തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

10/03/2014

ello വേണോ ello?!!!!!

ello register ചെയ്യാം invite ചെയ്യാതെ തന്നെ.......

***********
    invite ചെയ്യാതെ എങ്ങിനെ ello register ചെയ്യാം എന്നതാണ് ഇന്ന് പറയുന്നത്. facebooke നു എതിരാളി എന്ന പേരില്‍ ഇന്ന് വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ് ello. എന്നാല്‍ ആരെങ്കിലും നമ്മെ invite ചെയ്യാതെ അതില്‍ മെമ്പര്‍ ആകാന്‍ കഴിയില്ല എന്നത് ഏവരെയും വല്ലാതെ നിരാശരാക്കി. എന്നാല്‍ ഇപ്പോള്‍ അതിനൊരു പരിഹാരമായിരിക്കുന്നു. 

അതെങ്ങിനെയെന്ന്  നമുക്ക് നോക്കാം. 
ആദ്യം ഈ ലിങ്കില്‍ പോവുക.
ഇതാ ഇങ്ങിനെ വന്നില്ലേ?

ഇതിലെ i want key എന്നിടത് ക്ലിക്കുക തുടര്‍ന്ന് ഇങ്ങനെ ഒരു വിന്‍ഡോ കാണാം....

9/27/2014

block ചെയ്ത സൈറ്റ് തുറക്കാം....!!!

ബ്ളോക് ചെയ്ത വെബ്സൈറ്റ് എങ്ങിനെ തുറക്കും???

*******************************
ഇന്ന് നിങ്ങള്ക്ക് ഞാന്‍ പരിചയപ്പെടുത്തുന്നത് block ചെയ്ത വെബ്സൈറ്റ് എങ്ങിനെ തുറക്കാം എന്നതിനെ കുറിച്ചാണ്. ഇത് പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്. കാരണം, മിക്ക ഗള്‍ഫ്‌ രാജ്യങ്ങളിലും സോഷ്യല്‍ വെബ്സൈറ്റ് പലതും അവര്‍ block ചെയ്തിരിക്കുകയാണ്. അത് മൂലം പലര്‍ക്കും നാടുമായി ബന്ടപ്പെടുന്നതിനും സംസാരിക്കുന്നതിനും ഒരുപാട് പൈസ ചിലവാക്കേണ്ട അവസ്ഥയാണുള്ളത്. അതല്ലെങ്കില്‍ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണം. എന്നാല്‍ ഒരു സോഫ്റ്റ്‌വെയറും ഉപയോഗിക്കാതെ നിങ്ങളുടെ lap/pc യില്‍ ചില settings വ്യത്യാസം മാത്രം വരുത്തി എങ്ങിനെ block വെബ്സൈറ്റ് തുറക്കാം എന്നതാണ് ഇന്ന് ചര്‍ച്ച. (എങ്ങിനെ ഒരു വെബ്സൈറ്റ് block ചെയ്യാം എന്ന് മുന്പ് പോസ്റ്റ്‌ ചെയ്തിരുന്നു. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് block ചെയ്യുന്നതിനെ കുറിച്ചറിയാന്‍ ഇവിടെ അമര്‍ത്തുക, സോഫ്റ്റ്‌വെയര്‍ സഹായമില്ലാതെ എങ്ങിനെ ചെയ്യാമെന്ന് ഇവിടെ നോക്കി മനസ്സിലാക്കാം.)
സ്ക്രീന്‍ ഷോട്ട് സഹിതം തുടക്കക്കാര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്ന തരത്തില്‍ ആണ് വിശദീകരിക്കുന്നത്, ഈ പോസ്റ്റ്‌ ഒന്നോ രണ്ടോ തവണ വായിച്ചു സ്ക്രീന്ഷോട്ട് നോക്കി മനസ്സിലാക്കി ചെയ്യുക. എന്നാല്‍ തുടങ്ങുവല്ലേ............?

മുകളിലെ ഷോട്ട് കണ്ടില്ലേ? task ബാറിലെ നെറ്റ്‌വര്‍ക്ക് ചിഹ്നത്തില്‍ right click ചെയ്തു അതിലെ 'open network and sharing centre' എന്ന option select ചെയ്യുക. ഇതാ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും.

9/18/2014

facebook video downloader

facebook വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍....

**************************

യൂട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങിനെയെന്ന് മുന്‍പത്തെ പോസ്റ്റില്‍ പരിചയപ്പെടുത്തിയിരുന്നു. അതിനു ശേഷം പലരും facebooke വീഡിയോ എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് സംശയം ചോദിച്ചിരുന്നു. playstoreല്‍ 250ല്‍ പരം വീഡിയോ downloader ഉണ്ട് പക്ഷെ അതൊന്നും അത്ര ഉപയോഗപ്രദമായി എനിക്ക് തോന്നിയില്ല, (250 എണ്ണവും ഞാന്‍ ഡൌണ്‍ലോഡ് ചെയ്തു പരീക്ഷിച്ചിട്ടില്ല, 2014ല്‍ അപ്ഡേറ്റ് ആയവ മാത്രം പരീക്ഷിച്ചു നോക്കി. കാരണം facebookeന്‍റെ പഴയ വെര്‍ഷനുകളില്‍ ഇവ ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും, പുതിയ വേര്‍ഷന്‍ ആണ് പ്രശ്നം)
ഏതായാലും പഴയ പോലെ facebookല്‍  വീഡിയോ ഓപ്പണ്‍ ആക്കുമ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള option ഒന്നിലും കണ്ടില്ല, മറിച്ച്  aplication തുറന്നു sighnin ചെയ്തു ആ aplicationല്‍   facebooke തുറന്നു വേണം ഡൌണ്‍ലോഡ് ചെയ്യാന്‍. അതായത് facebooke aplicationല്‍ നിന്നും നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ലെന്നര്‍ത്ഥം. അത്യാവശ്യം തെറ്റില്ലെന്ന് എനിക്ക് തോന്നിയ ആപ്‌ ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്.
ആപ് ഏതാണെന്നും അത് എങ്ങിനെ ഉപയോഗിക്കാമെന്ന് സ്ക്രീന്‍ ഷോട്ട് കണ്ടു മനസ്സിലാക്കിക്കോളൂ....

9/14/2014

ഫോണിനൊരു യൂട്യുബ് downloader

android ഫോണില്‍ യൂട്യുബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍......

ഇന്ന് മിക്ക ആളുകളും ഉപയോഗിക്കുന്നത് android ഫോണ്‍ ആണ്, അതില്‍ യൂട്യുബ് ഉപയോഗിക്കുമ്പോള്‍ വീഡിയോ ഡൌണ്‍ലോഡ് ചെയ്യേണ്ടത് എങ്ങിനെയെന്ന് നമ്മില്‍ പലര്‍ക്കും അറിയില്ല.
(അറിയുന്നവര്‍ ക്ഷമിക്കുക, കഴിയുമെങ്കില്‍ പോസ്റ്റ്‌ ഷെയര്‍ ചെയ്തു അറിയാത്തവര്‍ക്ക് ഉപകാരപ്പെടുത്തുക.)
യൂട്യുബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരുപാട് അപ്ളിക്കേഷന്‍സ് playstoreലും അല്ലാതെയും ലഭ്യമാണ്. ഉപയോഗിച്ച് നോക്കിയതില്‍ ഏറ്റവും മികച്ചതെന്നു എനിക്ക് തോന്നിയ tubemate എന്ന ആപ്ലിക്കേഷന്‍ ആണ് ഞാന്‍ ഇവിടെ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്.

ഇത് play സ്റ്റോറില്‍ കിട്ടില്ല. 
എന്‍റെ dropbox ല്‍ ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നമ്മില്‍ പലരും ഇത് playstoreല്‍ കിട്ടാത്തതുകൊണ്ട് ഏതെങ്കിലും മൊബൈല്‍ ഷോപ്പില്‍ ശരണം പ്രാപിക്കലാണ് പതിവ്.


മുകളില്‍ കാണുന്നതാണ് tubemate icon, ഇവനെ ഒരു browser ആയും ഉപയോഗിക്കാം... നിങ്ങളുടെ ഫോണിലെ tubemate icon  ക്ലിക്കിയാല്‍ താഴെ കാണുന്നതുപോലെ വിന്‍ഡോ കിട്ടും.

9/05/2014

ഫോണില്‍ 50gb storage !!!!!!!!

നിങ്ങളുടെ ഫോണില്‍ എങ്ങനെ കൂടുതല്‍ storage നേടാം?

ഫോണില്‍ കൂടുതല്‍ storage എങ്ങിനെ നേടാം എന്നതാണ് ഞാന്‍ ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്,. ഇത് ഞാന്‍ വെറുതെ പറയുന്നതല്ല; ഉപയോഗിച്ച് ഉറപ്പു വരുത്തി storage നേടിയ ശേഷമാണ് നിങ്ങളുമായി ഷെയര്‍ ചെയ്യുന്നത്.
ഇതാ എന്‍റെ storage കപ്പാസിറ്റി നോക്കൂ.....

ഇപ്പോള്‍ വിശ്വാസമായല്ലോ? ഇനി കാര്യത്തിലേക്ക് കടക്കാം.....
നിങ്ങളില്‍ പലര്‍ക്കും ; എന്നല്ല മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ് . അറിയാത്തവര്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടിയാണിത് പോസ്റ്റുന്നത്. അറിയാവുന്നവരില്‍ പലര്‍ക്കും ഇതുപയോഗപ്പെടുതാന്‍ അറിയില്ല എന്നതും വസ്തുതയാണ്. cloud storageകളെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വന്നത്. നമ്മുടെ ഫോണിന്‍റെ/pcയുടെ മെമ്മറി നഷ്ടപ്പെടുത്താതെ ഫോട്ടോകളും വീഡിയോകളും ഫയലുകളും എല്ലാം നമുക്ക് ഓണ്‍ലൈന്‍ ആയി സൂക്ഷിക്കാന്‍ കഴിയുകയും, usernameഉം passwordഉം ഉപയോഗിച്ച് ലോകത്തെവിടെ നിന്നും ഏതു സിസ്ടത്തില്‍ നിന്നും തുറക്കാന്‍ കഴിയുന്ന, പ്രൈവറ്റ് ആയി സൂക്ഷിക്കുന്നതോടൊപ്പം എല്ലാവര്‍ക്കുമായോ അല്ലെങ്കില്‍ നമുക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമായോ ഷെയര്‍ ചെയ്യാനും കഴിയുന്ന ഓണ്‍ലൈന്‍storage സിസ്റ്റംആണ്  cloudstorage.
 ഗൂഗിളിന്റെ  googledrive, സാംസങ്ങിന്റെ  dropbox, മൈക്രോസോഫ്റ്റിന്‍റെ onedrive(skydrive),box, icloud, spideroak, amazon,  ....... തുടങ്ങി നമുക്ക്  ഒരുപാട് cloud storage ഇപ്പോള്‍ ലഭ്യമാണ്, google അക്കൗണ്ട്‌ ഉള്ളവര്‍ക്ക് drive ഇന്‍സ്റ്റോള്‍ ചെയ്തു sighnin ചെയ്താല്‍ 5gb storage കിട്ടും.
outlook അക്കൗണ്ട്‌ ഉള്ളവര്‍ക്ക് onedrive കിട്ടും. ഒരു നിശ്ചിത gb മാത്രമേ ഫ്രീ ആയി കിട്ടൂ.. കൂടുതല്‍ storage കിട്ടണമെങ്കില്‍ പണം കൊടുക്കണം. 

8/19/2014

ആണ്‍ഡ്രോയിഡില്‍ 2 whatsapp


 ഫോണില്‍ ഒരേ സമയം രണ്ടു whatsap!!!!!!!!

ഇന്ന് പലരും dual sim ഉള്ള ഫോണ്‍ ആണ് ഉപയോഗിക്കുന്നത്, എന്നാല്‍ ഒരു whatsap account മാത്രമേ ഉപയോഗിക്കാന്‍ കഴിയാറുള്ളൂ....
ഒരു സുഹൃത്ത്  രണ്ടു അക്കൗണ്ട്‌  ഉപയോഗിക്കാനുള്ള മാര്‍ഗം ആവശ്യപ്പെട്ടപ്പോള്‍ അത് ബ്ലോഗ്‌ മുഘേന ഷെയര്‍ ചെയ്യാം എന്ന് വാക്ക് കൊടുത്തിരുന്നു. അത് കൊണ്ടാണ് ഇതു പോസ്റ്റ്‌ ചെയ്യുന്നത്. കുറച്ചു കാലമായി ഇത് ഞാന്‍ ഉപയോഗിക്കുന്നുണ്ട്. എന്‍റെ ഫോണ്‍ സ്ക്രീന്‍ നോക്കൂ.......

ഇതെങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യും എന്ന് നമുക്ക് നോക്കാം.
ആദ്യം നിലവില്‍ നിങ്ങള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന whatsappല്‍  settings എടുത്തു chat settingsല്‍ പോയി backup conversation എന്നത് ക്ലിക്കി backup എടുക്കുക.

8/03/2014

ആണ്‍ഡ്രോയിഡ് മലയാളം ടൈപ്പിംഗ്

ആണ്‍ഡ്രോയിഡ് ഫോണില്‍ ഈസിയായി മലയാളം ടൈപ്പ് ചെയ്യാം, കമ്പ്യൂട്ടറിനെക്കാള്‍ എളുപ്പത്തില്‍!!!!!


ആണ്‍ഡ്രോയിഡ് ഫോണില്‍ മലയാളം ടൈപ്പ്  ചെയ്യാന്‍ multiling keyboard മുന്‍പ് പരിചയപ്പെടുത്തിയിരുന്നു. അതിനു പല പോരായ്മകളും ഉണ്ട്. ഒരുപാട് സുഹൃത്തുക്കള്‍ സംശയം ചോദിച്ചു കൊണ്ടേ ഇരിക്കുന്നു.  ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും സ്വരാക്ഷര ചിഹ്നങ്ങളും എഴുതാന്‍ ബുദ്ധിമുട്ടാണ്. ഒരു വാക്ക് ടൈപ്പ്  ചെയ്യാന്‍ ഒരുപാട് നേരം കളയണം. അതിനൊരു പരിഹാരം തിരഞ്ഞപ്പോള്‍ കയ്യില്‍ തടഞ്ഞതാണിത്. ഇപ്പോള്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്  multiling keyboard നേക്കാള്‍ മെച്ചപ്പെട്ട, വളരെ എളുപ്പത്തില്‍ ആര്‍ക്കും ടൈപ്പ് ചെയ്യാവുന്ന ഒരു  keyboard ആണ്.keyboard ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം അത് എങ്ങിനെ ആക്റ്റീവ് ആക്കുമെന്ന് നോക്കാം.സെറ്റിങ്ങ്സില്‍ 'language and input' select ചെയ്യുക. ഇനി താഴെ സ്ക്രീന്‍ ഷോടുകളില്‍ കാണുന്നത് പോലെ ചെയ്യുക. 

7/30/2014

ഫോട്ടോ എഡിറ്റിംഗ് ആണ്‍ഡ്രോയിഡില്‍

ആണ്‍ഡ്രോയിഡ് ഫോണില്‍ ഫോട്ടോ എഡിറ്റ്  ചെയ്യാന്‍.........



സ്വന്തം ഫോടോ എഡിറ്റ്‌ ചെയ്തു ബാക്ക് ഗ്രൌണ്ട് മാറ്റാനും ടെക്സ്റ്റ്‌ ഉള്‍പ്പെടുത്തി ഫേസ്ബുക്ക്/whatsapp... തുടങ്ങിയ സോഷ്യല്‍ ഫോറങ്ങളില്‍ ഷെയര്‍ ചെയ്യാനും ആഗ്രഹിക്കാത്ത സുഹൃത്തുക്കള്‍ വളരെ വിരളമായിരിക്കും. പക്ഷേ അതിനെ കുറിച്ച്  അറിയാത്തത് കൊണ്ട്  മറ്റുള്ളവരുടെ സഹായം തേടും. അത്തരക്കാര്‍ക്കു ഒരു ചെറിയ ട്യൂടോറിയല്‍ ആണ് ഇത്. കുറെ കാലമായി ഞാന്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഒരു സുഹൃത്ത് ഫോടോ എഡിറ്റ്‌ ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഇത് ഷെയര്‍ ചെയ്താല്‍ എല്ലാവര്‍ക്കും ഉപകാരപ്പെടുമെന്ന് കരുതി.  ഒട്ടനേകം സോഫ്റ്റ്‌വെയര്‍ ഇതിനുപയോഗിക്കുന്നുണ്ട്. ഉപയോഗിച്ച് എളുപ്പം എന്ന് തോന്നിയ സോഫ്റ്റ്‌വെയര്‍ ആണിത്.  ഒരുപാട് പേര്‍ use ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ നിങ്ങള്‍ക്ക്  പരിചയപ്പെടുത്തുന്നത്. അറിയാവുന്നവര്‍ ക്ഷമിക്കുക, പരിചയമില്ലാത്തവര്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതിയാണ് പോസ്റ്റുന്നത്.

മുകളിലെ വൃത്തത്തില്‍ കാണുന്നതാണ് ആപ്പ് icon. അതില്‍ ക്ലിക്കിയാല്‍ ദാ ഇതുപോലെ ഒരു വിന്‍ഡോ കിട്ടും.

7/19/2014

നിങ്ങളുടെ ഫോണിലും സ്വന്തം കൈയ്യക്ഷരം!!!!!

ആണ്‍ഡ്രോയിഡ് ഫോണ്‍ മൊത്തം നിങ്ങളുടെ സ്വന്തം കൈയ്യക്ഷരം

     നിങ്ങളുടെ ആണ്‍ഡ്രോയിഡ്  ഫോണിലെ message,email, icon detale, settings തുടങ്ങി സകലതും നിങ്ങളുടെ തന്നെ കൈയ്യക്ഷരത്തില്‍ ആക്കണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? ഇതാ അതിനൊരു മാര്‍ഗം........
       
     ആദ്യം ഇവിടെ  പോയി ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക. 

7/16/2014

സ്വന്തം കൈയ്യക്ഷരത്തില്‍ ഫോണ്ട് നിര്‍മ്മിക്കാം!!!!!!

സ്വന്തം കൈയ്യക്ഷരത്തില്‍ ഫോണ്ട് നിര്‍മ്മിക്കാം!!!!!!

അതെ, നിങ്ങളുടെ സ്വന്തം കൈയ്യക്ഷരത്തില്‍ ഫോണ്ട് നിര്‍മ്മിച്ച്‌ ടൈപ്പ് ചെയ്യാനും ഇമെയില്‍ ചെയ്യാനും സാധിക്കും....... അതിനുള്ള ട്രിക് ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്.
     നമ്മില്‍ പലര്‍ക്കും പലപ്പോഴും ലെറ്ററുകളും അപേക്ഷകളും തയ്യാറാക്കി അയക്കേണ്ട സാഹചര്യം വന്നിട്ടുണ്ടാകാം. അത് സ്വന്തം കൈയ്യക്ഷരത്തില്‍ അയക്കാന്‍ കഴിഞ്ഞെകില്‍ എന്ന്  ചിലപ്പോഴെങ്കിലും നിങ്ങള്‍ ആഗ്രഹിചിടുമുണ്ടാകാം. അതിനിതാ ഒരു പരിഹാരം.
    ഇത് ചെയ്യാന്‍ നെറ്റ് കണക്ഷന്‍, പ്രിന്‍റര്‍, സ്കാനെര്‍ എന്നിവ ആവശ്യമുണ്ട്.
   ആദ്യം ഈ വെബ്‌സൈറ്റില്‍ പോവുക. താഴെ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന വിന്‍ഡോ ലഭിക്കും.

7/07/2014

ഫോണ്‍ മോഷ്ടാവിന്‍റെ ഫോടോ നിങ്ങളുടെ മെയിലില്‍!!!!

ഫോണ്‍ മോഷ്ടാവിന്‍റെ ഫോടോ നിങ്ങളുടെ മെയിലില്‍!!!!

      

ഇന്ന് ഫോണ്‍ മോഷണം വളരെ വ്യാപകമാണ്, പോയ ഫോണ്‍ തിരിച്ചു കിട്ടാന്‍ ഒരുപാട് നൂലാമാലകള്‍ ഉണ്ട്. imei നമ്പര്‍ ഉള്‍പ്പെടെ എല്ലാ details ഉം ഉള്‍പ്പെടുത്തി പരാതി കൊടുത്താല്‍ ചിലപ്പോള്‍ ഫോണ്‍ തിരിച്ചു കിട്ടിയേക്കാം. പഠിച കള്ളനാനെങ്കില്‍ ആ ശ്രമവും വിഫലം. തിരിച്ചു കിട്ടിയാല്‍ തന്നെ കള്ളന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സേവ് ചെയ്ത  നമ്പര്‍ മുഴുവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. (ഫോണ്‍ നമ്പര്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഒരു നുറുങ്ങു വിദ്യ ഞാന്‍ മുന്പ്  പരിചയപ്പെടുത്തിയിരുന്നു. അതിവിടെ വായിക്കാം.) ഇതെല്ലാം ഒരു പരിധി വരെ തടയാന്‍ പറ്റുന്ന ഒരു ആണ്‍ഡ്രോയിഡ ആപ്പ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 
സ്ക്രീന്‍ ഷോട്ട് കണ്ടോളൂ....

11/01/2013

cam scanner


 ആണ്‍ഡ്രോയിഡ ഫോണ്‍  ഒരു സ്കാനെര്‍ ആക്കാം.....!!

             നമുക്ക് പലപ്പോഴും പല ആവശ്യങ്ങള്‍ക്ക് വേണ്ടിയും ലൈസെന്‍സ്/തിരിച്ചറിയല്‍ കാര്‍ഡ്‌/പാസ്പോര്‍ട്ട്‌...... തുടങ്ങിയ രേഖകള്‍ സ്കാന്‍ ചെയ്തു മെയില്‍ ആയോ മറ്റോ കൈമാറേണ്ട സാഹചര്യം വന്നേക്കാം. പ്രത്യേകിച്ച് ഗള്‍ഫ്‌കാര്‍ക്ക്, അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ സ്റ്റുഡിയോകളും മക്തബുകളും തപ്പി നടക്കണം....... എന്നാല്‍ നിങ്ങളുടെ കയ്യില്‍ ഒരു ആണ്‍ഡ്രോയിഡ ഫോണ്‍ ഉണ്ടോ? എങ്കില്‍ ഇത് വളരെ നിസ്സാരമായി ചെയ്യാം... എങ്ങിനെയെന്നല്ലേ? വിശദമായി പറഞ്ഞു തരാം  ,ഇതാ താഴെ നോക്കൂ...... 
           ഇന്‍സ്റ്റോള്‍ ചെയ്ത ശേഷമുള്ള icon ഷോട്ട് താഴെ.........

മുകളിലെ ഷോട്ടില്‍ ചുവന്ന ചതുരത്തില്‍ കാണുന്നതാണ് 'cam scanner'      അത് open ചെയ്താല്‍ താഴതെത് പോലെ വരും.............

8/20/2013

കാണാതായ ഫോണ്‍ locate ചെയ്യാം....

കാണാതായ ഫോണ്‍ കണ്ടെത്താം, റിംഗ് ചെയ്യിക്കാം!!!!!!!!!!!

    നിങ്ങളുടെ ആണ്‍ഡ്രോയിഡ് ഫോണ്‍ നഷ്ടപ്പെട്ടോ? സൈലന്റ് മോഡ് ആക്കിയ ഫോണ്‍ എവിടെ വെച്ചു എന്ന് മറന്നു പോയോ? കാണാതായ ഫോണ്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലം അറിയണോ .... ഇതിനെല്ലാം ഇപ്പോള്‍ ഒരു എളുപ്പ മാര്‍ഗമുണ്ട്. എന്താണെന്നല്ലേ   google android device manager.
      ആദ്യം ഇതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം.സൈലന്റ് മോഡില്‍ ആയ നിങ്ങളുടെ ഫോണ്‍ റിംഗ് ചെയ്യിപ്പിച്ചു ഫോണ്‍ ഇരിക്കുന്ന സ്ഥലം കണ്ടെത്താം, ഫോണ്‍ ഇരിക്കുന്ന location അഡ്രെസ്സ് കണ്ടെത്താം,നിങ്ങളുടെ ഫോണ്‍ കമ്പ്യൂട്ടറില്‍ നിന്ന് തന്നെ സ്ക്രീന്‍ ലോക്ക് ചെയ്യാം, ഫോര്‍മാറ്റ്‌ ചെയ്യാം........ 
     ഇങ്ങനെയൊക്കെ ആണെങ്കിലും നിങ്ങളുടെ ഫോണ്‍ മോഷണം പോയതാണെങ്കില്‍ , എടുതയാല്‍ അത്യാവശ്യം വിവരം ഉള്ളവനുമായാല്‍ അത് locate ചെയ്യാന്‍ ബുദ്ധിമുട്ട് വന്നേക്കാം ,കാരണം ഫോണ്‍ ഹാര്‍ഡ് reset ചെയ്താല്‍ നിങ്ങളുടെ google അക്കൗണ്ട്‌ erase ആകും .
  എങ്ങിനെയാണ് ഫോണ്‍ കണ്ടെത്തുന്നതെന്ന് സ്ക്രീന്‍ ശോടിലൂടെ മനസ്സിലാക്കാം.
    ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഈ ലിങ്കില്‍ പോയി  നിങ്ങളുടെ ഫോണില്‍ ആഡ് ചെയ്ത അതേ email ഉം പാസ്സ്‌വേര്‍ഡ്‌ കൊടുത്തു login ചെയ്യുക. ഇപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു വിന്‍ഡോ കാണാം.

8/18/2013

ഫോണ്‍ നമ്പറുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ..........

       ഫോണ്‍ നമ്പറുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ..........

ഇന്ന് നമ്മുടെ ജീവിത്തില്‍ ഒഴിച്ച് കൂടാനാവാത്തതാണ് ഫോണ്‍ നമ്പറുകള്‍ . നമ്മുടെ ഫോണ്‍ format ആയിപ്പോവുകയോ, നഷ്ടപ്പെടുകയോ, എന്തെങ്കിലും തകരാര്‍ മൂലം open ആകാതിരിക്കുകയോ ചെയ്‌താല്‍ വിലപ്പെട്ട ഫോണ്‍ നമ്പറുകള്‍ നഷ്ടപ്പെടും. ഇതൊഴിവാക്കാനുള്ള മാര്‍ഗമാണ് നിങ്ങളുമായി ചര്‍ച്ച ചെയ്യുന്നത്. പലരും ഇതിനെ കുറിച്ച് ഗ്രാഹ്യമില്ലാതവരാണ്‌. . ഗാലെക്സി ഫോണ്‍ format ആയി contact നമ്പര്‍ നഷ്ടപ്പെട്ട പരാതിയുമായി ഒരു കസ്റ്റമര്‍ വന്നപ്പോഴാണ്   ഇങ്ങനെയൊരു പോസ്റ്റ്‌ ചെയ്യണമെന്നു എനിക്ക് തോന്നിയത്. എങ്ങിനെയെന്ന് നമുക്ക് നോക്കാം. 
google, yahoo, outlook തുടങ്ങി ഒരു വിധം എല്ലാ  മെയില്‍ അക്കൗണ്ട്‌കളിലും അതിനുള്ള സംവിധാനം ഉണ്ട്.
  ഗൂഗിള്‍ account ഉള്ളവര്‍ക്ക് contact സേവ് ചെയ്യാനുള്ള മാര്‍ഗമാണ് ഞാന്‍ പറയുന്നത്. കമ്പ്യൂട്ടറില്‍ നിന്നും ആണ്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഇങ്ങിനെ ചെയ്യാന്‍ കഴിയും. 
  ആദ്യം നിങ്ങളുടെ ഫോണിലെ contacts മെമ്മറി കാര്‍ഡില്‍ / usb യില്‍ കോപ്പി ചെയ്യാന്‍ മറക്കരുത് .........

         കമ്പ്യൂട്ടറില്‍ നിന്നും contact ആഡ് ചെയ്യാന്‍

 ആദ്യം കമ്പ്യൂട്ടറില്‍ ചെയ്യുന്ന വിധം കണ്ടോളൂ........

8/16/2013

സൌദിയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക്

                              MY STC

   നിങ്ങള്‍ സൌദിയില്‍ താമസിക്കുന്ന ആള്‍ ആണോ? നിങ്ങള്‍ ഉപയോഗിക്കുന്നത്  ആന്‍ഡ്രോയിഡ്  ഫോണ്‍ ആണോ? നിങ്ങള്‍ ഉപയോഗിക്കുന്നത് sawa സിം ആണോ? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സോഫ്റ്റ്‌വെയര്‍ , 'my stc'.
     നിങ്ങള്‍ വിളിച്ച ഫോണ്‍ നമ്പരുകള്‍ ഡേറ്റ് - നമ്പര്‍ - ടൈം - കോസ്റ്റ് സഹിതം നിങ്ങള്‍ക്കറിയാം,നിങ്ങളുടെ ബാലെന്സും കിതാഫ് പോയിന്റും മനസ്സിലാക്കാം, ഏറ്റവും കൂടുതല്‍ പൈസക്ക് ഏതു നമ്ബരിലെക്കാന് വിളിച്ചത് .... ഓരോ മാസവും ടോട്ടല്‍ എത്ര രൂപ വീതം റീചാര്‍ജ് ചെയ്തു .... തുടങ്ങി ഒട്ടനവധി ഫെസിലിട്ടീസ്‌ ഇതിലുണ്ട് sawa ഉപയോക്താക്കള്‍ക്ക് ഇത് ഉപകാരപ്പെടും തീര്‍ച്ച. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഫോണില്‍ തന്നെ രജിസ്റ്റെര്‍ ചെയ്ത സിം ഉപയോഗിക്കണം എന്നില്ല.
   ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഈ ലിങ്കില്‍ പോയി രജിസ്റ്റെര്‍ ചെയ്യുക.രജിസ്റ്റെര്‍ ചെയ്യേണ്ട വിധം താഴെ സ്ക്രീന്‍ ഷോട്ടില്‍ ഉണ്ട്.

8/13/2013

ആണ്‍ഡ്രോയിഡ് ഫോണില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ ......

ആണ്‍ഡ്രോയിഡ് ഫോണില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ ......

    ആണ്‍ഡ്രോയിഡ്  ഫോണുകളില്‍ സ്ക്രീന്‍ ഷോട്ട് എടുക്കുന്നതിനെ കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച. ഒരു വിധം എല്ലാവര്ക്കും അറിയാവുന്നതാണെങ്കിലും അറിയാത്തവര്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതി ആണ് ഇത്  പോസ്റ്റ്‌ ചെയ്യുന്നത്. 
    സംസങ് ഗാലെക്സി ഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ സഹായമില്ലാതെ തന്നെ സ്ക്രീന്‍ ഷോട്ട് എടുക്കാനുള്ള സംവിധാനമുണ്ട്. 
   setting> motion എന്ന രൂപത്തില്‍ motion സെലക്ട്‌ ചെയ്യുക,

8/02/2013

ആന്‍ഡ്രോയിഡ് ഫോണില്‍ ഫോട്ടോ/വീഡിയോ ഹൈഡ് ചെയ്യാം.......

  ആന്‍ഡ്രോയിഡ്  ഫോണില്‍ ഫോട്ടോ/വീഡിയോ  ഹൈഡ് ചെയ്യാം.......

  




നമ്മളില്‍ പലരും ആന്‍ഡ്രോയിഡ്  ഫോണ്‍ ഉപയോഗിക്കുന്നവരാണ്, നമ്മുടെ ഫോണില്‍ പലപ്പോഴും വ്യക്തിപരമായ വീഡിയോ/ഇമേജ് ഉണ്ടാകാം. പ്രത്യേകിച്ചും പ്രവാസികളില്‍ മിക്കവരുടെ ഫോണിലും സ്വന്തം  ഭാര്യമാരുടെയും, സഹോദരിമാരുടെയും ഫോട്ടോകള്‍ ഉണ്ടായിരിക്കും.  റൂമിലെ ആരെങ്കിലും ഫോണ്‍ എടുത്ത് gallery തുറന്നു നോക്കിയാല്‍ എല്ലാവര്ക്കും അത് കാണാനും കഴിയും. ഇത് പല തരത്തില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം..... അതിനൊരു പരിഹാരമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്ന ഈ പോസ്റ്റ്‌..



ഞാന്‍ പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയറില്‍  photo/video/contact/sms,call logs/facebook chat...... തുടങ്ങിയവ എല്ലാം ഹൈഡ് ചെയ്യാം എന്ന പ്രത്യേകത ഉണ്ട്. സ്ക്രീന്‍ ഷോട്ട് കണ്ടോളൂ.........

