vcd cutter
നിങ്ങള്ക്ക് ഞാന്‍ ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു സിമ്പിള്‍ വീഡിയോ കട്ടര്‍ ആണ്. നമ്മില്‍ പലര്‍ക്കും ഈ സോഫ്റ്റ്‌വെയര്‍ സുപരിചിതമാണ്. അറിയാത്തവര്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതിയാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. ഒരു വീഡിയോയില്‍ നിന്ന് നമുക്ക് വേണ്ട ഭാഗം വളരെ സിമ്പിള്‍ ആയി കട്ട് ചെയ്തെടുക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത.
സ്ക്രീന്‍ ഷോട്ട് കണ്ടോളൂ....
മെയിന്‍ വിന്‍ഡോ കണ്ടില്ലേ? അതിലെ ചുവന്ന ആരോയില്‍ (file) ക്ലിക്ക് ചെയ്താല്‍ താഴെകാണുന്ന വിന്‍ഡോ കിട്ടും.
അതില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന open movies എന്നതില്‍ ക്ലിക്കിയാല്‍ കട്ട് ചെയ്യേണ്ട വീഡിയോ നിങ്ങള്ക്ക് സെലക്ട് ചെയ്യാം.
മെയിന്‍ വിന്‍ഡോയില്‍ കാണുന്നത് പോലെ വീഡിയോ വന്നിട്ടുണ്ടാകും. ചുവന്ന വൃത്തം ശ്രദ്ധിക്കുക. നീല ആരോയില്‍ കാണുന്ന playlist എന്നതായിരിക്കും ഇപ്പോള്‍ സെലക്ട് ആയിട്ടുണ്ടാവുക.ഇനി play iconല്‍ ക്ലിക്ക് ചെയ്യാം, ഇപ്പോള്‍ വീഡിയോ play ആകുന്നതു കണ്ടില്ലേ?
അടുത്തതായി നിങ്ങള്ക്ക് എവിടെനിന്നാണ് വീഡിയോ കട്ട് ചെയ്യാന്‍ തുടങ്ങേണ്ടത് അവിടെയെത്തുമ്പോള്‍ മഞ്ഞ ആരോ കാണുന്നിടത്തെ ആദ്യ ബട്ടെന്‍ അമര്‍ത്തുക, ശേഷം ഇവിടെ വരെയാണോ നിങ്ങക്ക് കട്ട് ചെയ്യേണ്ടത് അവിടെത്തുമ്പോള്‍ മഞ്ഞ ആരോയില്‍ കാണുന്ന രണ്ടാമത്തെ iconല്‍ ക്ലിക്ക് ചെയ്യുക . ഇപ്പോള്‍ നിങ്ങള്ക്ക് വേണ്ട ഭാഗം കട്ട് ചെയ്തു കഴിഞ്ഞു. ഇനി ആദ്യ ഷോടിലെ കറുപ്പ് ആരോ കാണുന്നിടത്ത് ക്ലിക്കി സെലക്ട് ചെയ്താല്‍ ചുവന്ന വൃത്തം കാണുന്നിടത്ത് നിങ്ങള്‍ കട്ട് ചെയ്ത ഭാഗം വരും. അതില്‍ റൈറ്റ് ക്ലിക്ക് ചെയ്തോളൂ ..... ഇപ്പോള്‍ താഴെ ഇമേജില്‍ കാണുന്നത് പോലെ വന്നില്ലേ?
നിങ്ങള്‍ കട്ട് ചെയ്ത വീഡിയോ നിങ്ങള്ക്ക് play/save/copy ചെയ്യാനുള്ള മാര്‍ഗം ഇതാണ്.
വളരെ എളുപ്പത്തില്‍ use ചെയ്യാവുന്ന സോഫ്റ്റ്‌വെയര്‍ ആണിത് ഉപയോഗിച്ച് നോക്കി അഭിപ്രായം പറയൂ...............
എല്ലാവര്ക്കും ഇഷ്ടപെട്ടിട്ടുണ്ടാകുമെന്നു കരുതുന്നു. ഇഷ്ടപ്പെട്ടാല്‍ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുക .
സോഫ്റ്റ്‌വെയര്‍ ഇതാ ഇവിടെ.
ബറാഅത് രാവിലെ നിങ്ങളുടെ ദുആയില്‍ ഈയുള്ളവേനെയും കുടുംബത്തെയും കൂടി ഉള്‍പ്പെടുത്താന്‍ മറക്കരുതേ.............
ദുആ വസ്വിയ്യത്തോടെ
താജുദ്ദീന്‍ സഖാഫീ വാണിയംപാറ



No comments:
Post a Comment