ഇംഗ്ലീഷ് തലതിരിച്ചു ടൈപ്പ് ചെയ്യാം.
*************************
ഇംഗ്ലീഷ് തലതിരിച്ചു ടൈപ്പ് ചെയ്യാൻ കഴിയുന്ന ഒരു ആപ്പ് ആണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഇതില്‍ തലതിരിച്ചു ടൈപ്പിംഗ് മാത്രമല്ല വേറെയും ഒരുപാട് ഓപ്ഷനുകള്‍ ഉണ്ട്.
ഇതത്ര വലിയ സംഭവം ഒന്നുമല്ല എങ്കിലും ഉപകാരപ്പെടുന്ന ഒന്നാണ്. നിങ്ങള്ക്ക് ഇഷ്ടപ്പെടും എന്ന് തീര്‍ച്ച. ഇത് പ്രത്യേകിച്ച് സ്ക്രീൻ ഷോട്ട് ഒന്നും വേണ്ടതില്ല. പെട്ടെന്ന് മനസ്സിലാകാൻ വേണ്ടി സ്ക്രീൻ ഷോട്ട് ചേർക്കുന്നു,
ഇതിൽ ഇംഗ്ലീഷ് ടൈപ്പ് ചെയ്യുമ്പോൾ ഓട്ടോമാറ്റിക് ആയി തൊട്ടതാഴെയുളള ബോക്സിൽ തല തിരിഞ്ഞ എഴുത്ത് വരും. അതിനു താഴെ വലതു വശത്ത് കാണുന്ന 'copy ' എന്നതിൽ ക്ലിക്കിയതിനു ശേഷം ആപ് ക്ലോസ് ചെയ്ത് എവിടെയാണോ അത് പേസ്റ്റ് ചെയ്യേണ്ടത് എങ്കിൽ ആ സ്ഥലത്ത് paste ചെയ്യുക.
ഉദാഹരണത്തിന് whats app ൽ ആണ് വേണ്ടത് എങ്കിൽ അത് തുറന്ന് അതിലെ ടൈപ്പ് ചെയ്യേണ്ട ഭാഗത്ത് രണ്ട് സെക്കൻ്റ് വിരൽ അമർത്തിപ്പിടിക്കുക. അപ്പോൾ paste എന്നു വരുന്നത് കാണാം. അതിൽ ക്ലിക്കിയാൽ നമ്മുടെ തല തിരിഞ്ഞ മെസ്സേജ് അയക്കാൻ റെഡി ആയി .
ഇനി മുകളിലെ ഷോട്ടില്‍ കൊടുത്ത ചുവന്ന ചതുരം ശ്രദ്ധിക്കൂ......
അതില്‍ അമര്‍ത്തിയാല്‍ വേറെയും ഒരുപാട് സ്റ്റൈല്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്യാന്‍ കഴിയും. എല്ലാം ഒന്ന് പരീക്ഷിച്ചു നോക്കൂ......
അതില്‍ അമര്‍ത്തിയാല്‍ വേറെയും ഒരുപാട് സ്റ്റൈല്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്യാന്‍ കഴിയും. എല്ലാം ഒന്ന് പരീക്ഷിച്ചു നോക്കൂ......
കോപ്പി പേസ്റ്റ് ചെയ്യുമ്പോൾ ഉളള ബുദ്ധിമുട്ട് ആ പുകൾ ക്ലോസ് ചെയ്യാനും ഓപൺ ചെയ്യാനും ഉളള പ്രശ്നം ആണ്. അതായത് ആദ്യം ഈ ആപ് തുറക്കണം ടൈപ് ചെയ്യണം copy അടിക്കണം തുടർന്ന് ആപ് ക്ലോസ് ചെയ്ത ശേഷം പേസ്റ്റ് ചെയ്യാനു ള്ള ആപ് തുറക്കണം, എന്നാൽ ആ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഏറ്റവും നല്ല മാൾഗ്ഗം ആപ് ക്ലോസ് ചെയ്യാതെ ഫോണിൻ്റെ ഹോം ബട്ടൻ അമർത്തിപ്പിടിക്കുക അപ്പോൾ open ആയി കിടക്കുന്ന വാട്സ് ആപ്/facebook / mesenger എല്ലാം കാണാം അതിൽ നിങൾക്ക്ടെക്സ്റ്റ് പേസ്റ്റ് ചെയ്യേണ്ട ആപിൽ ഒന്ന് ക്ലിക്കിയാൽ മതി. തിരിച്ചു വീണ്ടും പഴയ ആപ് തുറക്കാന്‍ ഇതേ മാര്‍ഗം സ്വീകരിക്കാം. സ്ക്രീന്‍ ഷോട്ട് നോക്കൂ....
ആപ് കിട്ടാന്‍ ഇതാ ഇവിടെ ഒന്ന് ക്ളിക്കിക്കോളൂ....
ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ് ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.
ദുആ വസ്വിയ്യത്തോടെ;
ദുആ വസ്വിയ്യത്തോടെ;


No comments:
Post a Comment