7/02/2013

ഡൌണ്‍ലോഡിംഗ് എളുപ്പതിലാക്കാന്‍ ഒരു സോഫ്റ്റ്‌വെയര്‍

                       EAGLE GET


ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു ഡൌണ്‍ലോഡിങ്ങ് സോഫ്റ്റ്‌വെയര്‍ ആണ് പല പാര്‍ട്ടുകള്‍ ആയി ഡൌണ്‍ ലോഡിംഗ്  നടക്കുന്നതിനാല്‍ നല്ല സ്പീഡ് ,..ക്രോം/ഫയര്‍ ഫോക്സ്/എക്സ്പ്ലോറേര്‍ ബ്രൌസറുകള്‍ സപ്പോര്‍ട്ട് ചെയ്യും, നെറ്റ് connection നഷ്ടപെട്ടാലും ഒരു ക്ലിക്കില്‍ തന്നെ വീണ്ടും ഡൌണ്‍ ലോഡിംഗ്  തുടരാം,youtube/facebook/dalymotion/google video തുടങ്ങി ഏതു ഏതു സൈറ്റില്‍ നിന്നും മീഡിയ/aplication/documents/മ്യൂസിക്‌..... കണ്ടെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാം തുടങ്ങി ഒട്ടേറെ പ്രത്യേകതകള്‍  ഇതിനുണ്ട് .
idm പോലുള്ള ഡൌണ്‍ലോഡറുകള്‍ ക്രാക്കും സീരിയലും തപ്പി സമയം കളയണം എന്നാല്‍ ഇവനെ തികച്ചും ഫ്രീ ആയി നമുക്ക് കിട്ടും.
eagle get ഡൌണ്‍ലോഡ് ചെയതു ഇന്‍സ്റ്റോള്‍ ചെയ്യുക. ശേഷം നിങ്ങളുടെ ബ്രൌസറില്‍ extension ഇന്‍സ്റ്റോള്‍ ചെയ്യണം 
ക്രോമില്‍ extension ഇന്‍സ്റ്റോള്‍ ചെയ്യുന്ന വിധം താഴെ സ്ക്രീന്‍ ഷോട്ടില്‍ കാണാം.

6/23/2013

സിമ്പിള്‍ വീഡിയോ കട്ടര്‍

 vcd cutter



നിങ്ങള്ക്ക് ഞാന്‍ ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു സിമ്പിള്‍ വീഡിയോ കട്ടര്‍ ആണ്. നമ്മില്‍ പലര്‍ക്കും ഈ സോഫ്റ്റ്‌വെയര്‍ സുപരിചിതമാണ്. അറിയാത്തവര്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതിയാണ് ഇത് പോസ്റ്റ്‌ ചെയ്യുന്നത്. ഒരു വീഡിയോയില്‍ നിന്ന് നമുക്ക് വേണ്ട ഭാഗം  വളരെ സിമ്പിള്‍ ആയി  കട്ട് ചെയ്തെടുക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. 
സ്ക്രീന്‍ ഷോട്ട് കണ്ടോളൂ....


മെയിന്‍ വിന്‍ഡോ കണ്ടില്ലേ? അതിലെ  ചുവന്ന ആരോയില്‍ (file) ക്ലിക്ക് ചെയ്താല്‍ താഴെകാണുന്ന വിന്‍ഡോ കിട്ടും.

6/20/2013

ഡൌണ്‍ലോഡര്‍ വിത്ത്‌ കണ്‍വെര്‍ടെര്‍

       KASTER ALL VIDEO DOWNLOADER

      നാം youtube , daily motion....... തുടങ്ങിയ സൈറ്റില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ flv file ആയാണ് നമുക്ക്  വീഡിയോ ലഭിക്കുന്നത് . ഈ വീഡിയോ ഫോണില്‍ വര്‍ക്ക്‌ ചെയ്യണമെങ്കില്‍ തീര്‍ച്ചയായും 3gp/ mp4 ഫോര്‍മാറ്റിലേക്ക് കണ്‍വെര്‍ടു ചെയ്യണം, ഇനി tvയില്‍  കാണണമെങ്കില്‍ mpeg  ഫോര്‍മാറ്റിലേക്ക് കണ്‍വെര്‍ടു ചെയ്യണം. ഡൌണ്‍ലോഡ് ചെയ്യാനും പിന്നീട് കണ്‍വെര്‍ടു ചെയ്യാനും ഒരുപാട് സമയം ചിലവാണ്‌ അതിനൊരു പരിഹാരമാണ് ഈ സോഫ്റ്റ്‌വെയര്‍ ........
         

kaster all video downloader  , വെറും ഡൌണ്‍ലോഡര്‍ അല്ല നിങ്ങള്‍ ഡൌണ്‍ലോഡ്  ചെയ്യുന്ന വീഡിയോ ഏതു ഫോര്‍മാറ്റില്‍ ആയിരിക്കണമെന്ന് ഡൌണ്‍ലോഡ്  ചെയ്യുമ്പോള്‍ തന്നെ നിങ്ങള്ക്ക് തീരുമാനിക്കാം. എങ്ങിനെയെന്ന് നമുക്ക്  സ്ക്രീന്‍ ഷോടിലൂടെ കാണാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews