തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

8/16/2013

സൌദിയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക്

                              MY STC

   നിങ്ങള്‍ സൌദിയില്‍ താമസിക്കുന്ന ആള്‍ ആണോ? നിങ്ങള്‍ ഉപയോഗിക്കുന്നത്  ആന്‍ഡ്രോയിഡ്  ഫോണ്‍ ആണോ? നിങ്ങള്‍ ഉപയോഗിക്കുന്നത് sawa സിം ആണോ? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സോഫ്റ്റ്‌വെയര്‍ , 'my stc'.
     നിങ്ങള്‍ വിളിച്ച ഫോണ്‍ നമ്പരുകള്‍ ഡേറ്റ് - നമ്പര്‍ - ടൈം - കോസ്റ്റ് സഹിതം നിങ്ങള്‍ക്കറിയാം,നിങ്ങളുടെ ബാലെന്സും കിതാഫ് പോയിന്റും മനസ്സിലാക്കാം, ഏറ്റവും കൂടുതല്‍ പൈസക്ക് ഏതു നമ്ബരിലെക്കാന് വിളിച്ചത് .... ഓരോ മാസവും ടോട്ടല്‍ എത്ര രൂപ വീതം റീചാര്‍ജ് ചെയ്തു .... തുടങ്ങി ഒട്ടനവധി ഫെസിലിട്ടീസ്‌ ഇതിലുണ്ട് sawa ഉപയോക്താക്കള്‍ക്ക് ഇത് ഉപകാരപ്പെടും തീര്‍ച്ച. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഫോണില്‍ തന്നെ രജിസ്റ്റെര്‍ ചെയ്ത സിം ഉപയോഗിക്കണം എന്നില്ല.
   ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഈ ലിങ്കില്‍ പോയി രജിസ്റ്റെര്‍ ചെയ്യുക.രജിസ്റ്റെര്‍ ചെയ്യേണ്ട വിധം താഴെ സ്ക്രീന്‍ ഷോട്ടില്‍ ഉണ്ട്.



രജിസ്റ്റെര്‍ ചെയ്തു കഴിഞ്ഞതിനു ശേഷം നിങ്ങളുടെ ഫോണില്‍ my stc ഇന്‍സ്റ്റോള്‍ ചെയ്യുക. അതിതാ ഇവിടെയുണ്ട്.
ഇനി അതില്‍ login ചെയ്തോളൂ.....


ഇതില്‍ മുകളിലെ ടാബുകളില്‍ ആദ്യത്തേത് dashboard എന്നാ option ആണ് ഇതില്‍ നിങ്ങളുടെ നിലവിലെ ബാലന്‍സും പോയിന്റും അറിയാം, ഇനി ഫോണ്‍ ഒന്ന് വിലങ്ങനെ പിടിക്കൂ അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ വരും.
മനസ്സിലായില്ലേ?
ഇനി രണ്ടാമത്തെ ടാബ് തുറന്നാല്‍ നിങ്ങളുടെ സിം റീചാര്‍ജ് ചെയ്യാം.ഇഖാമ നമ്പര്‍ അടിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ല. സിം ഇതേ സെറ്റില്‍ തന്നെ ഉപയോഗിക്കണം എന്നുമില്ല.

         ഇങ്ങനെ അതിലെ ഓരോ ടാബും നോക്കുക.  വളരെ എളുപ്പം മനസ്സിലാക്കാവുന്നതെയുള്ളൂ...
         sms വിന്‍ഡോ താഴെ കാണാം.

usege വിന്‍ഡോ എങ്ങിനെയാണെന്ന് താഴെ ഷോട്ടില്‍ കാണാം. ഇതില്‍ നിങ്ങളുടെ call details നിങ്ങള്ക്ക് കാണാം.

സിം details വിന്‍ഡോ നോക്കൂ

ഇതിലെ വിന്‍ഡോകളില്‍ ചിലത് മാത്രമാണ് ഞാന്‍ പരിചയപ്പെടുത്തിയത്. ഇത് നിങ്ങള്ക്ക് ഉപകാരപ്പെടും എന്ന് തന്നെയാണ് എന്റെ വിശ്വാസം.
ഇഷ്ടപ്പെട്ടാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്യുക. my stc യില്‍ ഒരുപാട് മുന്‍പ് തന്നെ ഞാന്‍ രജിസ്റ്റെര്‍ ചെയ്തിട്ടുണ്ടെങ്കിലും ഫോണില്‍ ഇന്നലെ മുതലാണ്‌ ഉപയോഗിക്കാന്‍ തുടങ്ങിയത്. (ആന്‍ഡ്രോയിഡ്  ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് തന്നെ ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ...)ഉപകാരപ്രദമാണെന്ന് തോന്നിയത് കൊണ്ട് നിങ്ങളുമായി ഷെയര്‍ ചെയ്യുന്നു എന്ന് മാത്രം.

*************

                                                                                                                                                                         

ആണ്‍ഡ്രോയിഡ്  സംബന്ധിച്ച മറ്റു പോസ്റ്റുകള്‍ 

                                                                                                                                                                         



     ദുആ വസ്വിയ്യത്തോടെ,
താജുദ്ദീന്‍ സഖാഫീ.... വാണിയംപാറ






No comments:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews