തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

8/17/2016

google duo

ഗൂഗിള്‍ ഡ്യുവോ വീഡിയോ ചാറ്റ്

****************************


ഗൂഗിളിന്‍റെ പുതിയ  വീഡിയോ ചാറ്റിങ് ആപ് ആണ്  google duo.ലളിതമായി, സൗജന്യമായി വിഡിയോ കോൾ സേവനമാണ് ഇതിലൂടെ google  വാഗ്ദാനം  ചെയ്യുന്നത്.whatsapp ഉള്‍പ്പെടെ  ഉള്ള വീഡിയോ ചാറ്റിങ്  aplication കളെ  മൂലക്കിരുത്തുക  എന്നതാണ്  ഗൂഗിളിന്റെ  ലക്‌ഷ്യം.
കുറഞ്ഞ ഇന്റർനെറ്റ് കണക്‌ഷനിലും ഡ്യുവോ ഉപയോഗിക്കാൻ കഴിയും. ഡ്യുവോ വിഡിയോ കോളിങ് വേഗതയും വ്യക്തതയും നൽകുമെന്ന് google അവകാശപ്പെടുന്നു.
ഡ്യുവോയുടെ ഡിസൈനും ഓപ്ഷനുകളും വളരെ ലളിതമാണ്. ഡ്യുവോ ഉപയോഗിക്കാൻ ഗൂഗിൾ അക്കൗണ്ട് വേണ്ട, ആക്ടീവായ മൊബൈൽ നമ്പർ ഉണ്ടെങ്കിൽ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ വിഡിയോ കോൾ ചെയ്യാം. എന്നാൽ മറ്റു വിഡിയോ കോൾ ആപ്ലിക്കേഷനുകൾക്കെല്ലാം പ്രത്യേകം അക്കൗണ്ടും മൊബൈൽ നമ്പറും വേണം.

12/21/2015

facebook വീഡിയോ ഡൌണ്‍ലോഡാം.....

facebook വീഡിയോ ഡൌണ്‍ലോഡാം; സൂപ്പര്‍ സ്പീഡില്‍

*************
അതെ, വളരെ സ്പീഡില്‍ facebook വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗമാണ് ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇതിനു മുന്പ് പലര്‍ക്കും ഇത് ഞാന്‍ മെയില്‍ ചെയ്ത് കൊടുത്തിട്ടുണ്ട്, എങ്കിലും പലരും അതിനെ വിശദമായി ചോദിക്കുന്നത് കണ്ടപ്പോള്‍ ഷെയര്‍ ചെയ്യാമെന്ന് കരുതി.... ഈ ആപ് ഉപയോഗിച്ച്  ഒരുവിധം എല്ലാ സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. എന്നാല്‍ youtube വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. ഇതിനു മറ്റു downloaderനേക്കാള്‍ സ്പീഡ് ഉണ്ടെന്നത് ഞാന്‍ ഉപയോഗിച്ച് മനസ്സിലാക്കിയതാണ്.
ഇത് വര്‍ക്ക്‌ ആകണമെങ്കില്‍ ആദ്യം നിങ്ങളുടെ നിലവിലുള്ള facebook ആപ് remove ചെയ്ത ശേഷം ഞാന്‍ തരുന്ന ഓള്‍ഡ്‌ വെര്‍ഷന്‍ facebook ഇന്‍സ്റ്റാള്‍ ചെയ്യണം, തുടര്‍ന്ന്  മറ്റൊരു ആപ്പും ഡൌണ്‍ലോഡ് ചെയ്യണം. ഇപ്പോള്‍ നിലവിലുളള  facebook വെര്‍ഷന്റെ തൊട്ടു മുന്‍പുള്ള വെര്‍ഷന്‍ ആണ് ഉപയോഗിക്കേണ്ടത്.
ഇത് സ്ക്രീന്‍ ഷോട്ട് മുഘേന വിശദീകരിക്കാന്‍ ഒന്നും ഇല്ല , എങ്കിലും എളുപ്പം മനസ്സിലാകാന്‍ വേണ്ടി ഒന്ന് രണ്ടു ഷോട്ട് കൊടുക്കുന്നു, facebook ഓട്ടോ അപ്ഡേറ്റ് ആകുന്നതു തടയാന്‍  playstore തുറന്നു settings എടുത്ത് auto updation desable ചെയ്യാനും മറക്കരുത്.
ആദ്യം playstorല്‍ ഓട്ടോ അപ്ഡേറ്റ് എങ്ങിനെ desable ചെയ്യാമെന്ന് സ്ക്രീന്‍ഷോട്ട് മുഖേന മനസ്സിലാക്കാം.

9/02/2015

whatsapp media എളുപ്പത്തില്‍ delet ചെയ്യാന്‍

whatsapp media എളുപ്പത്തില്‍ delet ചെയ്യാന്‍ 

**********************
നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നായിരിക്കുന്നു ഇന്ന്  whatsapp. ഓരോരുത്തരും അഡ്മിന്‍ മാരകാന്‍ മത്സരിച്ചു കൊണ്ടിരിക്കുന്ന കലിയുഗ കാലം, പക്ഷെ , പലപ്പോഴും പലര്‍ക്കും അതൊരു ശല്യം തന്നെയാണ്. ഫോണില്‍ വരുന്ന മീഡിയകള്‍ ഫോണ്‍ ഹാങ്ങ്‌ ആക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. അത് delet ചെയ്യണമെങ്കില്‍ whatsapp ഫോള്‍ഡര്‍ തുറന്നു ആവശ്യമില്ലാത്തവ തിരഞ്ഞെടുത്തു delet ചെയ്യാന്‍ നില്‍ക്കണം. അതും ഓരോ ഫോല്ടെരും വേറെ വേറെ തുറക്കണം. നമുക്ക് ആവശ്യമില്ലാത്ത ഗ്രൂപ്പ്/contact ല്‍ നിന്നുള്ളവയും ആവശ്യമുള്ളവയും കൂടിക്കലര്‍ന്നു വരുന്നതിനാല്‍ വളരെ റിസ്ക്‌ ആണ്. അതിനൊരു പരിഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. group/contact മീഡിയകള്‍ ഓഡിയോ/ഫോട്ടോ/വീഡിയോ ഒരുമിച്ചു തുറന്നു ആവശ്യമില്ലാത്തവ മാര്‍ക്ക് ചെയ്തു കളയുന്നതിനുള്ള മാര്‍ഗം എന്തെന്ന് താഴെ സ്ക്രീന്‍ 
ഷോട്ടിലൂടെ കാണാം. നിങ്ങളില്‍ പലരും ഇത് അറിയുന്നവരായിരിക്കാം, അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്തു ഉപകാരപ്പെടുത്തുക.
ആദ്യം whatsapp തുറന്നു നമുക്ക് ഇതു contact/group മീഡിയയില്‍ നിന്നാണോ delet ചെയ്യേണ്ടത് എങ്കില്‍ അത് open ചെയ്യുക.
ഞാന്‍ ഒരു groupഉം ഒരു contactഉം തെരഞ്ഞെടുത്തത്തിന്റെ ഷോട്ട് താഴെ.

5/14/2015

തല തിരിച്ചു typeചെയ്യാൻ ഒരു app

ഇംഗ്ലീഷ് തലതിരിച്ചു ടൈപ്പ് ചെയ്യാം.

*************************

ഇംഗ്ലീഷ് തലതിരിച്ചു ടൈപ്പ് ചെയ്യാൻ കഴിയുന്ന ഒരു ആപ്പ് ആണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഇതില്‍ തലതിരിച്ചു ടൈപ്പിംഗ്‌ മാത്രമല്ല വേറെയും ഒരുപാട് ഓപ്ഷനുകള്‍ ഉണ്ട്.

ഇതത്ര വലിയ സംഭവം ഒന്നുമല്ല  എങ്കിലും ഉപകാരപ്പെടുന്ന ഒന്നാണ്.  നിങ്ങള്ക്ക് ഇഷ്ടപ്പെടും എന്ന് തീര്‍ച്ച. ഇത് പ്രത്യേകിച്ച് സ്ക്രീൻ ഷോട്ട് ഒന്നും വേണ്ടതില്ല.  പെട്ടെന്ന് മനസ്സിലാകാൻ വേണ്ടി സ്ക്രീൻ ഷോട്ട് ചേർക്കുന്നു,

5/10/2015

fake call me

നിങ്ങളുടെ ഫോണില്‍ fake incoming കാള്‍ വരുത്താം...



******************************************************
ഇത് ഞാന്‍ ഷെയര്‍ ചെയ്യുന്നത് ഒരു നെരംപോക്കിനുള്ള , അല്ലെങ്കില്‍ ഇന്ന്  ആണ്‍ഡ്രോയിഡ് ഫോണില്‍  നിന്ന് എന്ത് തരികിടയും ചെയ്യാന്‍ കഴിയും എന്ന് ബോധ്യപ്പെടുത്താനുള്ള ഉപാധിയായി മാത്രമാണ്. ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.
നമ്മുടെ ഇതു സുഹൃത്തിന്റെ നമ്പറില്‍ നിന്നും നമ്മുടെ ഫോണിലേക്ക്  incoming കാള്‍ വരുത്താനുള്ള ഒരു ആപ്  ആണ് ഞാന്‍ പരിചയപ്പെടുത്തുന്നത്. വരുന്നത് fake കാള്‍ ആണ്, അത് സുഹൃത്തിന്റെ  നമ്പറില്‍ നിന്നാണ് വരുന്നത് എങ്കിലും അയാളുടെ ഫോണുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. 
എങ്കിലും കാള്‍ വരുന്നത് സുഹൃത്തില്‍ നിന്ന് തന്നെയാണെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുകയും ചെയ്യും.
ഏതെങ്കിലും സദസ്സില്‍ നിന്നും വിദഗ്ദമായി  രക്ഷപ്പെടാന്‍ ഈ ആപ്  ഉപയോഗിക്കാം......
പേരും നമ്പറും കാണിക്കുന്നത് കൊണ്ട് ഒരാളും സംശയിക്കുകയില്ല. 
ഉപ്പ വിളിക്കുന്നു ഞാന്‍ ഇപ്പോള്‍ വരാം എന്നും പറഞ്ഞു സുഹൃത്തുക്കളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാം.
ഇതെങ്ങനെ ഉപയോഗിക്കും എന്നും താഴെ സ്ക്രീന്‍ ഷോട്ട് നോക്കി മനസ്സിലാക്കിക്കോളൂ....... 

3/16/2015

phone screen record ചെയ്യാം.

റൂട്ട് ചെയ്യാതെ തന്നെ നമ്മുടെ ഫോണ്‍ സ്ക്രീന്‍ record ചെയ്യാം.....!!

****************************

ഒരുപാട് പേര്‍ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നതാണ് ഫോണ്‍ സ്ക്രീന്‍ record ചെയ്യാന്‍ കഴിയുന്ന app.
കിട്ടുന്ന ആപ്  എല്ലാം ഫോണ്‍  റൂട്ട്  ചെയ്താല്‍ മാത്രം ഇന്‍സ്റ്റാള്‍  ചെയ്യാന്‍ കഴിയുന്നവ ആയിരുന്നു.
എന്നാല്‍ ഇതാ റൂട്ട്  ചെയ്യാത്ത ഫോണില്‍ വര്‍ക്ക്‌ ആകുന്ന android ആപ്.
ഈ സോഫ്റ്റ്‌വെയര്‍  റെക്കോര്‍ഡ്‌ ചെയ്യാന്‍ മാത്രമുള്ളതല്ല കേട്ടോ.... ഇവനെ ഉപയോഗിച്ച് computer മുഘേന  നമ്മുടെ ഫോണിലെ  സകല പ്രവൃത്തികളും നമുക്ക് ചെയ്യാം.........
teamviewer ഉപയോഗിക്കുന്നത് പോലെ. (teamviewer ഉപയോഗിച്ച് ഫോണ്‍ നിയന്ത്രിക്കുന്നത്‌ എങ്ങിനെയെന്ന് ഇവിടെ നിന്നും മനസ്സിലാക്കാം...) ആദ്യം സ്ക്രീന്‍ record ചെയ്യുന്നത് എങ്ങിനെയെന്ന് നോക്കാം.......
മൊബൈലില്‍  ഇവനെ ഇന്‍സ്റ്റോള്‍  ചെയ്തു ആദ്യം ഓപ്പണ്‍ ആക്കുമ്പോള്‍ ഇതാ ഇങ്ങിനെ കാണാം.

3/15/2015

teamviewer ഉപയോഗിച്ച് ഫോണ്‍ നിയന്ത്രിക്കാം......

computer ഉപയോഗിച്ച് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാം....

***********************
നമ്മുടെ വേണ്ടപ്പെട്ടവരുടെ ഫോണുകളില്‍ വരുന്ന തകരാറുകള്‍ (സോഫ്റ്റ്‌വെയര്‍) നമുക്ക് computer ഉപയോഗിച്ച് പരിഹരിക്കാം....
പ്രവാസികള്‍ക്ക് ഇത് വളരെ ഉപകാരപ്പെടും, ചെറിയ  സോഫ്റ്റ്‌വെയര്‍  തകരാറുകള്‍ വന്നാല്‍ പോലും ടെക്നീഷ്യനെ തേടിപ്പോകേണ്ട അവസ്ഥയിലാണ് ഒട്ടുമിക്ക പ്രവാസീ ഭാര്യമാരും, അതുമൂലം പല  പ്രശ്നങ്ങളും തലപൊക്കുന്ന അവസ്ഥ ഉണ്ടാകുന്നു. number എടുത്തു വിളിച്ചു ശല്യപ്പെടുത്തുന്ന സാഹചര്യമുണ്ടാകാം, whatsapp, facebook ചാറ്റിങ്ങ്സ്  ഫോട്ടോ/വീഡിയോ ചോര്താം അങ്ങിനെ പല അപകടങ്ങളും. എന്നാല്‍ നിങ്ങളുടെ കയ്യില്‍ pc/lap ഉണ്ടെങ്കില്‍  നിങ്ങള്ക്ക് തന്നെ വീട്ടിലെ ഫോണില്‍ വരുന്ന ഒരുവിധം തകരാറുകള്‍  നിങ്ങളുടെ റൂമില്‍ ഇരുന്നു പരിഹരിക്കാം.....
അതിനു ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയര്‍ ആണ് 'teamviewer'.

computer 'team viewer' ഉപയോഗിച്ച് എങ്ങിനെ നിയന്ത്രിക്കാം എന്ന് മുന്പ് ഒരു പോസ്റ്റില്‍ ചര്‍ച്ച ചെയ്തിരുന്നു, അതിവിടെ വായിക്കാം.
ആദ്യം കമ്പ്യൂട്ടറില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍  ചെയ്യുക.
ഇന്സ്ടാല്‍ ചെയ്യാന്‍ ഈ ലിങ്കില്‍ പോയാല്‍ മതി.
ഇനി വേണ്ടത് മൊബൈല്‍ app ആണ് അതിവിടെ കിട്ടും. കൂടാതെ ഒരു ആഡ് ഓണ്‍ കൂടി ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യണം... അതിവിടെ തപ്പിയാല്‍ കിട്ടും. )ആഡ് ഓണ്‍ കൊടുത്തിരിക്കുന്നത്‌  samsung മൊബൈലിന്റെ ആണ്, lg, സോണി തുടങ്ങിയവയ്ക്ക് അതാതു ആഡ് ഓണ്‍ തന്നെ playstoreല്‍ നിന്നും നിന്നും ഇന്‍സ്റ്റോള്‍ ചെയ്യുക, എന്നാല്‍ മാത്രമേ  ഫോണ്‍ നിയന്ത്രിക്കാന്‍ സാധിക്കൂ....)
ഇനി താഴെ സ്ക്രീന്‍ ഷോട്ട് നോക്കൂ.......
ചുവന്ന ചതുരത്തില്‍ കാണുന്നതാണ് computerല്‍ 'teamviewer' തുറന്നാല്‍ കിട്ടുന്ന വിന്‍ഡോ, നീല ചതുരത്തില്‍ കാണുന്നതാണ് ഫോണ്‍ സ്ക്രീന്‍.
നീല ചതുരത്തിലെ ആരോമാര്‍കില്‍ കാണുന്നത് ആണ് മൊബൈലിലെ  ' teamviewer' icon.
ഇനി അതൊന്നു ഓപ്പണ്‍ ആക്കി നോക്കാം......

3/07/2015

ഫോണിനൊരു mp3 cutter

ആണ്‍ഡ്രോയിഡ് ഫോണില്‍ mp3 കട്ട്‌ ചെയ്യാം....

************
നമ്മുടെ ഫോണിളുള്ള ഓഡിയോ ഫയല്‍ കട്ട്‌ ചെയ്തു caller tune ആക്കാന്‍ പലപ്പോഴും നമ്മള്‍ ആഗ്രഹിചിട്ടുണ്ടാകില്ലേ? അതിനു പറ്റിയ ഒരു ആപ്പ് ആണ് ഇന്ന് നിങ്ങള്ക്ക് ഞാന്‍ പരിചയപ്പെടുത്തുന്നത്.
ഇതുപയോഗിച്ചു ഓഡിയോ ഫയലില്‍  നിന്നും നമുക്ക് വേണ്ട ഭാഗം മാത്രം കട്ട്‌ ചെയ്തു എടുക്കാന്‍ സാധിക്കും. കൂടാതെ രണ്ടോ അധിലധികമോ  mp3 ഫയലുകള്‍ കൂട്ടി യോജിപ്പിച്ച് ഒന്നാക്കാനും സാധിക്കും. ഒരു വീഡിയോ ഫയലില്‍ നിന്നാണ് mp3 എടുത്ത് കട്ട്‌ ചെയ്യേണ്ടാതെങ്കില്‍ ആദ്യം ഈ ലിങ്കില്‍ 
പോയി വീഡിയോയില്‍ നിന്നും mp3 സേവ് ചെയ്ത ശേഷം ഈ ആപ്പ് ഉപയോഗിച്ച് കട്ട് ചെയ്യുക.
മുകളില്‍ കാണിച്ചതാണ് ആപ്പ് icon. അത് സെലക്ട്‌ ചെയ്താല്‍ ഇങ്ങനൊരു വിന്‍ഡോ കിട്ടും.


3/06/2015

call recorder

ആണ്‍ഡ്രോയിഡിനൊരു call recorder

***********
പലരും ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ആപ്പ്  ആണ് നല്ലൊരു call recorder, ഇന്ന് പരിചയപ്പെടുത്തുന്നത് നല്ല പെഫോമെന്‍സ് ഉള്ള ഒരു recorder ആണ്.
ഇത് അധികം വിശദീകരിക്കാന്‍ ഒന്നും ഇല്ല.
താഴെ ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തു ഉപയോഗിക്കാം.......
നല്ല ക്ലാരിടിയില്‍ വോയിസ്‌ റെക്കോര്‍ഡ്‌ ചെയ്യാന്‍ ഇവന്‍ മിടുക്കനാണ്.
google playയില്‍ 596 രൂപയാണ് ഇതിന്റെ വില. ഇത് വേണ്ടവര്‍ ഒരു ഫാത്തിഹ ബഹു:MA ഉസ്താദിന് ഓതി ഹദിയ ചെയ്തിട്ടു എടുത്തോളൂ....
(സുന്നികള്‍ക്ക് മാത്രമേ ഈ പയ്മെന്റ്റ്‌  ബാധകമുള്ളൂ.. അല്ലാത്തവര്‍ക്ക് ഫ്രീയാണ്.)
താഴെ ചിത്രത്തില്‍ ഞെക്കിയാല്‍ app കിട്ടും.


ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ്‌ ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.

ദുആ വസ്വിയ്യത്തോടെ;
താജുദ്ദീന്‍ സഖാഫി, വാണിയംപാറ  

ഫോണിനൊരു video editor

ആണ്‍ഡ്രോയിഡ് ഫോണില്‍ വീഡിയോ എഡിറ്റ്‌  ചെയ്യാം....




***********
ഇന്ന് പരിചയപ്പെടുത്തുന്നത്  ആണ്‍ഡ്രോയിഡ് ഫോണില്‍ വീഡിയോ എഡിറ്റ്‌  ചെയ്യാന്‍ കഴിയുന്ന ഒരു ആപ്പ് ആണ്. ഇവനെ ഉപയോഗിച്ച്  നമുക്ക്  വീഡിയോയില്‍  നിന്നും  വേണ്ട  ഭാഗം  മുറിച്ച് (trim)എടുക്കാം, mp3 ആയി  സൌണ്ട് മാത്രം എടുക്കാം, രണ്ടു വീഡിയോ  കൂട്ടിച്ചേര്‍ത്തു (merge) ഒന്നാക്കാം...... അങ്ങിനെ കുറെ ഉപയോഗങ്ങള്‍ ഉണ്ട്. 
മുകളിലെ ഷോട്ടില്‍ കാണിച്ചിരിക്കുന്നതാണ്  vidtrim pro എന്ന ഈ app ന്‍റെ icon. അതില്‍ അമര്‍ത്തിയാല്‍ താഴെ കാണുന്നത് പോലെ ഒരു വിന്‍ഡോ  ലഭിക്കും.

12/14/2014

phoneനു മാത്രമായി ഒരു mail സര്‍വീസ്........

അതെ, ഫോണില്‍ മാത്രം ഉപയോഗിക്കാവുന്ന ഇമെയില്‍!!!!!!!

**************************

ഫോണില്‍ മാത്രം ഉപയോഗിക്കാവുന്ന, എന്നാല്‍ ഏതു mailല്‍ നിന്നും mail സ്വീകരിക്കാനും സെന്‍റ് ചെയ്യാനും കഴിയുന്ന ഒരു ഇമെയില്‍ service ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്. ഇത് വളരെ സിമ്പിള്‍ ആയി ഉപയോഗിക്കാവുന്നതാണ്. ഈ mail ആപ് മൊബൈലില്‍ മാത്രമേ വര്‍ക്ക്‌ ആവൂ..... കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന എല്ലാ mail service ലേക്കും ഇതില്‍ നിന്നും mail അയക്കാം...... അതുപോലെ തന്നെ കമ്പ്യൂട്ടറില്‍  നിന്നയക്കുന്നവ സ്വീകരിക്കാം. ഇതിനു നാം പ്രത്യേകിച്ച് പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ടതില്ല. ആപ് ഇന്‍സ്റ്റാള്‍  ചെയ്ത് sighn up ചെയ്യുമ്പോള്‍ നാം കൊടുക്കുന്ന മൊബൈല്‍ നമ്പരില്‍ ഒരു കോഡ് ലഭിക്കും അത് ടൈപ്പ് ചെയ്താല്‍ മാത്രം മതി , നമ്മുടെ mail റെഡി.
അതും കൂട്ടാതെ, നമ്മുടെ google, yahoo, outlook,hotmail.... തുടങ്ങിയ നമ്മുടെ എല്ലാ mail ഉം ഇതില്‍  ആഡ് ചെയ്യാം. പിന്നീട്  നമ്മുടെ എല്ലാ  മെയിലും  ഇതില്‍  ചെക്ക്‌ ചെയ്യുകയും, mail അയക്കുകയും ഒക്കെ ചെയ്യാം.....

11/20/2014

2gb വരെയുള്ള ഫയലുകള്‍ മെയില്‍ ചെയ്യാം

GB വരെയുള്ള ഫയലുകള്‍  മെയില്‍ ചെയ്യാം !!!




അതെ; 2GB വരെയുള്ള ഫയലുകള്‍  email  ചെയ്യാം  അതിനായി 

താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക ശേഷം സ്ക്രീന്‍ ഷോട്ട് നോക്കുക .





11/07/2014

ഓട്ടോബാക്ക്അപ് ഫോള്‍ഡറിലെ photo delet ചെയ്യാന്‍.....

auto backup folderല്‍ നിന്നും എങ്ങിനെ ഫോട്ടോ delet ചെയ്യാം?

************************
auto backup ഫോള്‍ഡര്‍ ഫോണില്‍ നിന്നുമെങ്ങിനെ ഒഴിവാക്കാം എന്ന് നമ്മള്‍ മുന്പ് ചര്‍ച്ച ചെയ്തിരുന്നു. (അതിവിടെ വായിക്കാം.) നാം  ഫോണില്‍ എടുക്കുന്ന ഫോട്ടോകള്‍, whatsapp തുടങ്ങിയവയിലൂടെ നമുക്ക് ലഭിച്ച ഫോട്ടോകള്‍ എല്ലാം ഈ ഫോള്‍ഡറില്‍ ഉണ്ടാകും, ഫോണില്‍ ഡൌണ്‍ലോഡ് ചെയ്ത ഫോട്ടോകളും കാണാം. ഫോണിലെ gallery തുറന്നു നോക്കുന്ന ആര്‍ക്കും  ഈ ഫോടോ കാണാന്‍ കഴിയും. വ്യക്തിപരമായ  ഫോട്ടോകളും മറ്റും അന്യര്‍ കാണുന്നത് നമ്മെ വിഷമിപ്പിക്കും.   എന്നാല്‍ google+ പ്രൊഫൈല്‍ തുറക്കുന്ന എല്ലാവര്ക്കും ഈ ഫോട്ടോകള്‍ കാണാനാകില്ല.നമുക്ക് മാത്രമേ ഈ ഫോട്ടോകള്‍ കാണാനാകൂ... മറ്റുള്ളവര്‍ക്ക് കാണണം എങ്കില്‍ നാം ഷെയര്‍ ചെയ്യണം.   നമ്മുടെ ഫോണിലെ ഫോട്ടോകള്‍ ഒഴിവാക്കിയാലുംനമുക്ക് എപ്പോള്‍ ആവശ്യമുണ്ടെങ്കിലും അത് google+ തുറന്നു ഫോട്ടോസ് എന്നത് സെലക്ട്‌ ചെയ്തു എടുക്കാം. അതായത് google+ഫോട്ടോയില്‍ അതെല്ലാം ഭദ്രമായി ഉണ്ടാകും.  ഇതില്‍ നമുക്ക് ആവശ്യമുള്ളവയും ഇല്ലാത്തവയും ഉണ്ടാകാം. ആവശ്യമില്ലാത്തവ മാത്രം എങ്ങിനെ തിരഞ്ഞെടുത്തു delet ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് നമുക്കാവശ്യമുള്ള ഫോടോകള്‍ക്ക് വേണ്ടി കൂടുതല്‍ തിരച്ചില്‍ നടത്തുന്നത് ഒഴിവാക്കാനും കഴിയും.

          "ആദ്യം നിങ്ങളുടെ ഫോണ്‍ മെനുവില്‍ നിന്നും google+ 'photos' app സെലക്ട്‌ ചെയ്യുക, അതിലെ സെര്‍ച്ച്‌ icon ക്ലിക്ക് ചെയ്തു  '#AutoBackup' എന്ന് സെര്‍ച്ച്‌ ചെയ്യുക.
ദാ സ്ക്രീന്‍ ഷോട്ട് താഴെ.

11/02/2014

വാട്സ് ആപ് pc യില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം.......

whatsapp എങ്ങിനെ pcയില്‍ ഇന്‍സ്റ്റോള്‍ ചെയ്യും?

*******************
whatsapp pcയില്‍ എങ്ങിനെ ഇന്‍സ്റ്റോള്‍ ചെയ്യാം എന്നതാണ് ഇന്നത്തെ ചര്‍ച്ച. പെട്ടെന്ന് മനസ്സിലാക്കാന്‍ വേണ്ടി തുടര്‍ച്ചയായി സ്ക്രീന്‍ ഷോട്ട്കൊടുത്തു കൊണ്ടാണ് ഇത് വിശദീകരിക്കുന്നത്. ഏതായാലും അതിനെ കുറിച്ച് പറഞ്ഞു കാട് കയറാതെ നമുക്ക് തുടങ്ങാം..........
ഇതിനു ആദ്യം വേണ്ടത് pcയില്‍ android aplication വര്‍ക്ക്‌ ചെയ്യിക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ ആണ്. ഒരുപാട് സോഫ്റ്റ്‌വെയര്‍ ഉണ്ടെങ്കിലും ഫ്രീ ആയി ലഭിക്കുന്ന bluestacks എന്ന app പ്ലയെര്‍ ആണ് ഞാന്‍ പരിചയപ്പെടുത്തുന്നത്. 

11/01/2014

ഓട്ടോബാക്കപ്പ് folder എങ്ങിനെ ഒഴിവാക്കാം?

ഫോണിലെ auto backup ഫോള്‍ഡര്‍ ഒഴിവാക്കാന്‍....

************************
നമ്മുടെ ഫോണുകളില്‍ നാം ക്യാമറയില്‍ എടുക്കുന്ന ഫോട്ടോസും whatsapp പോലെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ നാം അയച്ചതും നമുക്ക് വന്നതും ആയ ഫോട്ടോസും galleryയിലെ auto backup എന്ന ഫോള്‍ഡര്‍ല്‍ ഉണ്ടാകും, നമ്മുടെ സ്വകാര്യ ഫോട്ടോകള്‍ വരെ അതില്‍ കയറിക്കിടക്കും, നമ്മുടെ ഫോണ്‍ തുറക്കുന്ന ആര്‍ക്കും അത് കാണാനും കഴിയും. അത് delet ചെയ്യാന്‍ കഴിയാതെ പലരും ബുദ്ധിമുട്ടാറുണ്ട്. അതെങ്ങനെ ഫോണില്‍ നിന്നും നീക്കും എന്ന് പലരും സംശയം ചോദിക്കാറുണ്ട്. അതിനൊരു പരിഹാരമാണ് ഈ പോസ്റ്റ്‌. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് താഴെ സ്ക്രീന്‍ ഷോട്ടില്‍ കാണാം....



settings എടുത്ത് accounts എന്നതിലെ ഗൂഗിള്‍ സെലക്ട്‌ ചെയ്തു അതില്‍ തുറക്കുന്ന വിന്‍ഡോയിലെ sync google+, sync google+ photos, sync google+upload എന്നീ ഫങ്ങ്ഷനുകള്‍ uncheck ചെയ്യുക.... 
ഇനി താഴെ കാണുന്നത് കൂടി ചെയ്തു നോക്കൂ.....

aplication managerതുറന്നു അതിലെ all എന്ന tab ഓപ്പണ്‍ ചെയ്തു gallery സെലക്ട്‌ ചെയ്യുക, ഇനി അതിലെ clear data എന്നിടത് ക്ലിക്കൂ...... ഇപ്പോള്‍ നിങ്ങളുടെ galleryയില്‍ നിന്നും auto backup എന്നാ ഫോള്‍ഡറും അതിലെ ഫോട്ടോസും അപ്രത്യക്ഷമായിട്ടുണ്ടാകും.
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.

താജുദ്ദീന്‍ സഖാഫി വാണിയംപാറ               

10/31/2014

android ഫോണില്‍ ഫോള്‍ഡര്‍ hideചെയ്യാം...

സോഫ്റ്റ്‌ വെയര്‍ ഇല്ലാതെ ഫോള്‍ഡര്‍/ഫോട്ടോസ് hide ചെയ്യാം..

________________________________________

ഒരു സോഫ്റ്റ്‌വെയറിന്റെയും സഹായം ഇല്ലാതെ ഫോള്‍ഡറുകളും അതിലെ ഫയലുകളും hide ചെയ്യാന്‍ ഉള്ള മാര്‍ഗമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്, 
ചിലര്‍ക്കെങ്കിലും അറിയാവുന്ന കുറുക്കു വിദ്യ ആണിത്. ഇതാ താഴെ കാണുന്ന എന്റെ ഫ്നിലെ galleryയുടെ സ്ക്രീന്‍ ഷോട്ട് നോക്കൂ......
ഇതിലെ pic എന്ന ഫോള്‍ഡറും അതിലെ പിക്ചര്‍ കളും ആണ് കാണുന്നത്. ഇതെങ്ങനെ hide ചെയ്യും എന്ന് നോക്കാം.
ആദ്യം myfiles തുറന്നു അതില്‍ നിന്നും നമുക്ക് hide ചെയ്യേണ്ട ഫോള്‍ഡര്‍ തിരഞ്ഞെടുക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews