തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

3/30/2013

team viewer


                        team viewer                          

                                                             



 ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്നത് ​ 
team viewr
 ​ എന്ന സോഫ്റ്റ്‌വെയര്‍  ആണ്. ​ഇതിനെക്കുറിച്ച്‌ അറിയുന്നവരാകും നമ്മുടെ കൂട്ടത്തില്‍ ഭൂരിഭാഗവും, അറിയാത്ത കുറച്ചാളുകള്‍; അവര്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് എന്റെ ഉദ്ദേശം.


      നമ്മില്‍ പലരും വിദേശത്ത് ജോലി ചെയ്യുന്നവരാണ്, നമ്മുടെ കുടുംഭവുമായി ബന്ധപ്പെടുന്നതിനു പലരും വീട്ടില്‍ lap/pc വാങ്ങി നല്കിയിട്ടുണ്ടാകും. ഭാര്യയും  പിഞ്ചു മക്കളുമുള്ള വീട്ടിലെ സിസ്റ്റം 
 (സോഫ്റ്റ്‌വെയര്‍ സംബന്ധമായ)  തകരാറായാല്‍  ഒരു ടെക്നീഷ്യനെ സമീപിക്കണം, അല്ലെങ്കില്‍ അയാള്‍ വീട്ടില്‍ വന്നു repareചെയ്യണം.

നിംബസ്,skype.... തുടങ്ങിയ കാളിംഗ് 

 സോഫ്റ്റ്‌വെയര്‍ മുഖേന കുടുംബവുമായി ബന്ധപ്പെടുന്ന നമ്മള്‍ ചിലപ്പോളൊക്കെ ഭാര്യ,സഹോദരി,മാതാവ്, തുടങ്ങിയ കുടുംബവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ടാകാം, ഭര്‍ത്താവുമായി നടത്തിയ സംഭാഷണം ഭാര്യ record ചെയ്തിട്ടുണ്ടാകാം, 
  ഒരു ടെക്നീഷ്യനെ സമീപിച്ചു അയാള്‍ അത് repare ചെയ്യുന്നതിനിടെ മേല്‍ പറഞ്ഞവ ചോര്‍ത്തിയാല്‍ ? പിറ്റേന്ന് youtube, facebook.. social media കളിലൂടെ അത് പരക്കും.
എന്നാല്‍ നിങ്ങള്ക്ക്  അല്ലെങ്കില്‍ നിങ്ങളുടെ റൂം മേറ്റ്/സുഹൃത്തിനു പരിഹരിക്കാന്‍ കഴിയുന്ന തകരാറ് ആണെങ്കില്‍ നിങ്ങളുടെ lap/pc ഉപയോഗിച്ച് നിങ്ങളുടെ നാട്ടിലെ lap/pc നിങ്ങള്‍ക്ക് ശരിയാക്കാം. അതിനുപയ്ഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് team viewr. സ്ക്രീന്‍ ഷോട്ട് കണ്ടോളൂ..............................................


team viewr ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞു തുറക്കുന്ന വിന്‍ഡോ ആണ് മുകളിലതേത്. അതിലെ ചുവപ്പ് വൃത്തം കാണുന്നതാണ് നമുക്ക്  വേണ്ടത്. മഞ്ഞ ചതുരത്തില്‍ കാണുന്നതാണ് നമ്മുടെ id യും password ഉം .
നിങ്ങള്ക്ക് കണക്ട് ചെയ്യേണ്ട lap ല്‍  സോഫ്റ്റ്‌വെയര്‍ open ആക്കിയതിനു ശേഷം മഞ്ഞ ചതുരത്തില്‍ കാണുന്ന id യും പാസ്‌വേഡ്ും ചോദിച്ചു ആദ്യം id നീല ചതുരത്തില്‍ കാണിച്ചിരിക്കുന്നിടത്ത് ടൈപ്പ് ചെയ്തു, ചുവപ്പ് ചതുരത്തില്‍ കാണുന്ന 'connect to partner എന്നതില്‍ ക്ലിക്ക് ചെയ്താല്‍  പാസ്‌വെര്‍ഡ്‌ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടും, അതും ടൈപ്പ് ചെയ്തു കഴിഞ്ഞാല്‍  partner lap ന്‍റെ സ്ക്രീന്‍ നിങ്ങളുടെ സ്ക്രീനില്‍ കാണാം. ഇനി നിങ്ങള്‍ക്ക്  partner lap ലെ തകരാറുകള്‍ പരിഹരിക്കാം.
  
  സോഫ്റ്റ്‌വെയര്‍ വേണ്ടവര്‍ ഇവിടെ നിന്നും എടുത്തോളൂ ​


         നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുതലുകലുമെല്ലാമ്  താഴെ comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.

ദുആ വസ്വിയ്യത്തോടെ ,
താജുദ്ധീന്‍ സഖാഫീ വാണിയംപാറ 

No comments:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews