തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

10/31/2014

android ഫോണില്‍ ഫോള്‍ഡര്‍ hideചെയ്യാം...

സോഫ്റ്റ്‌ വെയര്‍ ഇല്ലാതെ ഫോള്‍ഡര്‍/ഫോട്ടോസ് hide ചെയ്യാം..

________________________________________

ഒരു സോഫ്റ്റ്‌വെയറിന്റെയും സഹായം ഇല്ലാതെ ഫോള്‍ഡറുകളും അതിലെ ഫയലുകളും hide ചെയ്യാന്‍ ഉള്ള മാര്‍ഗമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്, 
ചിലര്‍ക്കെങ്കിലും അറിയാവുന്ന കുറുക്കു വിദ്യ ആണിത്. ഇതാ താഴെ കാണുന്ന എന്റെ ഫ്നിലെ galleryയുടെ സ്ക്രീന്‍ ഷോട്ട് നോക്കൂ......
ഇതിലെ pic എന്ന ഫോള്‍ഡറും അതിലെ പിക്ചര്‍ കളും ആണ് കാണുന്നത്. ഇതെങ്ങനെ hide ചെയ്യും എന്ന് നോക്കാം.
ആദ്യം myfiles തുറന്നു അതില്‍ നിന്നും നമുക്ക് hide ചെയ്യേണ്ട ഫോള്‍ഡര്‍ തിരഞ്ഞെടുക്കുക.

sd/device memmory യില്‍ നിന്നും ഫോള്‍ഡര്‍ തിരഞ്ഞെടുത്ത ശേഷം താഴെ കാണും പോലെ ചെയ്യുക.
അതായത് നമുക്ക് hide ചെയ്യേണ്ട ഫോള്‍ഡര്‍ സെലക്ട്‌ ചെയ്തു റീനെയിം ചെയ്യുക, നെയിമിനി മുന്പായി ഒരു '.' ഡോട്ട് ഇട്ടു കൊടുത്തു സേവ് ചെയ്യുക, അതല്ലെങ്കില്‍ പുതിയ ഒരു ഫോള്‍ഡര്‍ create ചെയ്തു  നിങ്ങള്‍ക്കിഷ്ടമുള്ള പേര്‍ മുന്‍പില്‍ ഡോട്ട് കൊടുത്ത് റീനെയിം ചെയ്യുക. ഇനി galleryയില്‍ നോക്കൂ.... ആ ഫോള്‍ഡര്‍കളും അതിലുള്ള ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ടാകും.
കൂടാതെ myfiles ഇല്‍ നിന്നും ആ ഫോള്‍ഡര്‍ hide ആയിട്ടുണ്ടാകും. 
കണ്ടില്ലേ?

ഇനി ഇതെങ്ങനെ നമുക്ക് കാണാനാകും?
അതിനു ഇതാ ഇത് പോലെ ചെയ്യൂ......
option butten (ഹോം ബടെന്‍റെ ഇടതു ഭാഗത്തെ ബടെന്‍) അമര്‍ത്തി സെറ്റിംഗ്സ് സെലക്ട്‌ ചെയ്തു  show hidden files എന്നത് ടിക്ക് ചെയ്യുക. ഇനി നിങ്ങളുടെ ഫോണിലെ myfilesല്‍ hide ആയ file കാണാം, files തുറന്നു ഫോട്ടോസ് കാണാം. എന്നാല്‍ അതിലെ ഫയലുകള്‍ galleryയില്‍ കാണണം എങ്കില്‍ ഫോള്‍ഡര്‍ നെയിം ഡോട്ട് ഒഴിവാക്കി റീനെയിം ചെയ്യണം. 
മനസ്സിലായോ?

ഇനി മെനുവില്‍ നിന്നും icon മറക്കുന്നത് എങ്ങിനെയെന്ന് നോക്കൂ.......

മെനു തുറന്ന ശേഷം option തുറന്നു hide aplication എന്നത് സെലക്ട്‌ ചെയ്തു hide ചെയ്യേണ്ട aap സെലക്ട്‌ ചെയ്തു മുകളില്‍ വലതു ഭാഗത്ത്‌ കാണുന്ന done എന്നതില്‍ ക്ലിക്കിയാല്‍ നാം സെലക്റ്റ് ചെയ്ത aap ഇകനെ മെനുവില്‍ നിന്നും അപ്രത്യക്ഷമാകും, തിരിച്ചു കൊണ്ടുവരാന്‍ show hidden aplication എന്നത് സെലക്ട്‌ ചെയ്താല്‍ മതി.


നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.

താജുദ്ദീന്‍ സഖാഫി വാണിയംപാറ               









1 comment:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews