തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

8/18/2013

ഫോണ്‍ നമ്പറുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ..........

       ഫോണ്‍ നമ്പറുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ..........

ഇന്ന് നമ്മുടെ ജീവിത്തില്‍ ഒഴിച്ച് കൂടാനാവാത്തതാണ് ഫോണ്‍ നമ്പറുകള്‍ . നമ്മുടെ ഫോണ്‍ format ആയിപ്പോവുകയോ, നഷ്ടപ്പെടുകയോ, എന്തെങ്കിലും തകരാര്‍ മൂലം open ആകാതിരിക്കുകയോ ചെയ്‌താല്‍ വിലപ്പെട്ട ഫോണ്‍ നമ്പറുകള്‍ നഷ്ടപ്പെടും. ഇതൊഴിവാക്കാനുള്ള മാര്‍ഗമാണ് നിങ്ങളുമായി ചര്‍ച്ച ചെയ്യുന്നത്. പലരും ഇതിനെ കുറിച്ച് ഗ്രാഹ്യമില്ലാതവരാണ്‌. . ഗാലെക്സി ഫോണ്‍ format ആയി contact നമ്പര്‍ നഷ്ടപ്പെട്ട പരാതിയുമായി ഒരു കസ്റ്റമര്‍ വന്നപ്പോഴാണ്   ഇങ്ങനെയൊരു പോസ്റ്റ്‌ ചെയ്യണമെന്നു എനിക്ക് തോന്നിയത്. എങ്ങിനെയെന്ന് നമുക്ക് നോക്കാം. 
google, yahoo, outlook തുടങ്ങി ഒരു വിധം എല്ലാ  മെയില്‍ അക്കൗണ്ട്‌കളിലും അതിനുള്ള സംവിധാനം ഉണ്ട്.
  ഗൂഗിള്‍ account ഉള്ളവര്‍ക്ക് contact സേവ് ചെയ്യാനുള്ള മാര്‍ഗമാണ് ഞാന്‍ പറയുന്നത്. കമ്പ്യൂട്ടറില്‍ നിന്നും ആണ്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഇങ്ങിനെ ചെയ്യാന്‍ കഴിയും. 
  ആദ്യം നിങ്ങളുടെ ഫോണിലെ contacts മെമ്മറി കാര്‍ഡില്‍ / usb യില്‍ കോപ്പി ചെയ്യാന്‍ മറക്കരുത് .........

         കമ്പ്യൂട്ടറില്‍ നിന്നും contact ആഡ് ചെയ്യാന്‍

 ആദ്യം കമ്പ്യൂട്ടറില്‍ ചെയ്യുന്ന വിധം കണ്ടോളൂ........


നിങ്ങളുടെ ഗൂഗിള്‍ (gmail) തുറക്കുമ്പോള്‍ വരുന്ന വിന്‍ഡോയിലെ ആരോമാര്‍ക്ക് കാണിച്ച ഭാഗത്ത്‌ ക്ലിക്കുക. അപ്പോള്‍ താഴെ കാണുന്നത് പോലുള്ള വിന്‍ഡോ കിട്ടും.

അതിലെ accountഎന്നു കാണുന്നിടത് ക്ലിക്കുക.

മുകളിലെ പോലുള്ള ഒരു വിന്‍ഡോ തുറന്നു വരും അതിലെ dashboard എന്നിടതുക്ളിക്കിയാല്‍ ദാ ഇത് പോലെ കാണാം,,,

താഴേക്കു സ്ക്രോള്‍ ചെയ്തു contact എന്ന icon കാണുന്നിടത്ത് മാനേജ് contact എന്നതില്‍ ക്ലിക്കുക.

കണ്ടില്ലേ അതില്‍ new contact എന്നതില്‍ ക്ലിക്കിയാല്‍ പുതിയ contact add ചെയ്യാന്‍ കഴിയും, ഇനി താഴെ import contacts എന്നുകണ്ടില്ലേ അതില്‍ ക്ളിക്കിക്കോളൂ.......
ഇതാ ഇതുപോലെ കാണുന്നില്ലേ?

അതിലെ choose file എന്നതില്‍ ക്ലിക്കുക,
നിങ്ങള്‍ മുന്പ് contacts കോപ്പി ചെയ്ത memmory/ usb കമ്പ്യൂട്ടറില്‍ connect ചെയ്തു അതിലെ contactകള്‍ തിരഞ്ഞെടുത്തു open എന്നതില്‍ ക്ലിക്കിയതിനു ശേഷം വിന്‍ഡോയില്‍ ചുവന്ന ആരോമാര്‍കില്‍ കാണുന്ന import എന്നതില്‍ ക്ലിക്കിയാല്‍ നിങ്ങളുടെ contact എല്ലാം ഗൂഗിള്‍ അക്കൗണ്ടില്‍ കയറും. പിന്നേ എപ്പോള്‍ വേണമെങ്കിലും നിങ്ങള്ക്ക് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട്‌ തുറന്നാല്‍ കിട്ടും, (മാനേജ് contact) എന്നത് വരെയുള്ള സ്റ്റെപ് )  എന്ന് മാത്രമല്ല നിങ്ങളുടെ ആണ്‍ഡ്രോയിഡ് ഫോണില്‍  ഇതേ ഗൂഗിള്‍ അക്കൗണ്ട്‌ open ആക്കിയാല്‍ എല്ലാ contact ഉം നിങ്ങളുടെ ഫോണില്‍ നിങ്ങള്ക്ക് കിട്ടും.അതായത് പുതിയ ഫോണ്‍ നിങ്ങള്‍ വാങ്ങിയാല്‍ അതില്‍ നിങ്ങള്‍ സൈന്‍ ഇന്‍ചെയ്യുന്നത് മേല്‍ അക്കൗണ്ട്‌ ആണെങ്കില്‍ എല്ലാ നമ്പറുകളും നിങ്ങളുടെ ഫോണ്‍ contact ല്‍ സേവ് ആയിട്ടുണ്ടാവും.ഫോണ്‍ ഫോര്‍മാറ്റ്‌ ആയാലും പേടിക്കണ്ട, 

