തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

3/16/2015

phone screen record ചെയ്യാം.

റൂട്ട് ചെയ്യാതെ തന്നെ നമ്മുടെ ഫോണ്‍ സ്ക്രീന്‍ record ചെയ്യാം.....!!

****************************

ഒരുപാട് പേര്‍ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നതാണ് ഫോണ്‍ സ്ക്രീന്‍ record ചെയ്യാന്‍ കഴിയുന്ന app.
കിട്ടുന്ന ആപ്  എല്ലാം ഫോണ്‍  റൂട്ട്  ചെയ്താല്‍ മാത്രം ഇന്‍സ്റ്റാള്‍  ചെയ്യാന്‍ കഴിയുന്നവ ആയിരുന്നു.
എന്നാല്‍ ഇതാ റൂട്ട്  ചെയ്യാത്ത ഫോണില്‍ വര്‍ക്ക്‌ ആകുന്ന android ആപ്.
ഈ സോഫ്റ്റ്‌വെയര്‍  റെക്കോര്‍ഡ്‌ ചെയ്യാന്‍ മാത്രമുള്ളതല്ല കേട്ടോ.... ഇവനെ ഉപയോഗിച്ച് computer മുഘേന  നമ്മുടെ ഫോണിലെ  സകല പ്രവൃത്തികളും നമുക്ക് ചെയ്യാം.........
teamviewer ഉപയോഗിക്കുന്നത് പോലെ. (teamviewer ഉപയോഗിച്ച് ഫോണ്‍ നിയന്ത്രിക്കുന്നത്‌ എങ്ങിനെയെന്ന് ഇവിടെ നിന്നും മനസ്സിലാക്കാം...) ആദ്യം സ്ക്രീന്‍ record ചെയ്യുന്നത് എങ്ങിനെയെന്ന് നോക്കാം.......
മൊബൈലില്‍  ഇവനെ ഇന്‍സ്റ്റോള്‍  ചെയ്തു ആദ്യം ഓപ്പണ്‍ ആക്കുമ്പോള്‍ ഇതാ ഇങ്ങിനെ കാണാം.


ഇതില്‍  ചുവന്ന വൃത്തത്തില്‍  കാണിച്ചിരിക്കുന്നവ  ടിക്ക് ചെയ്ത ശേഷം next എന്ന ടാബില്‍  ക്ലിക്കുക.

നമ്മുടെ ഫോണില്‍ ആക്റ്റീവ് ആയ മെയില്‍ id കള്‍  ഇതില്‍ കാണാം, ഏതു id ആണോ ഉപയോഗിക്കേണ്ടത് എങ്കില്‍ അതില്‍ ക്ലിക്കുക, password കൊടുക്കാനുള്ള വിന്‍ഡോ തുറന്നു വരും..
password അടിച്ചു കൊടുത്തു  next എന്നതില്‍ ക്ലിക്കൂ.........
ഇങ്ങനെ കാണാം......
5 വിന്‍ഡോകള്‍ ഉണ്ട് , അവ വലതു നിന്നും ഇടത്തേക്ക് swipe ചെയ്തു അവസാന വിന്‍ഡോ എടുത്താല്‍  start എന്ന് കാണാം അതില്‍ ക്ലിക്കുക.
താഴെ ഷോട്ട് നോക്കൂ.....

record screen എന്നതില്‍ അമര്‍ത്തി കുത്തിക്കോളൂ.....
മൊബൈലില്‍ record ചെയ്യാനുള്ള icon സ്ക്രീനിന്റെ  ഒരു ഭാഗത്ത്‌ കാണാം.
അതില്‍ ക്ളിക്കികോളൂ.......
ദാ മുകളിലെത് പോലെ കാണുന്നില്ലേ? അതിലെ വീഡിയോ icon ക്ലിക്കിയാല്‍ നമ്മുടെ സ്ക്രീന്‍ record ആയി തുടങ്ങും. അതിന്റെ താഴെ ഉള്ളത്   സ്ക്രീന്‍ ഫോട്ടോ എടുക്കാനും, തൊട്ടു താഴെയുള്ളത്  വീഡിയോ settingsഉം ആണ്.
വീഡിയോ recording ഓഫ്‌ ചെയ്യാന്‍ വീണ്ടും സ്ക്രീന്‍ സൈഡില്‍  ഉള്ള icon ക്ലിക്കിയാല്‍ മുന്പ് വീഡിയോ record ചെയ്യാന്‍ ക്ലിക്ക് ചെയ്തിടത്ത് സ്റ്റോപ്പ്‌  icon കാണാം, അതില്‍ അമര്‍ത്തിയാല്‍ മതി,
 ഷോട്ട് കാണാം....
കണ്ടല്ലോ?
ആപ് കിട്ടാന്‍ ഇതാ ഇവിടെ അമര്തിക്കോളൂ..........
ഇനി  pc മുഘേന ഫോണ്‍ നിയന്ത്രിക്കുന്നത്‌ എങ്ങിനെ എന്ന് നോക്കാം.
ഇതിന്‍റെ  pc വെര്‍ഷന്‍  ഇന്‍സ്റ്റാള്‍  ചെയ്ത്  കണക്ട് ചെയ്താല്‍  നിങ്ങളുടെ phone നിങ്ങള്‍ക്ക് computerല്‍  നിന്നും ഫോണ്‍ നിയന്ത്രിക്കാന്‍ കഴിയും.
computerല്‍  ഇന്‍സ്റ്റോള്‍  ചെയ്ത ശേഷം  ഓപ്പണ്‍ ചെയ്ത് ഫോണില്‍ active ആക്കുമ്പോള്‍ കൊടുത്ത പാസ്സ്‌വേര്‍ഡ്‌  ടൈപ്പ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം വരുന്ന വിന്‍ഡോയില്‍  കാണുന്ന 6 അക്ക നമ്പര്‍ ഫോണിലെ  2-step verification അന്നിടത് അമര്‍ത്തിയാല്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ ടൈപ്പ് ചെയ്ത് കണക്ട്  ചെയ്യുക. നിങ്ങളുടെ ഫോണ്‍ നിങ്ങള്‍ക്ക് computerല്‍  നിന്നും നിയന്ത്രിക്കാം. താഴെ ഷോട്ടുകള്‍ കണ്ടോളൂ.....
computerല്‍  തുറക്കുമ്പോള്‍  വരുന്ന വിന്‍ഡോകളാണ്  താഴെ കൊടുക്കുന്നത്.
connecting ആയിക്കഴിഞ്ഞാല്‍ മുകളില്‍ അവസാനത്തെ ഷോട്ടിലേത് പോലുള്ള വിന്‍ഡോ ആണ് computerല്‍ തുറന്നു വരിക.
അതില്‍ കാണിച്ചിരിക്കുന്ന കോഡ് മൊബൈലില്‍ ടൈപ്പ് ചെയ്ത് കൊടുക്കുക.

മൊബൈലില്‍ തുറന്നു വന്ന വിന്‍ഡോയില്‍ 2-step verification എന്നത് അമര്‍ത്തുക.ഷോട്ട് കണ്ടോളൂ, താഴെ കൊടുക്കുന്നത് ഫോണിലെ വിന്‍ഡോയുടെ ഷോട്ട് ആണ്.
തുടര്‍ന്ന് മൊബൈലില്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ pc യില്‍ വന്ന കോഡ് അടിച്ചു കൊടുക്കൂ.... താഴെ ഷോട്ടില്‍ കാണുന്നത് പോലെ.
കണക്ട് കൊടുത്താല്‍ നിങ്ങളുടെ ഫോണ്‍ pcയുമായി കണക്ട് ആയി.
താഴെ pcയിലെ ഷോട്ട് കാണാം.
ഇനി  നിങള്‍ നിങ്ങളുടെ മൊബൈലില്‍ ചെയ്യാനുള്ളത് മൗസ് ഉപയോഗിച്ച pc യില്‍ ചെയ്യാം...... 
pc സോഫ്റ്റ്‌വെയര്‍ കിട്ടാന്‍ ഇതാ ഇവിടെ അമര്തിക്കോളൂ........

ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ്‌ ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.

ദുആ വസ്വിയ്യത്തോടെ;
താജുദ്ദീന്‍ സഖാഫി, വാണിയംപാറ  
➰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰➰〰

2 comments:

nasar mathur said...

വളരെ ഉപകാരം

afsal said...

Aa

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews