തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

11/07/2014

ഓട്ടോബാക്ക്അപ് ഫോള്‍ഡറിലെ photo delet ചെയ്യാന്‍.....

auto backup folderല്‍ നിന്നും എങ്ങിനെ ഫോട്ടോ delet ചെയ്യാം?

************************
auto backup ഫോള്‍ഡര്‍ ഫോണില്‍ നിന്നുമെങ്ങിനെ ഒഴിവാക്കാം എന്ന് നമ്മള്‍ മുന്പ് ചര്‍ച്ച ചെയ്തിരുന്നു. (അതിവിടെ വായിക്കാം.) നാം  ഫോണില്‍ എടുക്കുന്ന ഫോട്ടോകള്‍, whatsapp തുടങ്ങിയവയിലൂടെ നമുക്ക് ലഭിച്ച ഫോട്ടോകള്‍ എല്ലാം ഈ ഫോള്‍ഡറില്‍ ഉണ്ടാകും, ഫോണില്‍ ഡൌണ്‍ലോഡ് ചെയ്ത ഫോട്ടോകളും കാണാം. ഫോണിലെ gallery തുറന്നു നോക്കുന്ന ആര്‍ക്കും  ഈ ഫോടോ കാണാന്‍ കഴിയും. വ്യക്തിപരമായ  ഫോട്ടോകളും മറ്റും അന്യര്‍ കാണുന്നത് നമ്മെ വിഷമിപ്പിക്കും.   എന്നാല്‍ google+ പ്രൊഫൈല്‍ തുറക്കുന്ന എല്ലാവര്ക്കും ഈ ഫോട്ടോകള്‍ കാണാനാകില്ല.നമുക്ക് മാത്രമേ ഈ ഫോട്ടോകള്‍ കാണാനാകൂ... മറ്റുള്ളവര്‍ക്ക് കാണണം എങ്കില്‍ നാം ഷെയര്‍ ചെയ്യണം.   നമ്മുടെ ഫോണിലെ ഫോട്ടോകള്‍ ഒഴിവാക്കിയാലുംനമുക്ക് എപ്പോള്‍ ആവശ്യമുണ്ടെങ്കിലും അത് google+ തുറന്നു ഫോട്ടോസ് എന്നത് സെലക്ട്‌ ചെയ്തു എടുക്കാം. അതായത് google+ഫോട്ടോയില്‍ അതെല്ലാം ഭദ്രമായി ഉണ്ടാകും.  ഇതില്‍ നമുക്ക് ആവശ്യമുള്ളവയും ഇല്ലാത്തവയും ഉണ്ടാകാം. ആവശ്യമില്ലാത്തവ മാത്രം എങ്ങിനെ തിരഞ്ഞെടുത്തു delet ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് നമുക്കാവശ്യമുള്ള ഫോടോകള്‍ക്ക് വേണ്ടി കൂടുതല്‍ തിരച്ചില്‍ നടത്തുന്നത് ഒഴിവാക്കാനും കഴിയും.

          "ആദ്യം നിങ്ങളുടെ ഫോണ്‍ മെനുവില്‍ നിന്നും google+ 'photos' app സെലക്ട്‌ ചെയ്യുക, അതിലെ സെര്‍ച്ച്‌ icon ക്ലിക്ക് ചെയ്തു  '#AutoBackup' എന്ന് സെര്‍ച്ച്‌ ചെയ്യുക.
ദാ സ്ക്രീന്‍ ഷോട്ട് താഴെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews