തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

8/13/2013

ആണ്‍ഡ്രോയിഡ് ഫോണില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ ......

ആണ്‍ഡ്രോയിഡ് ഫോണില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ ......

    ആണ്‍ഡ്രോയിഡ്  ഫോണുകളില്‍ സ്ക്രീന്‍ ഷോട്ട് എടുക്കുന്നതിനെ കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച. ഒരു വിധം എല്ലാവര്ക്കും അറിയാവുന്നതാണെങ്കിലും അറിയാത്തവര്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതി ആണ് ഇത്  പോസ്റ്റ്‌ ചെയ്യുന്നത്. 
    സംസങ് ഗാലെക്സി ഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ സഹായമില്ലാതെ തന്നെ സ്ക്രീന്‍ ഷോട്ട് എടുക്കാനുള്ള സംവിധാനമുണ്ട്. 
   setting> motion എന്ന രൂപത്തില്‍ motion സെലക്ട്‌ ചെയ്യുക,


 motion എന്നത് ആക്റ്റീവ് ആക്കിയ ശേഷം  motion തുറന്നു അതിലെ palm swipe to capture എന്നത് ടിക് മാര്‍ക്ക് നല്‍കുക.



ഇനി  നിങ്ങളുടെ ഫോണ്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ വളരെ എളുപ്പമാണ്. നിങ്ങള്‍ സ്ക്രീനില്‍ കാണുന്നത് അതുപോലെതന്നെ ഇമേജ്‌ ആക്കി എടുക്കാം അതിനു താഴെ കാണുന്നതുപോലെ ചെയ്താല്‍ മതി.


 ഫോണ്‍ സ്ക്രീനിന്റെ വലതു ഭാഗത്ത്‌ നിങ്ങളുടെ കൈപത്തി ചെരിച്ചു വെച്ച് ഇടതുഭാഗതെക്ക്  വലിച്ചോളൂ....... സ്ക്രീന്‍ ഷോട്ട് റെഡി ആയിട്ടുണ്ടാവും.gallery തുറന്നാല്‍ നിങ്ങള്‍ക്കത് കാണാം.
   ഇനി settings ഒന്നുംചെയ്യാന്‍ അറിയില്ലേ എങ്കില്‍ ഇതാ ഒരു എളുപ്പ വഴി..... ഇത് രഹസ്യമാണ്  ആര്‍ക്കും പറഞ്ഞുകൊടുക്കരുത്....
  s3, s4 എന്നീ ഫോണ്‌കളില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍  power ബട്ടനും ഹോം ബട്ടനും ഒരുമിച്ചു capture സൌണ്ട് കേള്‍ക്കുന്നത് വരെ  അമതിപ്പിടിക്കുക സ്ക്രീന്‍ ഷോട്ട് റെഡി.
          
എങ്ങിനെയെന്ന് മനസ്സിലായില്ലേ.......?
നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഇത് ഷെയര്‍ ചെയ്യാന്‍ മറക്കരുതേ.

*************

                                                                                                                                                                         

ആണ്‍ഡ്രോയിഡ്  സംബന്ധിച്ച മറ്റു പോസ്റ്റുകള്‍ 

                                                                                                                                                                         


     ദുആ വസ്വിയ്യത്തോടെ,
താജുദ്ദീന്‍ സഖാഫീ.... വാണിയംപാറ 

No comments:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews