തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

7/30/2014

ഫോട്ടോ എഡിറ്റിംഗ് ആണ്‍ഡ്രോയിഡില്‍

ആണ്‍ഡ്രോയിഡ് ഫോണില്‍ ഫോട്ടോ എഡിറ്റ്  ചെയ്യാന്‍.........



സ്വന്തം ഫോടോ എഡിറ്റ്‌ ചെയ്തു ബാക്ക് ഗ്രൌണ്ട് മാറ്റാനും ടെക്സ്റ്റ്‌ ഉള്‍പ്പെടുത്തി ഫേസ്ബുക്ക്/whatsapp... തുടങ്ങിയ സോഷ്യല്‍ ഫോറങ്ങളില്‍ ഷെയര്‍ ചെയ്യാനും ആഗ്രഹിക്കാത്ത സുഹൃത്തുക്കള്‍ വളരെ വിരളമായിരിക്കും. പക്ഷേ അതിനെ കുറിച്ച്  അറിയാത്തത് കൊണ്ട്  മറ്റുള്ളവരുടെ സഹായം തേടും. അത്തരക്കാര്‍ക്കു ഒരു ചെറിയ ട്യൂടോറിയല്‍ ആണ് ഇത്. കുറെ കാലമായി ഞാന്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഒരു സുഹൃത്ത് ഫോടോ എഡിറ്റ്‌ ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഇത് ഷെയര്‍ ചെയ്താല്‍ എല്ലാവര്‍ക്കും ഉപകാരപ്പെടുമെന്ന് കരുതി.  ഒട്ടനേകം സോഫ്റ്റ്‌വെയര്‍ ഇതിനുപയോഗിക്കുന്നുണ്ട്. ഉപയോഗിച്ച് എളുപ്പം എന്ന് തോന്നിയ സോഫ്റ്റ്‌വെയര്‍ ആണിത്.  ഒരുപാട് പേര്‍ use ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ നിങ്ങള്‍ക്ക്  പരിചയപ്പെടുത്തുന്നത്. അറിയാവുന്നവര്‍ ക്ഷമിക്കുക, പരിചയമില്ലാത്തവര്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതിയാണ് പോസ്റ്റുന്നത്.

മുകളിലെ വൃത്തത്തില്‍ കാണുന്നതാണ് ആപ്പ് icon. അതില്‍ ക്ലിക്കിയാല്‍ ദാ ഇതുപോലെ ഒരു വിന്‍ഡോ കിട്ടും.

ഈ വിന്‍ഡോ ഒഴിവാക്കാന്‍ ബാക്ക് ബട്ടണ്‍ അടിക്കുക.
മുകളിലെ ചിത്രത്തില്‍ താഴെയായി ഒരു + ചിഹ്നം കാണുന്നില്ലേ അവിടെ അമര്‍ത്തിയാല്‍ താഴെ സ്ക്രീന്ഷോട്ട് പോലെ വരും.

എങ്ങിനെയാണ് ഇമേജ് തുറക്കുന്നതെന്നും, ബാക്ക്ഗ്രൌണ്ട് ടെക്സ്റ്റ്‌ തുടങ്ങിയവ ആഡ് ചെയ്യുന്നതും  സ്ക്രീന്‍ ഷോട്ടില്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്. കത്രികയുടെ ചിഹ്നതിലോ, അതിനു മുകളിലെ + എന്നിടതോ അമര്‍ത്തുക. താഴെ നോക്കൂ....



ഇനി മുകളിലെ ചിത്രത്തില്‍ കാണുന്ന വൃത്തത്തില്‍ നിന്ന് ഇമേജ് ലോകേഷന്‍ എടുത്ത് ഇമേജ് സെലക്റ്റ് ചെയ്യുക.
താഴെ കാണുന്നത് പോലെ.

കട്ടിംഗ്  എന്ന് കൊടുത്ത icon കണ്ടില്ലേ അതില്‍ ക്ലിക്കൂ.....
ഇനി നിങ്ങളുടെ വിരല്‍ കൊണ്ട്  ചിത്രത്തിന്  മുകളില്‍ ഒന്ന് വരക്കൂ..... (ആവശ്യമനുസരിച്ച്‌ ഫോടോ സൂം ചെയ്തു ഉപയോഗിക്കണം)


റോസ് നിറത്തിലുള്ള വരയ്ക്കു പുറത്തു വിരല്‍ കൊണ്ട് ഡ്രാഗ് ചെയ്ത് deselectഉം ഉള്ളില്‍ ഡ്രാഗ് ചെയ്തു selectഉം ചെയ്യാം. അങ്ങിനെ കൃത്യമായി റോസ് ലൈന്‍ കട്ട്‌ ചെയ്യേണ്ട ഭാഗത്ത്‌ മത്രം ഒതുക്കിയത്തിനു ശേഷം  മുകളിലെ ചിത്രത്തില്‍ താഴെ വലതു ഭാഗത്ത്‌ കാണുന്ന ആരോയില്‍ ക്ളിക്കിക്കോളൂ..
ദാ ഇങ്ങനെ കിട്ടീലെ?
ഇനി കട്ട്‌ ചെയ്ത  ചിത്രത്തില്‍ വിരല്‍ കൊണ്ട് touch ചെയ്താല്‍ അതില്‍ settings വരും. ചിത്രത്തിനു മുകളില്‍ ഇടതു ഭാഗത്ത്‌ കാണുന്ന ചെറിയ settings icon അമര്‍ത്തുക.
ഇതാ settings വിന്‍ഡോ തുറന്നു വന്നു. അതിലെ ഇടതു കോളത്തിലെ താഴെ നിന്ന് രണ്ടാമത്തെ option 'edge transp' എന്നത് അല്പം കൊടുക്കുക, കട്ടിംഗ് അറിയാതിരിക്കാന്‍ ആണിത്. ഇനി നിഗള്‍ക്ക് വേണ്ട ബാക്ക്ഗ്രൌണ്ട് തിരഞ്ഞെടുതോളൂ... അതെങ്ങനെയെന്നു 4-മത്തെ സ്ക്രീന്‍ ഷോട്ട് നോക്കിയാല്‍ മതി.
ഇനി ഞാന്‍ ചെയ്ത ഫോടോ നോക്കൂ......
ആവശ്യത്തിനു വലുതാക്കളും അവസാന മിനുക്ക്‌ പണിയും നടത്തിയാല്‍ നിങ്ങളുടെ ഫോടോ റെഡി!!!!!
എങ്ങിനുണ്ട്?
ഇഷ്ടപ്പെട്ടെങ്കില്‍ ഇതാ ഇവിടെ നിന്നും  ആപ്പ് എടുത്തോളൂ.......
ഫോട്ടോ കട്ട്‌ ചെയ്യുന്ന വിധം താഴെ വീഡിയോയില്‍ കാണാം.

ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടു..........
*************





ദുആ വസ്വിയ്യത്തോടെ,
താജുദ്ദീന്‍ സഖാഫി വാണിയംപാറ

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews