍ വലതു ഭാഗത്തെ customize ബടെനിലെ tools എന്നതിലെ 
 

torch browser


        ഇതാ ഒരു കിടിലന്‍ ബ്രൌസര്‍     

​    ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു ബ്രൌസര്‍ ആണ്.
     നാം പലപ്പോഴും youtub/ facebook ലെ വീഡിയോ ഡൌണ്‍ലോഡ്  ചെയ്യാന്‍ idm ഉം  മറ്റു സോഫ്റ്റ്‌വെയറുകളും തിരഞ്ഞു നടക്കാറുണ്ട്, ഡൌണ്‍ ലോഡ് ചെയ്താലോ പിന്നേ സീരിയലും തപ്പി നടക്കണം, അല്ലെങ്കില്‍ ക്രാക്ക് തപ്പി
നടുവൊടിക്കണം, 
ഈ ബ്രൌസേറില്‍ youtube/facebook മാത്രമല്ല ഏതു  സൈറ്റില്‍  വീഡിയോ തുറന്നാലും അത് ഡൌണ്‍ലോഡ് ചെയ്യാം.
എന്നാല്‍ ഈ ബ്രൌസറില്‍  വീഡിയോ തുറന്നാല്‍ മുകളില്‍ media എന്ന icon നീല കളറായി മാറും. 

മുകളിലെ ചിത്രം കണ്ടില്ലേ? അതില്‍ വൃത്തത്തില്‍ കാണിച്ചിരിക്കുന്നതാണ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള icone. ബ്രൌസറില്‍ വീഡിയോ വര്‍ക്ക്‌ ചെയ്യുമ്പോള്‍ അത് ഒരു ഇളം നീല കളറില്‍ ആകും. അതിലൊന്ന് കഴ്സര്‍ വെച്ച ക്ലിക്കിയാല്‍ മതി വീഡിയോ ഡൌണ്‍ലോഡ് ആയിക്കൊള്ളും. കൂടാതെ torrent ഡൌണ്‍ലോഡ് ചെയ്യാനും ഇതില്‍ കഴിയും. 
ചിത്രം നോക്കൂ....

അത്യാവശ്യം സ്പീടുള്ള ഇവനെ വേണ്ടവര്‍ 
താഴെ കാണുന്ന dropbox ചിത്രത്തില്‍ ഞെക്കി torch browser ഇന്‍സ്റ്റാള്‍ ചെയ്യുക. നിലവില്‍ dropbox ഇല്ലാത്തവര്‍ www.dropbox.com  എന്ന ലിങ്കില്‍ പോയി നിങ്ങളുടെ പേരും mail idയും കൊടുത്ത് sighnup ചെയ്ത ശേഷം phone/pc യില്‍ dropbox ഇന്‍സ്റ്റാള്‍ ചെയ്യുക എന്നിട്ട് മാത്രം താഴെ ചിത്രത്തില്‍ ക്ലിക്കുക.
ഇതാ ഇവിടെ ഒന്ന് അമര്‍ത്തിക്കുത്തിയാല്‍ drive ഉള്ളവര്‍ക്ക് കിട്ടും. 
ഉപയോഗിച്ച് നോക്കി ഇഷ്ടപ്പെട്ടാല്‍ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യാന്‍ മറക്കരുതേ....
         നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും , സംശയങ്ങളും,തിരുതലുകലുമെല്ലാമ്  താഴെ comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.

ദുആ വസ്വിയ്യത്തോടെ,
താജുദ്ദീന്‍ സഖാഫി വാണിയംപാറ

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews