തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

6/20/2013

ഡൌണ്‍ലോഡര്‍ വിത്ത്‌ കണ്‍വെര്‍ടെര്‍

       KASTER ALL VIDEO DOWNLOADER

      നാം youtube , daily motion....... തുടങ്ങിയ സൈറ്റില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ flv file ആയാണ് നമുക്ക്  വീഡിയോ ലഭിക്കുന്നത് . ഈ വീഡിയോ ഫോണില്‍ വര്‍ക്ക്‌ ചെയ്യണമെങ്കില്‍ തീര്‍ച്ചയായും 3gp/ mp4 ഫോര്‍മാറ്റിലേക്ക് കണ്‍വെര്‍ടു ചെയ്യണം, ഇനി tvയില്‍  കാണണമെങ്കില്‍ mpeg  ഫോര്‍മാറ്റിലേക്ക് കണ്‍വെര്‍ടു ചെയ്യണം. ഡൌണ്‍ലോഡ് ചെയ്യാനും പിന്നീട് കണ്‍വെര്‍ടു ചെയ്യാനും ഒരുപാട് സമയം ചിലവാണ്‌ അതിനൊരു പരിഹാരമാണ് ഈ സോഫ്റ്റ്‌വെയര്‍ ........
         

kaster all video downloader  , വെറും ഡൌണ്‍ലോഡര്‍ അല്ല നിങ്ങള്‍ ഡൌണ്‍ലോഡ്  ചെയ്യുന്ന വീഡിയോ ഏതു ഫോര്‍മാറ്റില്‍ ആയിരിക്കണമെന്ന് ഡൌണ്‍ലോഡ്  ചെയ്യുമ്പോള്‍ തന്നെ നിങ്ങള്ക്ക് തീരുമാനിക്കാം. എങ്ങിനെയെന്ന് നമുക്ക്  സ്ക്രീന്‍ ഷോടിലൂടെ കാണാം.




മെയിന്‍ വിന്‍ഡോയിലെ വയലറ്റ് ചതുരത്തില്‍ ക്ലിക്കിയാല്‍ കിട്ടുന്ന വിന്‍ഡോയുടെ ചിത്രമാണ് മുകളില്‍ കാണുന്നത്. ഇതില്‍ നീല മാര്‍ക്ക് കാനിചിടത് നിങ്ങള്ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ URL പേസ്റ്റ് ചെയ്യുക. ഉദാഹരണത്തിന് താഴെ ചിത്രം കാണൂ.....

ചുവപ്പ് ആരോയില്‍ കാണുന്നതാണ് വീഡിയോ URL അത് കോപി ചെയ്തു ആദ്യ വിന്‍ഡോയിലെ നീല മാര്‍ക്ക് കാണിചിടത് പേസ്റ്റ് ചെയ്യുക.
പച്ച ആരോ കാണുന്നത് output settingsഉം കറുപ്പ് ആരോ കാണുന്നത് വീഡിയോ എവിടെ സേവ് ചെയ്യണമെന്നു നിങ്ങള്ക്ക് തിരഞ്ഞെടുക്കാനുള്ള optionഉം ആണ്. വയലറ്റ് ആരോയില്‍ കാണുന്നിടത്ത് ക്ലിക്കി നിങ്ങളുടെ lap/pcയിലെ വീഡിയോ നിങ്ങള്ക്ക്  കണ്‍വെര്‍ടു ചെയ്യാം.
ആ മഞ്ഞ ആരോ കണ്ടില്ലേ അവിടെ ക്ലിക്കി നിങ്ങള്ക്ക് വേണ്ട ഫോര്‍മാറ്റ്‌ തൈരഞ്ഞെടുതോളൂ ഇതാ താഴെ ഷോട്ട് നോക്കൂ.....

copy ചെയ്തു ഡൌണ്‍ലോഡ് വിന്‍ഡോയില്‍ paste ചെയ്തതിനു ശേഷം output ഫോള്‍ഡര്‍ സെലക്ട്‌ ചെയ്തു ഏതു ഫോര്മാടു വേണമെന്ന് തിരഞ്ഞെടുത്തതിനു ശേഷം ചുവപ്പ് ആരോയിലെ download എന്ന് കാണുന്നിടത്ത് ഒന്നമര്‍ത്തിക്കോളൂ........... സംഗതി റെഡി 
ചതുരങ്ങളില്‍ കാണിച്ചിട്ടുള്ള ഓരോന്നും ട്രൈ ചെയ്തു നോക്കൂ. എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ഫേസിലിടീസ് ആണ്  എല്ലാം.
ഇനി നിങ്ങള്ക്ക് വേണ്ട വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്തോളൂ......
സോഫ്റ്റ്‌വെയര്‍ വേണ്ടവര്‍ ഇവിടെ തപ്പിക്കോളൂ.

ഈയുള്ളവനും കുടുംബത്തിനും വേണ്ടി ദുആ ചെയ്യാന്‍ മറക്കരുതെ.........

താജുദ്ദീന്‍ സഖാഫീ വാണിയംപാറ



No comments:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews