തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

3/26/2013

snagit


സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ ഇതാ ഒരു പുലിക്കുട്ടി


    സ്ക്രീന്‍ റെക്കോര്‍ഡ്‌  ചെയ്യുന്ന സോഫ്റ്റ്‌വെയര്‍  ചോദിച്ചു മെയില്‍ കണ്ടിരുന്നു. debute, many cam, bandi cam...... തുടങ്ങി  ഒട്ടേറെ സോഫ്റ്റ്‌വെയര്‍ ലഭ്യമാണ്. എന്റെ ഡ്രൈവില്‍ അതെല്ലാം അപലോഡ് ചെയ്തിട്ടുമുണ്ട്. അത് വേണ്ടവര്‍ ഇവിടെ ക്ളിക്കിക്കോ. ഇനിയും ഒരുപാട് സോഫ്റ്റ്‌വെയര്‍ ഉണ്ട് പക്ഷെ ഷെയര്‍ ചെയ്യുന്നതോടൊപ്പം അത്  സ്ക്രീന്‍ ഷോട്ട് സഹിതം പരിചയപ്പെടുത്തുക കൂടി ചെയ്താലേ  അത് കൂടുതല്‍ ഉപകാരപ്രദമാകൂ, അധികം ഗ്രാഹ്യമില്ലാതവര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാമല്ലോ. അതിനു സമയം കിട്ടാത്തതിനാലാണ് ഷെയര്‍ ചെയ്യാത്തത്. മുകളില്‍ സ്ക്രീന്ഷോട്ട് സോഫ്റ്റ്‌വെയര്‍  എല്ലാം ഞാന്‍ ഉപയോഗിക്കുന്നുണ്ട്, പക്ഷെ ഞാന്‍ ഇപ്പോള്‍ പരിചയപ്പെടുത്തുന്നത്  ഈ രംഗത്തെ ഒരു പുലിക്കുട്ടിയെ ആണ്.  കുറച്ചു കാലമായി ഞാന്‍  ഇവനെയാണ് ഉപയോഗിക്കുന്നത്. പേര് snagit, record ചെയ്യുന്ന വീഡിയോ debute (debute നെ കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്കുക ) മുഖേന record ചെയ്യുന്നതിന്റെ അത്രതന്നെ വീഡിയോ ക്ലാരിടി ഉണ്ടാകുമെന്നതോടൊപ്പം സൌണ്ട് ക്ലാരിടി debute നേക്കാള്‍ വളരെ മികച്ചതാണ്. ഇതിന്‍റെ  ഉപയോഗം എങ്ങിനെയെന്ന്  താഴെ  സ്ക്രീന്‍  ഷോട്ടിലൂടെ  മനസ്സിലാക്കാം,
എന്നാല്‍ തുടങ്ങാം അല്ലേ?.....................



മുകളില്‍ കണ്ടതാണ് ആദ്യം തുറന്നു വരുന്ന വിന്‍ഡോ അതിലെ മഞ്ഞ, ചുവപ്പ് , കറുപ്പ് ആരോമാര്കുകള്‍ കാണുന്നിടത്ത് നിന്ന് ഇമേജ്, വീഡിയോ, ടെക്സ്റ്റ്‌ എന്നിവ തിരഞ്ഞെടുക്കാം, പച്ച ആരോമാര്‍ക്ക് കാണുന്നിടത്ത് ക്ലിക്കി വിന്‍ഡോ ഏതു രൂപത്തിലെന്നു തിരഞ്ഞെടുക്കാം. അതില്‍ തുറന്നു വരുന്ന ജാലകത്തിലെ object സെലെക്റ്റ് ചെയ്തു വേണ്ട option തിരഞ്ഞെടുക്കാം.  ആദ്യം സ്ക്രീന്‍ ഫോടോ എടുക്കുന്നതും എഡിറ്റ്‌ ചെയ്യുന്നതും എങ്ങിനെയെന്ന് നോക്കാം..
 മഞ്ഞ ആരോ കാണുന്നിടത്ത് ക്ലിക്ക് ചെയ്ത് image എന്നത് സെലക്ട്‌ ചെയ്യുക. തുടര്‍ന്ന്  മഞ്ഞ ചതുരം കാണുന്നിടത്ത് ചെയ്തോളൂ, ഇനി നിങ്ങള്ക്ക് സ്ക്രീന്ഷോട്ട് ചെയ്യേണ്ട ഭാഗം സ്ക്രീനില്‍ നിന്നും  സെലക്ട്‌ ചെയ്താല്‍  ഇതാ ഇതുപോലൊരു വിന്‍ഡോ കാണാം 

വിന്‍ഡോയിലെ മെനു ബാറില്‍  draw  എന്നതില്‍ ക്ലിക്കിയാല്‍ നമുക്ക് സ്ക്രീന്‍ ഷോട്ടില്‍ വേണ്ട എഡിറ്റിംഗ് നടത്താം , നോക്കൂ.... വെള്ള ആരോകാണുന്നിടത്ത് ക്ലിക്കിയാല്‍  നമുക്ക് imageല്‍ വേണ്ടത് എഴുതിച്ചേര്‍ക്കാം, ടെക്സ്റ്റ്‌ കളര്‍ കൊടുക്കാന്‍ അപ്പുറത്ത് കാണുന്ന 'fill' എന്നാ മാര്‍ക്ക് ഉപയോഗിക്കാം. കറുപ്പ് ആരോ കാണുന്നിടത്ത് ക്ലിക്കിയാല്‍ imageല്‍ ആരോ മാര്‍ക്ക് കൊടുക്കാം, 'outline' എന്ന് കാണുന്നിടത്ത് ക്ലിക്കി വേണ്ട കളര്‍ സെലക്ട്‌ ചെയ്തതിനു ശേഷം മാത്രം ആരോമാര്‍ക്ക് കൊടുക്കുക. ആരോമാര്‍കിന്‍റെ സ്റ്റൈല്‍ മാറ്റാന്‍ 'styles' എന്നിടത് ക്ലിക്കുക. പിന്നേ effect എന്നിടത് അമര്‍ത്തി  അതിലെ ഏറ്റവും താഴെ കാണുന്ന 'opasity' ഉപയോഗിച്ച് നാം ആഡ് ചെയ്യുന്ന ടെക്സ്റ്റ്‌ നിറം മങ്ങി ഫോട്ടോയുടെ ഉള്ളില്‍ നിഴല്‍ പോലെ (watermark) കാണിക്കാം. ഈ option ഉപയോഗിച്ച് ആരോമാര്‍ക്,അണ്ടെര്‍ലൈന്‍  എന്നിവയുടെയും brightnes കുറയ്ക്കാം.
ഇനി നമുക്ക്  അടുത്ത ഷോട്ട് കാണാം..............

 ചുവപ്പ് ആരോ കണ്ടില്ലേ? അവിടൊന്നു കുത്തിയാല്‍  ഷോട്ട് നമുക്ക് youtube,exel,word...തുടങ്ങിയത്തിലേക്ക്  export ചെയ്യാം. ഇനി കറുത്ത ആരോമാര്‍ക്ക് കണ്ടില്ലേ  അവിടെ മൌസ് വെച്ച് ആ ചൂണ്ടു വിരല്‍ കൊണ്ട് (വലതു കയ്യന്മാര്‍, ഇടതു കൈ ഉപയോഗിക്കുന്നവര്‍ നടുവിരല്‍ ഉപയോഗിക്കണേ.......)  ഒന്നമര്‍ത്തിക്കെ, ഇപ്പോള്‍ കാണുന്ന വിന്‍ഡോയിലെ \'shadow' എന്ന ഷാഡോ കൊടുക്കാം, 

   ഇമേജ് വിന്‍ഡോയിലെ മഞ്ഞ ചതുരം കണ്ടോ?  അതൊന്നു ഉപയോഗിച്ച് നോക്കൂ ഞാന്‍ വിശദീകരിക്കേണ്ടല്ലോ?   അതുപയോഗിച്ചു ഇമെജ് സ്റ്റൈല്‍ മാറ്റിക്കോളൂ , ആ കാണുന്നത് മാത്രമല്ല കേട്ടോ  അതില്‍ തന്നെ ഒരുപാട് സ്റ്റൈലുകളുണ്ട്. തൊട്ടടുത്ത ചുവന്ന ചതുരം കണ്ടില്ലേ അതിലുമുണ്ട് കുറച്ചു സൂത്രപ്പണികള്‍ അത് ഉപയോഗിച്ച് ആകര്‍ഷകമായ രൂപത്തില്‍ നാം എടുത്ത നമ്മുടെ lap/pc യിലെ ഷോട്ടുകള്‍ ആകര്‍ഷകമായ രൂപത്തില്‍ മാറ്റിയെടുക്കാം. ഇനിയൊന്നു നോക്കൂ നിങ്ങളെടുത്ത സ്ക്രീന്‍ ഷോട്ട് തന്നെയാണോ അത്? അല്‍ഭുതം തോന്നുന്നു അല്ലേ?

കമ്പ്യൂട്ടര്‍ സ്ക്രീനിലെ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാന്‍ 
ആദ്യ സ്ക്രീന്‍ ഷോട്ടില്‍ കണ്ട ചുവന്ന ആരോ മാര്കില്‍ അമര്‍ത്തി റെക്കോര്‍ഡ്‌ ചെയ്യേണ്ട വീഡിയോ വിന്‍ഡോ സെലക്റ്റ് ചെയ്തു റെക്കോര്‍ഡ്‌ ബട്ടെന്‍ അമര്‍ത്തിയാല്‍ മതി...... പക്ഷെ വീഡിയോയില്‍  സൂത്രപ്പണികള്‍ ഒന്നും  നടക്കില്ല. അതിനു debute ആണ് നല്ലത്.
(നാം റെക്കോര്‍ഡ്‌ ചെയ്ത വീഡിയോ മറ്റുള്ളവര്‍ അടിച്ചു മാറ്റാതിരിക്കാന്‍ വാട്ടര്‍മാര്‍ക്ക് കൊടുക്കുന്നത് എങ്ങിനെയെന്ന് അറിയാന്‍ ഇവിടെ നോക്കിക്കോളൂ...)

ഇനി നാം റെക്കോര്‍ഡ്‌ ചെയ്ത വീഡിയോ അല്ലെങ്കില്‍ നമ്മുടെ lap/ pc യില്‍ ഉള്ള വീഡിയോ  തുറന്നു അതില്‍ നിന്നും സ്ക്രീന്‍ ഷോട്ട് എടുക്കാനുള്ള സംവിധാനവും ഇതിലുണ്ട്... അത് എങ്ങിനെയെന്ന് നോക്കാം.....
റെക്കോര്‍ഡ്‌ ചെയ്ത വീഡിയോ snagitല്‍ നിന്ന് തന്നെ സെലക്ട്‌ ചെയ്യാം, lapല്‍ ഉള്ള വീഡിയോ ഓപ്പണ്‍ ചെയ്യുന്നത് എങ്ങിനെയെന്ന് സ്ക്രീന്‍ ഷോട്ട് കാണൂ....
ഇതിലെ ചുവന്ന ആരോ കണ്ടില്ലേ? അവിടെ ക്ലിക്കി  ഓപ്പണ്‍ എന്നത് സെലക്ട്‌ ചെയ്ത് നിങ്ങള്ക്ക് വേണ്ട വീഡിയോ snagitല്‍ തുറക്കാം...... 
ഇനി വീഡിയോയില്‍ നിന്നും സ്ക്രീന്‍ ഷോട്ട് എടുക്കുന്നത് നോക്കൂ.......
ചുവന്ന ആരോയില്‍ കാണിച്ചിരിക്കുന്നത് പ്ലേ ഐക്കണ്‍ ആണ്, നീല ആരോമാര്‍കില്‍ കാണുന്നത് ഓരോ ഫ്രെയിം സ്റ്റില്‍ ആയി കാണുന്നതിനുള്ളതാണ്. ചുവന്ന ചതുരത്തിലെ ഐക്കണ്‍ സ്റ്റില്‍ image എടുക്കാന്‍ ഉപയോഗിക്കാം. പ്ലേ ചെയ്യുമ്പോള്‍ നമുക്ക് സ്റ്റില്‍ എടുക്കേണ്ട ഭാഗം എത്തിയാല്‍ ചുവന്ന ചതുരത്തില്‍ ഒന്നമര്‍ത്തി നോക്കൂ, നിങ്ങള്‍ക്കുവേണ്ട image റെഡിയായി. ഇനി അതില്‍ എഡിറ്റിംഗ് നടത്തി ഉഷാറാക്കാം.
മുകളിലെ വീഡിയോയില്‍ നിന്നും ഞാന്‍ എടുത്ത സ്റ്റില്‍ ആണിത്.


     ഇപ്പോള്‍ നിങ്ങള്‍ക്കൊരു സംശയം
 "ന്‍റെ ചെങ്ങായീ താനിത്രയോക്കെ  പറഞ്ഞിട്ടും സാധനം കയ്യീ കിട്ടിയില്ലല്ലോ, അതുകിട്ടാതെങ്ങനാ?"
ഇതല്ലേ സംശയം എന്നാലേ  ഇതങ്ങനെ ഫ്രീ ആയി തരില്ലാ  ഇതിനു പെയ്മെന്‍റ് ഉണ്ട് ,  എത്രയെന്നല്ലേ?
ഒരു യാസീന്‍ മഹാനായ മുഹയിദ്ദീന്‍ ശൈഖിനു  അതാണ്‌ പെയ്മെന്‍റ്, മനസ്സിലായോ?
 പെയ്മെന്‍റ് എന്ന് കേട്ടപ്പോള്‍ ഞെട്ടിയല്ലേ?  പേടിക്കണ്ട ഇവിടെ ഉണ്ട് ഒരു യാസീന്‍ ഒതിയിട്ടു എടുത്തോ. ഇപ്പോള്‍  സമാധാനമായില്ലേ? ഇനി നമ്മുടെ ഗ്രൂപ്പില്‍ പുതിയ വീഡിയോകളും പോസ്റ്റുകളും (സ്ക്രീന്ഷോട്ട് സഹിതം ) പ്രതീക്ഷിക്കാമല്ലോ അല്ലേ?
ഇത് ട്രയല്‍ വേര്‍ഷന്‍ ആണ്.
ഇതിന്‍റെ സീരിയല്‍ കീ വേണ്ടവര്‍ താഴെ കമന്റ്‌  ചെയ്യുക. അല്ലെങ്കില്‍  മെയില്‍ മുഖേനയോ SKYPE,NIMBUZZ...... മുഖേനയോ ബന്ധപ്പെടുക.
 മൈ nimbuzz, skype id   :-   vuthaju
മെയില്‍  thajuvu@gmail.com.
     ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ്‌ ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.

താജുദ്ദീന്‍ സഖാഫി വാണിയംപാറ               

1 comment:

അയ്യൂബ് വലിയോറ said...

assalamu alaikkum.
snagit nte key ayachu tharan apekshikkunnu

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews