തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

3/07/2015

ഫോണിനൊരു mp3 cutter

ആണ്‍ഡ്രോയിഡ് ഫോണില്‍ mp3 കട്ട്‌ ചെയ്യാം....

************
നമ്മുടെ ഫോണിളുള്ള ഓഡിയോ ഫയല്‍ കട്ട്‌ ചെയ്തു caller tune ആക്കാന്‍ പലപ്പോഴും നമ്മള്‍ ആഗ്രഹിചിട്ടുണ്ടാകില്ലേ? അതിനു പറ്റിയ ഒരു ആപ്പ് ആണ് ഇന്ന് നിങ്ങള്ക്ക് ഞാന്‍ പരിചയപ്പെടുത്തുന്നത്.
ഇതുപയോഗിച്ചു ഓഡിയോ ഫയലില്‍  നിന്നും നമുക്ക് വേണ്ട ഭാഗം മാത്രം കട്ട്‌ ചെയ്തു എടുക്കാന്‍ സാധിക്കും. കൂടാതെ രണ്ടോ അധിലധികമോ  mp3 ഫയലുകള്‍ കൂട്ടി യോജിപ്പിച്ച് ഒന്നാക്കാനും സാധിക്കും. ഒരു വീഡിയോ ഫയലില്‍ നിന്നാണ് mp3 എടുത്ത് കട്ട്‌ ചെയ്യേണ്ടാതെങ്കില്‍ ആദ്യം ഈ ലിങ്കില്‍ 
പോയി വീഡിയോയില്‍ നിന്നും mp3 സേവ് ചെയ്ത ശേഷം ഈ ആപ്പ് ഉപയോഗിച്ച് കട്ട് ചെയ്യുക.
മുകളില്‍ കാണിച്ചതാണ് ആപ്പ് icon. അത് സെലക്ട്‌ ചെയ്താല്‍ ഇങ്ങനൊരു വിന്‍ഡോ കിട്ടും.


അതിലെ ചുവന്ന ആരോയില്‍ കാനിചിടത് അമര്‍ത്തി നമുക്ക് കട്ട്‌ ചെയ്യേണ്ട mp3 സെലക്ട്‌ ചെയ്യക. ഇനി താഴെ ഷോട്ട് നോക്കൂ...

ചുവന്ന ആരോ കാണുന്നിടത്ത് അമര്‍ത്തി  എവിടം മുതല്‍ കട്ട്‌ ചെയ്യണമെന്നും, നീല ആരോയില്‍ ഞെക്കി എവിടെ വരെ കട്ട്‌ ചെയ്യണമെന്നും തീരുമാനിക്കുക.
ദാ താഴെ നോക്കൂ...

കണ്ടല്ലോ? ആദ്യതെത് start timeഉം രണ്ടാമത്തേത് end timeഉം.
ഇനി താഴെ സ്ക്രീന്‍ ഷോട്ട് നോക്കൂ...
ഇതിലെ start cut എന്നതില്‍ ക്ലിക്കൂ....

name എന്റര്‍ ചെയ്തു save എന്നതില്‍ അമര്തിക്കോളൂ.... ഇപ്പോള്‍ ഇതാ ഇങ്ങനെ കാണുന്നില്ലേ?
കട്ട്‌ ചെയ്ത ഭാഗം save ആയിക്കഴിഞ്ഞു.
ഇനി 2 ഫയല്‍ എങ്ങനെ കൂട്ടി യോജിപ്പിക്കാം എന്ന് താഴെ കാണാം...
ആദ്യം ആപ്പ് തുറക്കുമ്പോള്‍ വരുന്ന വിന്‍ഡോ ആണ് മുകളില്‍ കൊടുത്തത്, അതിലെ merge mp3 എന്നിടത്ത് (നീല ആരോമാര്‍ക്ക്) ക്ലിക്കുക.
ചുവന്ന ആരോയില്‍ കാണിച്ചിരിക്കുന്ന add song എന്നിടത്ത് അമര്‍ത്തി merge ചെയ്യേണ്ട സോങ്ങുകള്‍ സെലക്ട്‌ ചെയ്ത ശേഷം നീല ആരോയില്‍ കാണുന്ന merge എന്നിടത്ത് അമര്‍ത്തുക. name കൊടുത്തു save ചെയ്യുക.


ആപ്പ് കിട്ടാന്‍ താഴെ ചിത്രത്തില്‍ ക്ളിക്കിക്കോളൂ......



ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ്‌ ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.

ദുആ വസ്വിയ്യത്തോടെ;
താജുദ്ദീന്‍ സഖാഫി, വാണിയംപാറ  

No comments:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews