ആണ്‍ഡ്രോയിഡ് ഫോണില്‍ മലയാളം ടൈപ്പ് ചെയ്യാം
അസ്സലാമു അലൈകും
ആണ്‍ഡ്രോയിഡ് ഫോണില്‍ എങ്ങിനെ മലയാളം വായിക്കാമെന്നു മുന്പ് ഒരു ടിപ് പോസ്റ്റ് ചെയ്തിരുന്നു. അത് ഇവിടെ നിന്നും കിട്ടും. ഇപ്പോള്‍ പറയുന്നത് മലയാളം ടൈപ്പ് ചെയ്യാനുള്ള മാര്‍ഗത്തെ കുറിച്ചാണ്. ആദ്യം മലയാളം font install ചെയ്തു മലയാളം വായിക്കാന്‍ ഫോണ്‍ സജ്ജമാക്കുക. എന്നാലേ ഇത് വിജയിക്കൂ.......
ആണ്‍ഡ്രോയിഡ് ഫോണില്‍ മലയാളം type ചെയ്യാന്‍ ആദ്യം play store ല്‍ നിന്നും multiling keyboard ഇന്‍സ്റ്റോള്‍ ചെയ്യുക.
ശേഷം aplication തുറന്നു വരുന്ന വിന്‍ഡോയില്‍

ആദ്യത്തെ 'enable multiling' എന്നതില്‍ അമര്‍ത്തി അതില്‍ നിന്നും multiling keyboard എന്ന option ടിക് ചെയ്യുക, തുടര്‍ന്ന് വീണ്ടും multiling keyboard മെയിന്‍ വിന്‍ഡോയിലെത്തി 2-ാമത്തെ option ആയ switch ime to multilng എന്നതില്‍ ക്ലിക്കി അതിലെ select input method എന്നതില്‍ multiling keyboard സെലക്ട് ചെയ്യുക.
ഇനി മെയിന്‍ വിന്‍ഡോയിലെ നാലാമത്തെ option ആയ enable language എന്നതില്‍ ഒന്നമര്‍ത്തി കുത്തുകയാണ് നിങ്ങള്‍ ചെയ്യേണ്ടത് . അപ്പോള്‍ കിട്ടുന്ന language ലിസ്റ്റില്‍ നിന്നും english, മലയാളം എന്നീ ലാംഗ്വേജ് മാത്രം ടിക് ചെയ്യുക. മറ്റേതെങ്കിലും ലാംഗ്വേജ് സെലക്ട് ആയി കിടക്കുന്നുന്ടെകില്‍ അതിലെ ടിക് മാര്‍ക്ക് ഒഴിവാക്കുക.
ഇനി മെസ്സേജ് ടൈപ്പ് ചെയ്തോളൂ key boardലെ സ്പേസ് key ല്‍ ഇടത്തോട്ടും വലത്തോട്ടും ഡ്രാഗ് ചെയ്തു മലയാളവും english ഉം സെലക്ട് ചെയ്യാം.
ഇത് പ്രായോഗികമാകണമെങ്കില്‍ നിങ്ങളുടെ ഫോണില്‍ ആദ്യം മലയാളം വായിക്കാനുള്ള ഫെസിലിറ്റി ആക്റ്റീവ് ആക്കിയിരിക്കണം .
നമ്മുടെ സുഹൃത്തുക്കള്‍ക്കും, ഈയുള്ളവനും കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്ന വസ്വിയ്യത്തോടെ,
താജുദ്ദീന്‍ സഖാഫീ വാണിയംപാറ

No comments:
Post a Comment