തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

4/17/2013

സൌദിയിലും കിട്ടും നിംബസ്

        അതെ, സൌദിയിലും നിംബസ് കിട്ടും 


       കുറച്ചു ദിവസമായി  സൌദിയില്‍ നിംബസ്  ബ്ലോക്ക് ആയിട്ട്  voip കാള്‍ മാത്രമല്ല  stc മോഡം ഉപയോഗിക്കുന്നവര്‍ക്ക്  നിംബസ്   lapല്‍ തുറക്കാത്ത അവസ്ഥയും..... 
       യഥാര്‍ത്ഥത്തില്‍ സൌദിയ്ലെ പ്രവാസികള്‍ ശരിക്കും വെട്ടിലായി. നിതാകാത് ഒരു വശത്ത് voip കാള്‍ മിനിറ്റ് കുത്തനെ കുറച്ചത്  മറുവശത്, mobile കാള്‍ ചാര്‍ജ്ജ്  25ല്‍ നിന്ന് 55 ലേക്ക് കയറിയത്  അതിലും വലിയ അടി. ഇങ്ങനെയൊക്കെയാെണങ്കിലും എന്നെപ്പോലുള്ള ചിലര്‍ അഹങ്കരിച്ചു "ഞങ്ങള്‍ക്ക് നിംബസുണ്ടല്ലോ... ഞങ്ങളുടെ വീട്ടിലും ഉണ്ട്...   ഞങ്ങള്‍ക്ക് കാള്‍ ഫ്രീയാ...."
     ഇപ്പോളിതാ കൂനിന്‍ മേല്‍ കുരു പോലെ നിമ്ബസും  കട്ട്!!!!!!!!!!!!!
എന്ത് ചെയ്യും?
         ഏതായാലും 'google' പറമ്പില്‍ ഒന്ന്  'search'ന്  ഇറങ്ങി അപ്പോളതാ തേടിയ പാമ്പ്‌ കാലില്‍ ചുറ്റി, കുറച്ചു പെടിയോടെയാണ്ങ്കിലും അവനെയെടുത്ത് 'system'തിലിട്ടു. അല്ഹമ്ദുലില്ലാഹ്  അവന്‍ ഒരു കുഴപ്പവും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, നിംബസ്  വര്‍ക്കാവുകയും ചെയ്തു. 
      നിംബസ് മൂലം ഭാര്യ (കാമിനി) പിണങ്ങിയവര്‍ക്കും മൊബൈല്‍ കാള്‍ ചെയ്തു റിയാല്‍ മുടിച്ചവര്‍ക്കും ഞാനീ  പോസ്റ്റ്‌    സമര്പ്പിക്കുന്നു.

         ഇതാ ഈ സോഫ്റ്റ്‌വെയര്‍ കയറ്റുന്നതിനു മുന്പ് നിംബസ്  open ആക്കിയാല്‍ ഇങ്ങനെയാണ് വന്നിരുന്നത്. ഇമേജ് നോക്കൂ.......

























കണ്ടില്ലേ ഇനി  ഇവനെ തുറക്കാനുപയോഗിച്ച
സോഫ്റ്റ്‌വെയര്‍ നിങ്ങള്‍
കണ്ടോളൂ...... 

അധികം വിശദീകരിക്കാനൊന്നും ഇതിലില്ലാ... തുറന്നു വരുമ്പോള്‍ ചുവപ്പ് വൃത്തം കാണിചിടത്  നിങ്ങളുടെ യഥാര്‍ത്ഥ ip അഡ്രെസ്സ് ആയിരിക്കും ഉണ്ടാവുക,  നീല ചതുരത്തില്‍ കാണിച്ചിരിക്കുന്നിടത് നിന്ന് നിങ്ങള്ക്ക് ഏതെങ്കിലും  ip അഡ്രെസ്സ്  തിരഞ്ഞെടുക്കാം, ഇനി connect എന്നിടത്    (നീല ആരോ )ക്ളിക്കിക്കോളൂ.. ഇപ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥ  ip അഡ്രെസ്സ്   മറക്കപ്പെടുകയും മറ്റൊരു രാജ്യത്തെ  ip അഡ്രെസ്സ്   നിങ്ങള്ക്ക് ലഭിക്കുകയും ചെയ്യും ഇനി നിംബസ്  ഓണാക്കൂ   
   ഇതാ ഇങ്ങിനെ ........
കണ്ടോ   പരിപാടി സക്സസ്.
         എന്താ സന്തോഷായോ? എന്നാല്‍ ഇത് മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടാന്‍ പരമാവധി ഷെയര്‍ ചെയ്യാന്‍ മറക്കരുതേ.
  ഇതാ ഇവിടെ ക്ലിക്കിയാല്‍ ഇവനെ കൈക്കലാക്കാം. ഇനി പ്രവാസികള്‍   ലാവിഷായി വിളിച്ച്  പ്രയാസം മാറ്റിക്കോളൂ....
   എന്ന് ; നിങ്ങളുടെ സ്വന്തം 'പ്രവാസി'

  എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ താഴെ comment എന്നിടത് ക്ലിക്കി  email id സഹിതം പോസ്റ്റ്‌ ചെയ്തോളൂ , അറിയാവുന്നതിനു മറുപടിതരാം........
     ദുആ വസ്വിയ്യത്തോടെ,
   താജുദ്ദീന്‍ സഖാഫീ  വാണിയംപാറ
     

4 comments:

Unknown said...

Dear
Thanks for the post
Please check the link , i can't access the link which u provided. Please update it....
Please make it PUBLIC when you share any thing on google drive

Thanks
Muhammed Rafi

pravasy said...

drive ഫോള്‍ഡര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കിട്ടാതിരിക്കാന്‍ വഴിയില്ലല്ലോ

Anonymous said...

Folder not available...please add download link with your post allways...thanx a lot

Anonymous said...

Folder not available...please add download link with your post allways...thanx a lot

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews