തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

3/26/2013

epic browser



ഇന്ന് ​ഞാന്‍ പരിചയപ്പെടുത്തുന്നത് ഒരു ബ്രൌസര്‍ ആണ്. epic browser എന്ന ഈ സോഫ്റ്റ്‌വെയര്‍  നമ്മുടെ സ്വന്തം സൃഷ്ടിയാണ്, അതായത് ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യക്കാര്‍ രൂപപ്പെടുത്തിയ നമ്മുടെ സ്വന്തം ബ്രൌസര്‍....
 

          ഇതിനോരുപാട് പ്രത്യേകതകളുണ്ട്...... use ചെയ്താല്‍ നിങ്ങള്‍ക്കത് ബോധ്യപ്പെടും. എല്ലാ ഇന്ത്യന്‍ ഭാഷകളും സപ്പോര്‍ട്ട് ചെയ്യുമെന്ന് മാത്രമല്ല ഏതു ഇന്ത്യന്‍ ഭാഷകളിലും ടൈപ്പ് ചെയ്യാനും ഇതില്‍ കഴിയും, നാം ഒരു ഫോം fill ചെയ്യുന്നു എന്നിരിക്കട്ടെ  ടൈപ്പ് കോളത്തിന്റെ വലതു
മുകളില്‍ ചെറിയ ഒരു ലാംഗ്വേജ് ബാര്‍ പ്രത്യക്ഷപ്പെടും അതില്‍ ക്ലിക്ക് ചെയ്തു മലയാളം സെലക്ട്‌ ചെയ്താല്‍ മലയാളത്തില്‍ (മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നത് മലയാളത്തില്‍ വരും) ടൈപ്പ് ചെയ്യാന്‍ കഴിയും.
മഞ്ഞ ആരോ കാണുന്നത് 

     ഇനി നമുക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്തു സേവ് ചെയ്യണമെങ്കില്‍ അതിനും ഇതില്‍ മാര്‍ഗമുണ്ട്...  ഇടതു ഭാഗത്ത്‌ കാണുന്ന icon കളില്‍  
 
​  എന്ന ഹിന്ദി  അക്ഷരമുള്ള ഒരു ​icon കാണുന്നില്ലേ? അതില്‍ ക്ലിക്ക് ചെയ്താല്‍ മതി ഒരു വിന്‍ഡോ തുറന്നു വരും ഇതില്‍ ടൈപ്പ് ചെയ്തു കോപ്പി ചെയ്തു നമുക്ക് വേണ്ട സ്ഥലത്ത് പേസ്റ്റ് ചെയ്യാം, സേവ് ചെയ്യാം, സേവ് ചെയ്ത file ബ്രൌസര്‍ ക്ലോസ് ചെയ്താലും നഷ്ടപ്പെടില്ല എപ്പോള്‍ ബ്രൌസര്‍ തുറന്നാലും 
 
​ എന്ന iconല്‍ക്ലിക്ക് ചെയ്താല്‍ നാം സേവ് ചെയ്ത ടെക്സ്റ്റ്‌ നമുക്ക ലഭിക്കും.
  കോപ്പി ചെയ്തു മറ്റു സ്ഥലങ്ങളില്‍ പേസ്റ്റ് ചെയ്യാം....  

ഇതിലെ
 ​ കറുപ്പ്  ആരോ കാണുന്നതാണ് ആദ്യം പറഞ്ഞ ലാംഗ്വേജ്  icon അതില്‍ ക്ലിക്കിയതിനു ശേഷം വരുന്ന ബോക്സിനു മുകളില്‍ ചുവപ്പ് ആരോ കാണുന്നതാണ് ലാംഗ്വേജ് ബാര്‍ അതില്‍ ക്ലിക്കി നീല ആരോയില്‍ കാണുന്നത് പോലെ മലയാളം സെലക്ട്‌ ചെയ്യുക. ഇനി നിങ്ങള്ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

 ടൈപ്പ് ചെയ്തു സേവ് ചെയ്യാനും കോപ്പി ചെയ്യാനുമൊക്കെയുള്ള മാര്‍ഗമാണ് . 

  പിന്നേ youtube  വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലാ എന്ന പരാതിയുള്ളവര്‍ക്ക് ഇതിലൊരു മാര്‍ഗമുണ്ട്, 
 youtube  വീഡിയോ ഒപെനാക്കിയാല്‍ താഴെ ഡൌണ്‍ലോഡ് എന്ന option കാണാം അതില്‍ ക്ലിക്കിയാല്‍ മതി.....
    സ്ക്രീന്‍ ഷോട്ട് കണ്ടോളൂ 


ഇത്
​ വിശദീകരിക്കേണ്ട ആവശ്യം ഇല്ലാ പെട്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ, ​ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ നാം use ചെയ്യുന്ന ബ്രൌസറില്‍ നിന്ന് ബൂക്മാര്‍ക്ക്, പാസ്‌വേഡ് തുടങ്ങിയവ ഇമ്പോര്‍ട്ട് ചെയ്യാനും കഴിയും,........
കൂടുതല്‍
​ മനസ്സിലാക്കാന്‍ 'ഇവനെ'യൊന്നു ഉപയോഗി​ച്ച് നോക്കൂ...............

​             NB​:- നിങ്ങളുടെ lap/pc യില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഈ പഹയനെ ഒന്ന് ഇന്സ്ടാല്‍ ചെയ്തോളൂ......
 ഇതു ഇന്‍സ്റ്റോള്‍ ചെയ്താല്‍ വളരെ എളുപ്പം മലയാളം ടൈപ്പ് ചെയ്യാം എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യുമെന്ന് താഴെ സ്ക്രീന്‍ ഷോട്ടില്‍ കാണാം.


 നിങ്ങളുടെ ടൂള്‍ ബാറില്‍ താഴെ കാണുന്നത് പോലെ ലാംഗ്വേജ് icon വരും, 

ലാംഗ്വേജ് മാറ്റാന്‍ alt+shift അടിച്ചാല്‍ മതി. 

  നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും , സംശയങ്ങളും,തിരുതലുകലുമെല്ലാമ്  താഴെ post a comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.
ദുആ വസ്വിയ്യത്തോടെ ,
താജുദ്ധീന്‍ സഖാഫീ വാണിയംപാറ 

No comments:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews