തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

12/14/2014

phoneനു മാത്രമായി ഒരു mail സര്‍വീസ്........

അതെ, ഫോണില്‍ മാത്രം ഉപയോഗിക്കാവുന്ന ഇമെയില്‍!!!!!!!

**************************

ഫോണില്‍ മാത്രം ഉപയോഗിക്കാവുന്ന, എന്നാല്‍ ഏതു mailല്‍ നിന്നും mail സ്വീകരിക്കാനും സെന്‍റ് ചെയ്യാനും കഴിയുന്ന ഒരു ഇമെയില്‍ service ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്. ഇത് വളരെ സിമ്പിള്‍ ആയി ഉപയോഗിക്കാവുന്നതാണ്. ഈ mail ആപ് മൊബൈലില്‍ മാത്രമേ വര്‍ക്ക്‌ ആവൂ..... കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന എല്ലാ mail service ലേക്കും ഇതില്‍ നിന്നും mail അയക്കാം...... അതുപോലെ തന്നെ കമ്പ്യൂട്ടറില്‍  നിന്നയക്കുന്നവ സ്വീകരിക്കാം. ഇതിനു നാം പ്രത്യേകിച്ച് പാസ്സ്‌വേര്‍ഡ്‌ കൊടുക്കേണ്ടതില്ല. ആപ് ഇന്‍സ്റ്റാള്‍  ചെയ്ത് sighn up ചെയ്യുമ്പോള്‍ നാം കൊടുക്കുന്ന മൊബൈല്‍ നമ്പരില്‍ ഒരു കോഡ് ലഭിക്കും അത് ടൈപ്പ് ചെയ്താല്‍ മാത്രം മതി , നമ്മുടെ mail റെഡി.
അതും കൂട്ടാതെ, നമ്മുടെ google, yahoo, outlook,hotmail.... തുടങ്ങിയ നമ്മുടെ എല്ലാ mail ഉം ഇതില്‍  ആഡ് ചെയ്യാം. പിന്നീട്  നമ്മുടെ എല്ലാ  മെയിലും  ഇതില്‍  ചെക്ക്‌ ചെയ്യുകയും, mail അയക്കുകയും ഒക്കെ ചെയ്യാം.....


 നാം ഫോണില്‍ നിന്ന് ആപ് delet ചെയ്തോ, ഫോണ്‍ ഫോര്‍മാറ്റ്‌ ആയോ വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്യേണ്ടി വന്നാല്‍ നാം മുന്പ് കൊടുത്ത മൊബൈല്‍ നമ്പര്‍ തന്നെ വീണ്ടും കൊടുത്ത് sighn up കൊടുത്താല്‍  മുന്പ് നമ്മുടെ ആപില്‍ ഉണ്ടായിരുന്ന inbox/send.... മൈലുകള്‍ എല്ലാം അതില്‍ recover ആയി കിട്ടും ... ഇനി  ഇത് ഇന്‍സ്റ്റോള്‍ ചെയ്യുന്നത്  സ്ക്രീന്‍ ഷോട്ട് കണ്ടു മനസ്സിലാക്കിക്കോളൂ......
aplication തുറന്നാല്‍ കിട്ടുന്ന സ്ക്രീന്‍ ആണ് മുകളില്‍. അതിലെ my.com എന്നത് സെലക്ട്‌ ചെയ്യുക. നിങ്ങളുടെ gmailഉം ഇതില്‍ തുറക്കാം, അതിനു ഗൂഗിള്‍ എന്നതില്‍ ക്ലിക്കിയാല്‍ മതി. ഇനി അടുത്ത ഷോട്ട് നോക്കൂ...  അതിലെ next എന്നത് ക്ലിക്കുക, 

ഇനി തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കൊടുത്ത് request code എന്നിടത് അമര്‍ത്തുക. താഴെ കാണുന്ന സ്ക്രീന്‍ ഷോട്ടിലേത് പോലെ.... 

നിങ്ങള്‍  നമ്പര്‍ കൊടുത്ത  മൊബൈലിലേക്ക് ഒരു code വരും. അത് ടൈപ്പ് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും.

firstname, lastname എന്നിവ കൊടുത്ത് നമുക്ക് വേണ്ട mail id ഏതാണോ അത് @my.com എന്ന് കാണുന്നതിന്റെ മുന്‍ഭാഗത്ത്‌ ടൈപ്പ് ചെയ്യുക. തുടര്‍ന്ന് sighn up കൊടുക്കുക.

ഇനി ആ ചുവന്ന മാര്‍ക്ക്‌ കാണുന്നിടത്ത് അമര്‍ത്തൂ....  ഇപ്പോള്‍ നിങ്ങളുടെ mymail റെഡി.  


ഇപ്പോള്‍ എന്റെ mail id thajuvu@my.com വളരെ ഈസിയായി നിങ്ങള്‍ക്കും id ഉണ്ടാക്കാം , പരിശ്രമിച്ചു നോക്കൂ.....
സ്ക്രീന്‍ ഷോട്ടില്‍ മുകളില്‍ ഇടതു സൈഡില്‍ ഒരു വൃത്തത്തിനകത്ത്‌ കാണുന്ന + ചിഹ്നം കണ്ടോ? അതിലമാര്‍ത്തി നമ്മുടെ മറ്റ് മെയിലുകള്‍ ഇതില്‍  ആഡ് ചെയ്യാം.....
എങ്ങിനുണ്ട്? ഇഷ്ടപ്പെട്ടോ? 
എങ്കില്‍ 
ആപ് ഇതാ ഇവടെ തപ്പിയെടുതോ.....

ഇത് സംബന്ധമായ സംശയങ്ങള്‍ താഴെ കമന്റ്‌ ചെയ്താല്‍ പരിഹരിക്കാന്‍ ശ്രമിക്കാം......
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.

ദുആ വസ്വിയ്യത്തോടെ;
താജുദ്ദീന്‍ സഖാഫി, വാണിയംപാറ  

No comments:

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews