സ്വന്തം കൈയ്യക്ഷരത്തില്‍ ഫോണ്ട് നിര്‍മ്മിക്കാം!!!!!!
അതെ, നിങ്ങളുടെ സ്വന്തം കൈയ്യക്ഷരത്തില്‍ ഫോണ്ട് നിര്‍മ്മിച്ച് ടൈപ്പ് ചെയ്യാനും ഇമെയില്‍ ചെയ്യാനും സാധിക്കും....... അതിനുള്ള ട്രിക് ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്.
നമ്മില്‍ പലര്‍ക്കും പലപ്പോഴും ലെറ്ററുകളും അപേക്ഷകളും തയ്യാറാക്കി അയക്കേണ്ട സാഹചര്യം വന്നിട്ടുണ്ടാകാം. അത് സ്വന്തം കൈയ്യക്ഷരത്തില്‍ അയക്കാന്‍ കഴിഞ്ഞെകില്‍ എന്ന് ചിലപ്പോഴെങ്കിലും നിങ്ങള്‍ ആഗ്രഹിചിടുമുണ്ടാകാം. അതിനിതാ ഒരു പരിഹാരം.
ഇത് ചെയ്യാന്‍ നെറ്റ് കണക്ഷന്‍, പ്രിന്‍റര്‍, സ്കാനെര്‍ എന്നിവ ആവശ്യമുണ്ട്.
ആദ്യം ഈ വെബ്‌സൈറ്റില്‍ പോവുക. താഴെ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന വിന്‍ഡോ ലഭിക്കും.
