ബ്ളോക് ചെയ്ത വെബ്സൈറ്റ് എങ്ങിനെ തുറക്കും???
*******************************
ഇന്ന് നിങ്ങള്ക്ക് ഞാന്‍ പരിചയപ്പെടുത്തുന്നത് block ചെയ്ത വെബ്സൈറ്റ് എങ്ങിനെ തുറക്കാം എന്നതിനെ കുറിച്ചാണ്. ഇത് പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്. കാരണം, മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സോഷ്യല്‍ വെബ്സൈറ്റ് പലതും അവര്‍ block ചെയ്തിരിക്കുകയാണ്. അത് മൂലം പലര്‍ക്കും നാടുമായി ബന്ടപ്പെടുന്നതിനും സംസാരിക്കുന്നതിനും ഒരുപാട് പൈസ ചിലവാക്കേണ്ട അവസ്ഥയാണുള്ളത്. അതല്ലെങ്കില്‍ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണം. എന്നാല്‍ ഒരു സോഫ്റ്റ്‌വെയറും ഉപയോഗിക്കാതെ നിങ്ങളുടെ lap/pc യില്‍ ചില settings വ്യത്യാസം മാത്രം വരുത്തി എങ്ങിനെ block വെബ്സൈറ്റ് തുറക്കാം എന്നതാണ് ഇന്ന് ചര്‍ച്ച. (എങ്ങിനെ ഒരു വെബ്സൈറ്റ് block ചെയ്യാം എന്ന് മുന്പ് പോസ്റ്റ് ചെയ്തിരുന്നു. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് block ചെയ്യുന്നതിനെ കുറിച്ചറിയാന്‍ ഇവിടെ അമര്‍ത്തുക, സോഫ്റ്റ്‌വെയര്‍ സഹായമില്ലാതെ എങ്ങിനെ ചെയ്യാമെന്ന് ഇവിടെ നോക്കി മനസ്സിലാക്കാം.)
സ്ക്രീന്‍ ഷോട്ട് സഹിതം തുടക്കക്കാര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്ന തരത്തില്‍ ആണ് വിശദീകരിക്കുന്നത്, ഈ പോസ്റ്റ് ഒന്നോ രണ്ടോ തവണ വായിച്ചു സ്ക്രീന്ഷോട്ട് നോക്കി മനസ്സിലാക്കി ചെയ്യുക. എന്നാല്‍ തുടങ്ങുവല്ലേ............?
സ്ക്രീന്‍ ഷോട്ട് സഹിതം തുടക്കക്കാര്‍ക്കും പെട്ടെന്ന് മനസ്സിലാകുന്ന തരത്തില്‍ ആണ് വിശദീകരിക്കുന്നത്, ഈ പോസ്റ്റ് ഒന്നോ രണ്ടോ തവണ വായിച്ചു സ്ക്രീന്ഷോട്ട് നോക്കി മനസ്സിലാക്കി ചെയ്യുക. എന്നാല്‍ തുടങ്ങുവല്ലേ............?
മുകളിലെ ഷോട്ട് കണ്ടില്ലേ? task ബാറിലെ നെറ്റ്‌വര്‍ക്ക് ചിഹ്നത്തില്‍ right click ചെയ്തു അതിലെ 'open network and sharing centre' എന്ന option select ചെയ്യുക. ഇതാ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും.
ഇനി ചുവന്ന ചതുരത്തില്‍ കാണുന്ന 'set up new connection or network' എന്നതില്‍ ക്ളിക്കുക.
ഇനി ചെയ്യേണ്ടത് തുറന്നു വന്ന വിന്‍ഡോയിലെ 'connect a work space' എന്നത് select ചെയ്തു 'next' എന്നിടത് ഞെക്കുക. ഇനി താഴെ നോക്കൂ....
'VPN Connection' എന്നത് select ചെയ്തു 'next' എന്നതില്‍ ക്ളിക്കുക.
ആരോ മാര്‍കുകളില്‍കാണുന്നത് പോലെ ചെയ്തതിനു ശേഷം next അടിക്കൂ....
ഇതിലെ 'use my internet connection (vpn)' എന്നത് select ചെയ്തോളൂ...
മുകളിലെ പോലെ ഒരു വിന്‍ഡോ കിട്ടിയില്ലേ? അതില്‍ ആദ്യ കോളത്തില്‍ 'uk.newipvpn.com' എന്ന് ടൈപ്പ് ചെയ്തു create എന്നതില്‍ ക്ലിക്കിയാല്‍ സംഗതി റെഡി!!!!!
ഇനി ചെറിയ കുറച്ചു പണികള്‍ കൂടി ബാക്കിയുണ്ട്. ദാ താഴെ നോക്കൂ.....
open network and sharing centre എന്ന വിന്‍ഡോ വീണ്ടും തുറന്നു അതിലെ 'change adaptor settings' എന്നതില്‍ ക്ളിക്കി യാല്‍ കിട്ടുന്ന വിന്‍ഡോയിലെ vpn connection എന്നതില്‍ right click ചെയ്തു properties സെലക്റ്റ് ചെയ്യുക. സ്ക്രീന്‍ ഷോട്ട് കാണൂ...
ഇതിലെ security tabല്‍ മുകളില്‍ കാണുന്നത് പോലെ സെറ്റ് ചെയ്തു ok എന്നതില്‍ അമര്‍ത്തുക.
ഇനി വീണ്ടും vpn connection എന്നതില്‍ right click ചെയ്ത creat shortcut എന്നതില്‍ അമര്‍ത്തിയാല്‍ നമ്മുടെ പണി പൂര്‍ത്തിയായി. കണ്ടില്ലേ ഡസ്ക് ടോപ്പില്‍ vpn icon വന്നു.
ഇനി ഇതെങ്ങെനെ കണക്ട് ചെയ്യുമെന്ന് നോക്കാം..... ഡസ്ക്ടോപിലെ vpn iconലോ, task ബാറിലെ network iconലോ അമര്‍ത്തി vpn connection എന്നത് സെലക്റ്റ് ചെയ്ത് connect എന്നതില്‍ ക്ളിക്കുക, തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ 'user name' എന്നിടത്ത് newipvpn.com എന്നും 'password' എന്നിടത്ത് 2013 എന്നും കൊടുക്കുക.
സ്ക്രീന്‍ ഷോട്ട് നോക്കൂ...
ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കൂ.... skype, nimbuzz, facebooke, net calling site........ തുടങ്ങി block ചെയ്ത ഇതു വെബ്സൈറ്റ് വേണമെങ്കിലും ഇത് ആക്റ്റീവ് ആകി തുറക്കാം......
നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടും ..........
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും എല്ലാം താഴെ post a comment എന്നിടതോ, അതിനു താഴെ കാണുന്ന മലയാളത്തില്‍ എഴുതാനുള്ള ബോക്സിലോ രേഖപ്പെടുത്തൂ, അതെനിക്കൊരു പ്രചോദനമായിരിക്കും.













1 comment:
tried. but not connecting to vpn
Post a Comment