സ്വന്തം കൈയ്യക്ഷരത്തില്‍ ഫോണ്ട് നിര്‍മ്മിക്കാം!!!!!!
അതെ, നിങ്ങളുടെ സ്വന്തം കൈയ്യക്ഷരത്തില്‍ ഫോണ്ട് നിര്‍മ്മിച്ച് ടൈപ്പ് ചെയ്യാനും ഇമെയില്‍ ചെയ്യാനും സാധിക്കും....... അതിനുള്ള ട്രിക് ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്.
നമ്മില്‍ പലര്‍ക്കും പലപ്പോഴും ലെറ്ററുകളും അപേക്ഷകളും തയ്യാറാക്കി അയക്കേണ്ട സാഹചര്യം വന്നിട്ടുണ്ടാകാം. അത് സ്വന്തം കൈയ്യക്ഷരത്തില്‍ അയക്കാന്‍ കഴിഞ്ഞെകില്‍ എന്ന് ചിലപ്പോഴെങ്കിലും നിങ്ങള്‍ ആഗ്രഹിചിടുമുണ്ടാകാം. അതിനിതാ ഒരു പരിഹാരം.
ഇത് ചെയ്യാന്‍ നെറ്റ് കണക്ഷന്‍, പ്രിന്‍റര്‍, സ്കാനെര്‍ എന്നിവ ആവശ്യമുണ്ട്.
ആദ്യം ഈ വെബ്‌സൈറ്റില്‍ പോവുക. താഴെ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന വിന്‍ഡോ ലഭിക്കും.
ചുവന്ന ആരോ മാര്‍ക്ക് കാണുന്നിടത് ക്ലിക്കി ടെമ്പ്ലേറ്റ് ഡൌണ്‍ലോഡ് ചെയ്തു പ്രിന്റ് എടുക്കുക.
അതിലെ ഓരോ അക്ഷരത്തിന്റെ സ്ഥാനത്തും കറുപ്പ് മഷി കൊണ്ട് വ്യക്തമായി നിങ്ങളുടെ സ്വന്തം കൈപ്പടയില്‍ രേഖപ്പെടുത്തിയ ശേഷം സ്കാന്‍ ചെയ്ത് jpg ഫോര്‍മാറ്റില്‍ കംപ്യൂട്ടറില്‍ സേവ് ചെയ്യുക. ഇനി ആദ്യ ഷോട്ടില്‍ കാണുന്ന നീല മാര്കില്‍ ക്ലിക്കി സേവ് ചെയ്ത ഫയല്‍ അപ്‌ലോഡ് ചെയ്യുക. തുടര്‍ന്ന് വയലറ്റ് ആരോ കാണുന്നിടത്ത് ഫോണ്ടിനു ഒരു പേരും കറുപ്പ് ആരോ കാണുന്നിടത്ത് ഫോണ്ട് ടൈപ്പും (ttf കൊടുക്കുന്നതായിരിക്കും ഉചിതം) കൊടുത്ത് സെന്‍റ് ചെയ്യുക. ഏതാനും മിനിട്ടുകള്‍ക്കകം നിങ്ങളുടെ ഫോണ്ട് തയ്യാര്‍ ചെയ്തു ഡൌണ്‍ലോഡ് ചെയ്യാനുള്ള അറിയിപ്പ് വരും. അതില്‍ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക. ഇനി നിങ്ങള്ക്ക് മെയില്‍ ചെയ്യാനും മറ്റെല്ലാ ആവശ്യങ്ങള്‍ക്കും നിങ്ങളുടെ സ്വന്തം ഫോണ്ട് ഉപയോഗിക്കാം........
ഇനി നിങ്ങള്‍ തയ്യാര്‍ ചെയ്ത ലെറ്റര്‍ pdf ഫോര്‍മാറ്റില്‍ ആക്കി adobe readerല്‍ ഓപ്പണ്‍ ചെയ്തു നിങ്ങളുടെ ഒപ്പ് ഉള്‍പ്പെടുത്താം. അതെങ്ങിനെയെന്ന് സ്ക്രീന്‍ ഷോട് കാണാം...
sighn എന്നതില്‍ ക്ലിക്കി place signature എന്നതില്‍ അമര്‍ത്തുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ use a webcam എന്നിടത് ക്ലിക്കുക. ഒരു വൈറ്റ് പേപ്പറില്‍ നിങ്ങള്‍ sighn ചെയ്ത ശേഷം ക്യാമില്‍ കാണിക്കുക.
review your signature എന്നതിന് താഴെയുള്ള കോളത്തില്‍ നിങ്ങളുടെ ഒപ്പ് വരും . അത് നിങ്ങളുടെ pdf ഫയലില്‍ ഉള്‍പ്പെടുത്താം.
ശേഷം ഏതു സമയത്ത് നിങ്ങളുടെ ഒപ്പ് രേഖപ്പെടുതണമെങ്കിലും place signature എന്നിടത് അമര്‍ത്തിയാല്‍ മതി.
നിങ്ങള്‍ wordല്‍ തയ്യാര്‍ ചെയ്ത ലെറ്റര്‍/അപേക്ഷ pdf ആക്കുന്നതിനു ഈ സൈറ്റില്‍ പോയാല്‍ മതി. choosfile എന്നിടത് അമര്‍ത്തി convert ചെയ്യേണ്ട word ഫയല്‍ തിരഞ്ഞെടുത്തു convert എന്നിടത് അമര്‍ത്തുക. സെകണ്ടുകല്‍ക്കകം converted ഫയല്‍ ഡൌണ്‍ലോഡ് ആകും.
ഈ ടിപ് നിങ്ങള്‍ക്കിഷ്ടപ്പെട്ടാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്യുക.
ആണ്‍ഡ്രോയിഡ് ഫോണില്‍ ഇതുപയോഗിക്കുന്നത് എങ്ങിനെയെന്ന് അടുത്ത പോസ്റ്റില്‍...... ഇന്‍ഷാഅല്ലാഹ്.
ദുആ വസ്വിയ്യത്തോടെ.......
താജുദ്ദീന്‍ സഖാഫി- വാണിയംപാറ





No comments:
Post a Comment