തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

8/20/2013

കാണാതായ ഫോണ്‍ locate ചെയ്യാം....

കാണാതായ ഫോണ്‍ കണ്ടെത്താം, റിംഗ് ചെയ്യിക്കാം!!!!!!!!!!!

    നിങ്ങളുടെ ആണ്‍ഡ്രോയിഡ് ഫോണ്‍ നഷ്ടപ്പെട്ടോ? സൈലന്റ് മോഡ് ആക്കിയ ഫോണ്‍ എവിടെ വെച്ചു എന്ന് മറന്നു പോയോ? കാണാതായ ഫോണ്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലം അറിയണോ .... ഇതിനെല്ലാം ഇപ്പോള്‍ ഒരു എളുപ്പ മാര്‍ഗമുണ്ട്. എന്താണെന്നല്ലേ   google android device manager.
      ആദ്യം ഇതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം.സൈലന്റ് മോഡില്‍ ആയ നിങ്ങളുടെ ഫോണ്‍ റിംഗ് ചെയ്യിപ്പിച്ചു ഫോണ്‍ ഇരിക്കുന്ന സ്ഥലം കണ്ടെത്താം, ഫോണ്‍ ഇരിക്കുന്ന location അഡ്രെസ്സ് കണ്ടെത്താം,നിങ്ങളുടെ ഫോണ്‍ കമ്പ്യൂട്ടറില്‍ നിന്ന് തന്നെ സ്ക്രീന്‍ ലോക്ക് ചെയ്യാം, ഫോര്‍മാറ്റ്‌ ചെയ്യാം........ 
     ഇങ്ങനെയൊക്കെ ആണെങ്കിലും നിങ്ങളുടെ ഫോണ്‍ മോഷണം പോയതാണെങ്കില്‍ , എടുതയാല്‍ അത്യാവശ്യം വിവരം ഉള്ളവനുമായാല്‍ അത് locate ചെയ്യാന്‍ ബുദ്ധിമുട്ട് വന്നേക്കാം ,കാരണം ഫോണ്‍ ഹാര്‍ഡ് reset ചെയ്താല്‍ നിങ്ങളുടെ google അക്കൗണ്ട്‌ erase ആകും .
  എങ്ങിനെയാണ് ഫോണ്‍ കണ്ടെത്തുന്നതെന്ന് സ്ക്രീന്‍ ശോടിലൂടെ മനസ്സിലാക്കാം.
    ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഈ ലിങ്കില്‍ പോയി  നിങ്ങളുടെ ഫോണില്‍ ആഡ് ചെയ്ത അതേ email ഉം പാസ്സ്‌വേര്‍ഡ്‌ കൊടുത്തു login ചെയ്യുക. ഇപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു വിന്‍ഡോ കാണാം.


മുകളിലെ 2 ഐക്കണുകളില്‍ ആദ്യതേത് ഫോണ്‍ rename ചെയ്യാനും രണ്ടാമത്തെത് ഫോണ്‍ locate ചെയ്യാനും ഉള്ളതാണ്. locate അഡ്രെസ്സ് ആണ് ചുവന്ന വൃത്തത്തില്‍ കാണുന്നത്. അതിനു താഴെ ഫോണിന്റെ ചിത്രം കാണുന്ന icon ആണ് ഫോണ്‍ റിംഗ് ചെയ്യിക്കാനുള്ളത് അതില്‍ ക്ലിക്കിയാല്‍ നിങ്ങളുടെ ഫോണ്‍ 5 മിനിറ്റ് റിംഗ് ചെയ്യും റിംഗ് നിര്‍ത്താന്‍ power ബട്ടന്‍ അമര്‍ത്തണം.ഫോണ്‍ reset ചെയ്യാനു സ്ക്രീന്‍ ലോക്ക് ചെയ്യാനുമൊക്കെയുള്ള option ആണ് താഴെയുള്ളത്. ഇത് നിങ്ങളുടെ ഫോണില്‍ വര്‍ക്ക്‌ ആകണമെങ്കില്‍ നിങ്ങളുടെ ഫോണിലും കുറച്ചു settings ചെയ്യാനുണ്ട് , അതിന്റെ snap shot താഴെ കാണാം.

google settings എടുക്കുക.

android device manager സെലക്റ്റ് ചെയ്യുക.

ആദ്യത്തെ ബോക്സ് ടിക് മാര്‍ക്ക്‌ ചെയ്യുക. നിങ്ങളുടെ ഫോണ്‍ factory reset ചെയ്യാന്‍ പ്രപ്തമാക്കണമെങ്കില്‍ രണ്ടാമത്തെ ബോക്സ് ടിക് മാര്‍ക്ക്‌ ചെയ്യണം. ഇനി ഒന്ന് പരീക്ഷിച്ചു നോക്കൂ............ 
     
    ഇനി ഒരു സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്താം... ഇവനെ ഇന്‍സ്റ്റോള്‍ ചെയ്തു settings എല്ലാം ക്ലിയര്‍ ആക്കിയതിന് ശേഷം ഫോണ്‍ സ്ലീപിംഗ് മോഡില്‍ ഇരിക്കുമ്പോള്‍ ഒന്ന് വിസില്‍ അടിച്ചു നോക്കൂ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങും...... ഫോണ്‍ എവിടെയാണ് വെച്ചത് എന്ന് മറന്നു പോയാല്‍ ഒന്ന് വിസിലടിച്ചാല്‍ മതി ,ഫോണ്‍  ഇരിക്കുന്ന സ്ഥലം അറിയാന്‍ കഴിയും 
  settings  ചെയ്യാനുള്ള സ്ക്രീന്‍ ഷോട്ട് കണ്ടോളൂ.......

സോഫ്റ്റ്‌വെയര്‍ കിട്ടാന്‍ ഇവിടെ ക്ലിക്കൂ......


   ഈ പോസ്റ്റ്‌ നിങ്ങള്ക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പരമാവധി ഷെയര്‍ ചെയ്യുക.

                           *************


                                                                                                                                                                         

ആണ്‍ഡ്രോയിഡ്  സംബന്ധിച്ച മറ്റു പോസ്റ്റുകള്‍ 

                                                                                                                                                                         



     ദുആ വസ്വിയ്യത്തോടെ,
താജുദ്ദീന്‍ സഖാഫീ.... വാണിയംപാറ

2 comments:

Rashi.. Coorg.. said...

Nice one.. Thank u.. Jazaakallahu Khairal jazaa'

Unknown said...

Tnx

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews