ഫോണ്‍ മോഷ്ടാവിന്‍റെ ഫോടോ നിങ്ങളുടെ മെയിലില്‍!!!!
ഇന്ന് ഫോണ്‍ മോഷണം വളരെ വ്യാപകമാണ്, പോയ ഫോണ്‍ തിരിച്ചു കിട്ടാന്‍ ഒരുപാട് നൂലാമാലകള്‍ ഉണ്ട്. imei നമ്പര്‍ ഉള്‍പ്പെടെ എല്ലാ details ഉം ഉള്‍പ്പെടുത്തി പരാതി കൊടുത്താല്‍ ചിലപ്പോള്‍ ഫോണ്‍ തിരിച്ചു കിട്ടിയേക്കാം. പഠിച കള്ളനാനെങ്കില്‍ ആ ശ്രമവും വിഫലം. തിരിച്ചു കിട്ടിയാല്‍ തന്നെ കള്ളന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സേവ് ചെയ്ത നമ്പര്‍ മുഴുവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. (ഫോണ്‍ നമ്പര്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഒരു നുറുങ്ങു വിദ്യ ഞാന്‍ മുന്പ് പരിചയപ്പെടുത്തിയിരുന്നു. അതിവിടെ വായിക്കാം.) ഇതെല്ലാം ഒരു പരിധി വരെ തടയാന്‍ പറ്റുന്ന ഒരു ആണ്‍ഡ്രോയിഡ ആപ്പ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
സ്ക്രീന്‍ ഷോട്ട് കണ്ടോളൂ....
നീല വൃത്തത്തില്‍ കാണുന്നതാണ് സോഫ്റ്റ്‌വെയര്‍ ഐക്കണ്‍. ഇവനെ ഇന്‍സ്റ്റോള്‍ ചെയ്തു activate ചെയ്താല്‍ നമ്മുടെ ഫോണ്‍ ആര് എടുത്തു തുറക്കാന്‍ ശ്രമിച്ചാലും തെറ്റായ സെക്യൂരിറ്റി നമ്പര്‍/pattern കൊടുത്താല്‍ 10 സെകണ്ടിനുള്ളില്‍ ശരിയായ കോഡ് കൊടുത്തില്ലെങ്കില്‍ അയാളുടെ ഫോട്ടോ നമുക്ക് മെയില്‍ വരും !! അതും ഏതാനും നിമിഷങ്ങള്‍ക്കകം. ഫോണ്‍ മോഷ്ടിച്ചവന്‍ ഒരു തവണയെങ്കിലും തുറക്കാന്‍ ശ്രമിച്ചാല്‍ കള്ളനെ തിരിച്ചറിയാം... ഫോടോ സഹിതം നമുക്ക് പരാതി നല്‍കി കള്ളനെ എളുപ്പത്തില്‍ കുടുക്കാം. എന്ന് മാത്രമല്ല നമ്മുടെ ഫോണ്‍ നാം അറിയാതെ ആരെങ്കിലും തുറക്കാന്‍ ശ്രമിച്ചാല്‍ അതും നമുക്ക് അറിയാം....!!
activate ചെയ്യുന്നത് എങ്ങിനെയെന്ന് നോക്കാം...
നീല ആരോ കാണുന്നിടത്ത് ക്ലിക്കി ഓണ്‍ ചെയ്താല്‍ താഴെ കാണുന്ന വിന്‍ഡോ തുറന്നു വരും.
അതിലെ activate എന്നിടത് ക്ലിക്കി തുടര്‍ന്ന് വരുന്ന വിന്‍ഡോയിലെ ഓക്കേ എന്നത് അമര്‍ത്തുക.
ഇനിയൊന്നു നിങ്ങള്‍ തന്നെ നിങ്ങളുടെ ഫോണ്‍ തെറ്റായ കോഡ് കൊടുത്തു തുറക്കാന്‍ ശ്രമിച്ചു നോക്കൂ.......
ഇതാ താഴെ കാണുന്നതു പോലെ നിങ്ങള്‍ക്കും മെയില്‍ വരും.
കണ്ടില്ലേ... സ്ഥലത്തിന്റെ മാപും അഡ്രസും തുറക്കാന്‍ ശ്രമിച്ച ആളിന്റെ ഫോട്ടോയും!!!!!!!!ആപ്പിന്റെ പ്രൊ വെര്‍ഷന്‍ പണം കൊടുത്ത് വാങ്ങുകയാണെങ്കില്‍ അടുപ്പിച്ചുള്ള കുറച്ചു ഫോട്ടോസും സംസാരിച്ചതിന്റെ റെകോര്‍ഡും നിങ്ങള്ക്ക് മെയില്‍ ലഭിക്കും.
എങ്ങിനെയുണ്ട് ഈ ആപ്പ്? ഇഷ്ടപ്പെട്ടോ? ഇഷ്ടപ്പെട്ടെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്യണേ.......
നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ മറക്കരുത്.
എങ്ങിനെയുണ്ട് ഈ ആപ്പ്? ഇഷ്ടപ്പെട്ടോ? ഇഷ്ടപ്പെട്ടെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്യണേ.......
നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ മറക്കരുത്.
ആപ്പ് കിട്ടാന്‍ ഇവിടേക്ക് പൊയ്ക്കോളൂ...
ദുആ വസ്വിയ്യത്തോടെ .....
താജുദ്ദീന്‍ സഖാഫി വാണിയംപാറ
*************
ആണ്‍ഡ്രോയിഡ് സംബന്ധിച്ച മറ്റു പോസ്റ്റുകള്‍
താജുദ്ദീന്‍ സഖാഫി വാണിയംപാറ






1 comment:
ASSALAMU ALAIKUM, iPHONIL "LOCKWATCH" POLULLA VALLA SOFTWARUM UNDO?
Post a Comment