തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

8/02/2013

ആന്‍ഡ്രോയിഡ് ഫോണില്‍ ഫോട്ടോ/വീഡിയോ ഹൈഡ് ചെയ്യാം.......

  ആന്‍ഡ്രോയിഡ്  ഫോണില്‍ ഫോട്ടോ/വീഡിയോ  ഹൈഡ് ചെയ്യാം.......

  




നമ്മളില്‍ പലരും ആന്‍ഡ്രോയിഡ്  ഫോണ്‍ ഉപയോഗിക്കുന്നവരാണ്, നമ്മുടെ ഫോണില്‍ പലപ്പോഴും വ്യക്തിപരമായ വീഡിയോ/ഇമേജ് ഉണ്ടാകാം. പ്രത്യേകിച്ചും പ്രവാസികളില്‍ മിക്കവരുടെ ഫോണിലും സ്വന്തം  ഭാര്യമാരുടെയും, സഹോദരിമാരുടെയും ഫോട്ടോകള്‍ ഉണ്ടായിരിക്കും.  റൂമിലെ ആരെങ്കിലും ഫോണ്‍ എടുത്ത് gallery തുറന്നു നോക്കിയാല്‍ എല്ലാവര്ക്കും അത് കാണാനും കഴിയും. ഇത് പല തരത്തില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം..... അതിനൊരു പരിഹാരമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്ന ഈ പോസ്റ്റ്‌..



ഞാന്‍ പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയറില്‍  photo/video/contact/sms,call logs/facebook chat...... തുടങ്ങിയവ എല്ലാം ഹൈഡ് ചെയ്യാം എന്ന പ്രത്യേകത ഉണ്ട്. സ്ക്രീന്‍ ഷോട്ട് കണ്ടോളൂ.........

മുകളിലെ സ്ക്രീന്‍ ഷോട്ടില്‍ കാണുന്നത്  NQ vault എന്ന സോഫ്റ്റ്‌വെയര്‍ ആണ്. ഇത് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം നിങ്ങള്‍ക്കിഷ്ടമുള്ള പാസ്സ്‌വേര്‍ഡ്‌ കൊടുത്ത് ഹൈഡ് ചെയ്യേണ്ട photo/video/contact/sms,call logs/facebook chat...... എല്ലാം തിരഞ്ഞെടുക്കാം. 
മുകളിലെ സ്ക്രീന്‍ ഷോട്ട് കണ്ടില്ലേ പാസ്സ്‌വേര്‍ഡ്‌ സെറ്റ്  ചെയ്തതിനു ശേഷം ലഭിക്കുന്ന വിന്‍ഡോ ആണത്. ഹൈഡ് ചെയ്യേണ്ടവ തിരഞ്ഞെടുക്കാന്‍ ഓരോന്നിനും  അതാത് iconകളില്‍ ക്ലിക്ക് ചെയ്തു സെലക്ട്‌ ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ സെലക്ട്‌ ചെയ്തവ എല്ലാം gallery ല്‍ നിന്നും ഹൈഡ് ആയിട്ടുണ്ടാകും. 
പലര്‍ക്കും അറിയാവുന്നതാണ് ഈ സോഫ്റ്റ്‌വെയറുകള്‍ .  അറിയാത്തവര്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടിയാണ് ഇത് ഷെയര്‍ ചെയ്യുന്നത്.
      play storeല്‍ നിന്നും സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാസ്‌വെര്‍ഡ്‌ കൊടുത്തു ഹൈഡ് ചെയ്യേണ്ടവ സെലക്ട്‌ ചെയ്‌താല്‍ മാത്രം മതി. 

    നിങ്ങള്‍ കൊടുക്കുന്ന പാസ്‌വെര്‍ഡ്‌ മറന്നു പോയാല്‍ ഹൈഡ് ചെയ്ത ഫയലുകള്‍ നഷ്ടപ്പെടും എന്നത് പ്രത്യേകം ഓര്‍ക്കുക.

software ഇവിടെ നിന്നും കിട്ടും.

   ഇതാ താഴെ കാണുന്ന ലിങ്കുകളില്‍ നിന്നും വ്യത്യസ്തമായ 3 സോഫ്റ്റ്‌വെയറുകള്‍ നിങ്ങള്ക്ക് കിട്ടും. ഇഷ്ടപ്പെട്ടത് ഉപയോഗിച്ചോളൂ........ 


     നിങ്ങള്ക്ക് ഉപകാരപ്പെട്ടെങ്കില്‍ മാത്രം ഇത് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുക.


    

*************

                                                                                                                                                                         

ആണ്‍ഡ്രോയിഡ്  സംബന്ധിച്ച മറ്റു പോസ്റ്റുകള്‍ 

                                                                                                                                                                         


     ദുആ വസ്വിയ്യത്തോടെ,
താജുദ്ദീന്‍ സഖാഫീ.... വാണിയംപാറ

No comments:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews