ഇന്ന് നമുക്ക് debute software ചെറുതായി ഒന്ന് പരിചയപ്പെടാം.
record ചെയ്ത വീഡിയോ മികച്ച ക്ലാരിറ്റി ഉണ്ടാകും എന്നതാണ് ഇതിന്‍റെ മെച്ചം.
സ്ക്രീന്‍ ഷോട്ട് കണ്ടിട്ട് തുടങ്ങാം അല്ലേ?
ചുവപ്പ് ആരോമാര്‍ക്ക് കാണുന്നത് വെബ് കാം use ചെയ്യുവാന്‍ ഉപയോഗിക്കുന്നു. തൊട്ടടുത്ത നീല(?) കളറില്‍ (നീല എന്ന് പറഞ്ഞത് , ആകളറിന്റെ യഥാര്‍ത്ഥ പേര് എനിക്കറിയാത്തത് കൊണ്ടാണേ!).. ഇളംപച്ച ആരോകണ്ടില്ലേ? recoerd ചെയ്ത ഫയലുകള്‍ പെട്ടെന്ന് എടുക്കാന്‍ അത് നമ്മെ സഹായിക്കും. ഇനി അടുത്ത, നീല കളറില്‍ കാണിച്ചിരിക്കുന്നതാണ് option icon. output ഫോല്ടര്‍, നാം എടുക്കുന്ന snap ഫോടോ ഇവിടെ സേവ് ചെയ്യണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നമുക്കിവിടെ ചെയ്യാം. മഞ്ഞ ആരോയില്‍ കാണിച്ചിരിക്കുന്ന icon കണ്ടില്ലേ? ഇവനെ ഉപയോഗിച്ച് നമുക്ക് record ചെയ്യുന്ന വീഡിയോയില്‍ ടെക്സ്റ്റ് ചേര്‍ക്കാം. വയലറ്റ് ആരോയില്‍ കാണുന്ന icon ക്ലിക്കിയാല്‍ ഒരു വിന്‍ഡോ തുറന്നു വരും അതിലെ ആദ്യ ചതുരത്തില്‍ ക്ലിക്കി സ്ക്രീനില്‍ നിന്ന് നമുക്ക് വേണ്ട ഭാഗം സെലെക്റ്റ് ചെയ്തു കഴിഞ്ഞാല്‍ അത് നമ്മുടെ debute സ്ക്രീനില്‍ വരും.
ഇനി അടുത്ത ഷോട്ട് നോക്കൂ......
ആ ചുവന്ന ചതുരത്തിലെ ഇകനുകകില്‍ ക്ലിക്കി നാം add ചെയ്യുന്ന ടെക്സ്റ്റ് സ്ക്രീനില്‍ ഇവിടെ വേണമെന്ന് നമുക്ക് തീരുമാനിക്കാം. ചുവന്ന മാര്‍ക്കിട്ടിടത് എന്താണ് നമുക്ക് ആഡ് ചെയ്യേണ്ട ടെക്സ്റ്റ് എങ്കില്‍ അത് type ചെയ്യാം, മഞ്ഞമാര്‍ക്ക് ഉപയോഗിച്ച് ടെക്സ്റ്റ് വലിപ്പം കൂട്ടാം... കുറയ്ക്കാം. പച്ച ആരോകാണുന്നിടത്ത് ക്ലിക്കി മാര്‍ജിനില്‍ നിന്ന് എത്ര അകലത്തില്‍ വേണമെന്ന് തിരഞ്ഞെടുക്കാം. നീല മാര്‍കില്‍ കാണുന്ന font ഐക്കണ്‍ ക്ലിക്കിയാല്‍ ടെക്സ്റ്റ് വലിപ്പം,സ്ട്രോക്ക്, അണ്ടെര്‍ ലൈന്‍, സ്റ്റൈല്‍ എന്നിവ സെറ്റ് ചെയ്യാം. വയലറ്റ് മാര്കില്‍ ടെക്സ്റ്റ് കളറും കറുപ്പ് മാര്കില്‍ ബാക്ക്ഗ്രൌണ്ട് കളറും വെള്ള മാര്കില്‍ സ്ട്രോക്ക് കളറും മാറ്റാം.
ഇനി മുകളിലെ ഷോട്ട് നോക്കൂ ചുവപ്പ് മാര്കിലെ icon നമുക്ക് വീഡിയോ ഫോര്‍മാറ്റ് ഏതാണെന്ന് തീരുമാനിക്കാനുള്ളതാണ്. youtube ഇല അപ്‌ലോഡ് ചെയ്യാനുള്ളതാണെങ്കില്‍ flv, മൊബൈലില്‍ കാണാനാണെങ്കില്‍ 3gp/mp4 ,എന്നിങ്ങനെ തിരഞ്ഞെടുക്കാം. കറുപ്പ് , നീല, മഞ്ഞ ആരോകളില്‍ icons പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ?
പച്ച ആറോ കാണുന്നില്ലേ അതാണ് സ്നാപ്ഷോട്ട് എടുക്കാന്‍ ഉള്ള icon. സ്ക്രീനില്‍ കാണുന്നത് ഫോട്ടോ ആക്കി എടുക്കാം. കറുപ്പ് ചതുരം കാണുന്നത് ഇമേജുകള്‍ വീഡിയോയില്‍ വാട്ടെര്മാര്‍ക്ക് ആക്കി സെറ്റ് ചെയ്യാനുള്ളതാണ്.
വാട്ടെര്മാര്‍ക്ക് സെറ്റ് ചെയ്യുന്ന രൂപം കൂടി മനസ്സിലാക്കിയാല്‍ ഒരുവ്ധം ഇവനെ നമ്മുടെ വരുതിയില്‍ നിറുത്താം. അതുകൂടിയൊന്നു കണ്ടോളൂ.....
ചുവപ്പ് ആരോ കാണുന്നിടത്ത് ക്ലിക്കി നമുക്ക് വാട്ടെര്മാര്‍ക്ക് ആക്കി സെറ്റ് ചെയ്യാനുള്ള ഇമേജ് സെലക്ട് ചെയ്യുക. മഞ്ഞ ആരോ കാണുന്നിടത്ത് നമുക്ക് ഇമേജിന്‍റെ opacity കുറയ്ക്കാം,കൂട്ടാം. സ്ക്രീനിന്റെ ഏതു ഭാഗത്താണ് വാട്ടെര്മാര്‍ക്ക് വേണ്ടതെന്നു നീലച്ചതുരത്തില്‍ കാണുന്നിടതുനിന്നു നമുക്ക് തിരഞ്ഞെടുക്കാം. കറുപ്പ് ആരോ കാണുന്നിടത്ത് കുത്തി വലിച്ചാല്‍ വാട്ടെര്മാര്‍ക്ക് വലിപ്പ വ്യത്യാസം വരുത്താം. നീല മാര്‍ക്ക് കാണുന്നിടമര്‍ത്തി മാര്‍ജിനില്‍ നിന്നുള്ള അകലം വ്യത്യാസപ്പെടുത്താം.
ഇത്രയും കാര്യങ്ങളില്‍ നിങ്ങള്ക്ക് വേണ്ടരൂപതിലുള്ളത് തിരഞ്ഞെടുത്താല്‍ അടുത്ത പഠി recoerd ചെയ്യലാണ്.\
ഇനി debute കിട്ടാന്‍ ഇവിടെഞെക്കിക്കോ.
debute മുഖേന record ചെയ്ത വീഡിയോ കാണാന്‍ ഇവിടെക്ളിക്കിക്കോളൂ.
നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും , സംശയങ്ങളും,തിരുതലുകലുമെല്ലാമ് താഴെ post a comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.
ദുആ വസ്വിയ്യത്തോടെ ,
താജുദ്ധീന്‍ സഖാഫീ വാണിയംപാറ
No comments:
Post a Comment