          ആണ്‍ഡ്രോയിഡ് ഫോണില്‍

ഇനി ആണ്‍ഡ്രോയിഡ് ഫോണില്‍ നിന്നും എങ്ങനെ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ contact add ചെയ്യാമെന്ന് നോക്കാം. 
     ആദ്യം contact തുറക്കുക ഇനി option ബടെന്‍ ഞെക്കൂ ഇതാ ഇതുപോലെ കാണുന്നില്ലേ?

അതിലെ import export എന്നതില്‍ അമര്‍ത്തി ഞെക്കിയ ശേഷം താഴെ സ്ക്രീന്‍ ഷോട്ടില്‍ കാണുന്നത് പോലെ ചെയ്യുക,

നിങ്ങളുടെ ഫോണ്‍ / memmory/ usb   contact ഗൂഗിള്‍ accountല്‍ add ചെയ്യാം. ഇതാ  ഇങ്ങനെ ഒരു വിന്‍ഡോ തുറന്നു വരും...

ആരോ മാര്‍കില്‍ കാണുന്നത് പോലെ നിങ്ങളുടെ മെയില്‍ കാണുന്നിടത്ത് ക്ലിക്കുക, നിങ്ങളുടെ നമ്പറുകള്‍ ഗൂഗിള്‍ accountല്‍ ആഡ് ആയിക്കഴിഞ്ഞു!!!
അതുപോലെ  പുതിയ നമ്പറുകള്‍  ഫോണില്‍ ആഡ് ചെയ്യുമ്പോള്‍ create new എന്നത് സെലക്ട്‌ ചെയ്ത ശേഷം വരുന്ന വിന്‍ഡോയിലെ മുകില്‍ കാണുന്ന phone/google contact/ sim എന്ന ടാബില്‍ ക്ലിക്കിയാല്‍ ഒരു drop down മെനു തുറന്നു വരും അതില്‍ നിന്നും google contact സെലക്ട്‌ ചെയ്യുക. ശേഷം സേവ് ചെയ്യുക. നമ്പര്‍ ഗൂഗിള്‍ accountല്‍ സേവ് ആയിക്കൊള്ളും.
നോക്കിയ ഫോണില്‍ നിന്നും ആഡ് ചെയ്യാന്‍ 
അത്യാവശ്യം ഫോനുകളിലെല്ലാം memmory യിലേക്ക് കോപ്പി ചെയ്യാന്‍ കഴിയും. അതിനു കഴിയാത്ത ഫോണുകള്‍ pc suite മുഖേന connect ചെയ്യുക. ശേഷം contact സെലക്ട്‌ ചെയ്യുക. 

ഇനി contact മുഴുവന്‍ കോപ്പി ചെയ്തു ഒരു ഫോല്ടെരില്‍ paste ചെയ്യുക.
ശേഷം choose file എന്നതില്‍ (മുകളിലെ ചിത്രത്തില്‍ കൊടുതിട്ടുണ്ട്) ക്ലിക്കി ഫിളിലെ contact സെലക്ട്‌ ചെയ്തു import എന്നതില്‍ ക്ലിക്കുക. ഇപ്പോള്‍ നിങ്ങളുടെ contact ഗൂഗിള്‍ ല്‍ ആഡ് ആയിട്ടുണ്ടാകും



സംഗതി ഇഗനെയൊക്കെ ആണെങ്കിലും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട്‌ ഏതെങ്കിലും വിധത്തില്‍ തുറക്കാന്‍ പറ്റാതായാല്‍ സംഗതി ഗോവിന്ദ..........

നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും വിലപ്പെട്ടതാണ്‌   അത്  നിര്‍ദേശങ്ങള്‍ ആയാലും വിമര്‍ശനങ്ങലായാലും , നിങ്ങളുടെ അഭിപ്രായം എന്ത് തന്നെ ആണെങ്കിലും താഴെ comment ബോക്സില്‍ രേഖപ്പെടുത്തുക.
അപ്പോള്‍ ഇനി ചെയ്തു നോക്കാം അല്ലേ?......

*************

                                                                                                                                                                         

ആണ്‍ഡ്രോയിഡ്  സംബന്ധിച്ച മറ്റു പോസ്റ്റുകള്‍ 

                                                                                                                                                                         


     ദുആ വസ്വിയ്യത്തോടെ,
താജുദ്ദീന്‍ സഖാഫീ.... വാണിയംപാറ

No comments:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews