നിങ്ങളുടെ ഫോണില്‍ fake incoming കാള്‍ വരുത്താം...
******************************************************
ഇത് ഞാന്‍ ഷെയര്‍ ചെയ്യുന്നത് ഒരു നെരംപോക്കിനുള്ള , അല്ലെങ്കില്‍ ഇന്ന് ആണ്‍ഡ്രോയിഡ് ഫോണില്‍ നിന്ന് എന്ത് തരികിടയും ചെയ്യാന്‍ കഴിയും എന്ന് ബോധ്യപ്പെടുത്താനുള്ള ഉപാധിയായി മാത്രമാണ്. ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.
നമ്മുടെ ഇതു സുഹൃത്തിന്റെ നമ്പറില്‍ നിന്നും നമ്മുടെ ഫോണിലേക്ക് incoming കാള്‍ വരുത്താനുള്ള ഒരു ആപ് ആണ് ഞാന്‍ പരിചയപ്പെടുത്തുന്നത്. വരുന്നത് fake കാള്‍ ആണ്, അത് സുഹൃത്തിന്റെ നമ്പറില്‍ നിന്നാണ് വരുന്നത് എങ്കിലും അയാളുടെ ഫോണുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല.
എങ്കിലും കാള്‍ വരുന്നത് സുഹൃത്തില്‍ നിന്ന് തന്നെയാണെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുകയും ചെയ്യും.
ഏതെങ്കിലും സദസ്സില്‍ നിന്നും വിദഗ്ദമായി രക്ഷപ്പെടാന്‍ ഈ ആപ് ഉപയോഗിക്കാം......
പേരും നമ്പറും കാണിക്കുന്നത് കൊണ്ട് ഒരാളും സംശയിക്കുകയില്ല.
പേരും നമ്പറും കാണിക്കുന്നത് കൊണ്ട് ഒരാളും സംശയിക്കുകയില്ല.
ഉപ്പ വിളിക്കുന്നു ഞാന്‍ ഇപ്പോള്‍ വരാം എന്നും പറഞ്ഞു സുഹൃത്തുക്കളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാം.
ഇതെങ്ങനെ ഉപയോഗിക്കും എന്നും താഴെ സ്ക്രീന്‍ ഷോട്ട് നോക്കി മനസ്സിലാക്കിക്കോളൂ.......
മുകളില്‍ ചുവന്ന ചതുരത്തില്‍ കാണുന്നതാണ് FMC എന്നാ ആപ്., അതില്‍ ക്ലിക്കിയാല്‍ താഴെ കാണുന്ന വിന്‍ഡോ കിട്ടും.
മുകളില്‍ കാണുന്ന വിന്‍ഡോയില്‍ ചുവന്ന ചതുരത്തില്‍ ആരുടെ കാള്‍ ആണോ വരേണ്ടത് അവരുടെ പേരും , നീല ചതുരം കാണുന്നിടത്ത് അയാളുടെ നമ്പരും കൊടുത്ത് ഇളം പച്ച ചതുരത്തില്‍ ടൈം (എത്ര സമയത്തിന് ശേഷം കാള്‍ വരണം എന്ന്) സെറ്റ് ചെയ്ത ശേഷം നീല ആരോമാര്‍ക്ക് കാണിചിടത് അമര്‍ത്തുക.
നിങ്ങള്‍ സെറ്റ് ചെയ്ത സമയത്ത് നിങ്ങള്ക്ക് കാള്‍ വരും.
താഴെ ഷോട്ടുകള്‍ നോക്കൂ..
കണ്ടല്ലോ? ഞാന്‍ മുന്പ് പറഞ്ഞത് പോലെ ഫോണിനെ കുറിച്ചും ആപുകളെ കുറിച്ചും മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇത് നിങ്ങളുമായി ഷെയര്‍ ചെയ്യുന്നത്. ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.
നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യുന്നത് pro version ആണ് അത് കിട്ടാന്‍ ഇതാ ഇവിടെ അമര്‍ത്തി കുത്തിക്കോളൂ.....
ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ് ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.
ദുആ വസ്വിയ്യത്തോടെ;
ദുആ വസ്വിയ്യത്തോടെ;





No comments:
Post a Comment