അസ്സലാമുഅലൈകും
google drive ഗൂഗിള്‍ നമുക്ക് തരുന്ന ഓണ്‍ലൈന്‍ storage ആണ്. ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ട് വഴി തുറന്നു ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും. 5 GB storage ഫ്രീ ആണ്. കൂടുതല്‍ storage കിട്ടണമെങ്കില്‍ ഫീസ് കൊടുത്തു നേടാവുന്നതാണ്. അതുപോലെ ഇപ്പോള്‍ hangout എന്ന ഒരു പുതിയ സേവനം കൂടി ഗൂഗിള്‍ നകുന്നുണ്ട്. സ്ക്രീന്ഷോട്ട് കാണുക .
ആദ്യതെത് മെയില്‍ വിന്‍ഡോയില്‍ നിന്നും ഉള്ള google+ െicon ഉം രണ്ടാമതെത് google വിന്‍ഡോയില്‍ നിന്നും ഉള്ള google+ icon ഉം ആണ്. ഇത് ക്ലിക്ക് ചെയ്ത് നമുക്ക് നമ്മുടെ കമ്പ്യൂട്ടര്‍ ല്‍ ഉള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യുകയോ ചര്‍ച്ചാറൂം തുറന്നു വീഡിയോ കോണ്ഫെറെന്‍സ് നടുതുകയോ ഒക്കെ ആവാം.അതും കൂടാതെ നമ്മുടെ സ്ക്രീന്‍ ഷെയര്‍ ചെയ്യുന്നതോടൊപ്പം ലൈവ് ആയി ബ്രോഡ്കാസ്റ്റിങ്ങും (ലൈവ് ആയി പ്രക്ഷേപണം) നടത്താം. നമ്മുടെ ഗൂഗിള്+ ഉള്ളവര്‍ക്ക ലൈവായി കാണാം. കൂടാതെ നമ്മുടെ യുടുബ്ചാനലിലും ലൈവായി കാണാം. എന്ന് മാത്രല്ല നാം ബ്രോഡ്കാസ്റ്റിങ്ങു നടത്തിയ വീഡിയോ ഓടോമാറ്റിക് ആയി നമ്മുടെ യുടുബ്ചാനലില്‍ അപ്ലോഡ് ആവുകയും ചെയ്യും. താഴെ സ്ക്രീന്‍ഷോട്ട് നോക്കൂ.
google+ ലെ ഹോം ടാബ് ക്ലിക്കിയാല്‍ താഴേക്ക് ഹോം മെനു തുറന്നുവരും, അതില്‍ നിന്നും hangout എന്നതില്‍ ക്ലിക്കുക.... സ്ക്രീന്‍ ഷോട്ട് താഴെ കൊടുത്തിട്ടുണ്ട്.

കണ്ടില്ലേ ഇതിലെ hangouts ഓണ്‍ എയര്‍ എന്നതില്‍ ക്ളിക്കിയതിനുശേഷം തുറന്നു വരുന്ന വിന്‍ഡോയില്‍ ഒരു hangouts ഓണ്‍ എയര്‍ ആരംഭിക്കുക എന്ന് കാണുന്നിടത്ത് ക്ലിക്കുക.... ഇതാ ഇത് പോലെ...

ഇപ്പോള്‍ താഴെ കാണുന്നത്
പോലെ ഒരു വിന്‍ഡോ തുറന്നു വരും.

അതില്‍ ചുവന്ന വൃത്തത്തില്‍ ഒരു പേര് നല്‍കുക (നിങ്ങള്‍ ബ്രോഡ്കാസ്റ്റിങ്ങു (ലൈവ് പ്രക്ഷേപണം) നടത്തുന്നുണ്ടെങ്കില്‍ ഇത് നിര്‍ബന്ധം).നീല വൃത്തത്തില്‍ ഷെയര്‍ ചെയ്യേണ്ട ആളുകളുടെ mail id കൊടുക്കുക. പിന്നീട് hangout ആരംഭിക്കാം എന്നിടത് (നീല ആരോമാര്‍ക്ക്) ക്ലിക്കിയാല്‍ താഴെ കാണുന്നത് പോലെ ഒരു വിന്‍ഡോ തുറന്നുവരും .

ഇനി ഗ്രൂപ്പ് വീഡിയോ call അല്ലെങ്കില്‍ നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്ന വീഡിയോ സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ആരംഭിക്കാം. സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ചുവപ്പ് കളറില്‍ ആരോമാര്‍ക്ക് കൊടുത്ത സ്ഥലത്ത്ക്ലി ക്കിയാല്‍ നമുക്ക് ബ്രോഡ്കാസ്റ്റ് ചെയ്യേണ്ട സ്ക്രീന്‍ ഭാഗം തിരഞ്ഞെടുക്കാം. താഴെ നോക്കൂ....

സ്ക്രീന്‍ ഷെയര്‍ എന്നുടത് ക്ലിക്കിയാല്‍ കിട്ടുന്ന വിന്‍ഡോ ആണ് മുകളില്‍ കൊടുത്തത്, നമ്മുടെ pc/lap ല്‍ ആക്റ്റീവ് ആയിരിക്കുന്ന വിന്‍ഡോ എല്ലാം അതില്‍ കാണാം. വേണ്ടത് സെലക്ട് ചെയ്തു നീല ആരോ കാണുന്നിടത്ത് അമര്‍ത്തിക്കോളൂ...

അടുത്തതായി പച്ച ആരോ കാണുന്നിടത്ത് ഒന്നമത്തി കുത്തൂ.......

മുകളിലതെത് പോലുള്ള വിന്‍ഡോ കിട്ടിയില്ലേ? ഇനി എന്ത് ചെയ്യണമെന്നു മനസ്സിലായില്ലേ?
അടുത്ത വിന്‍ഡോ ഇതാ.......

ഇപ്പോള്‍ നമ്മുടെ സ്ക്രീനില്‍ നാം സെലക്റ്റ് ചെയ്ത ഭാഗം പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുകയാണ്.
വിന്‍ഡോയില്‍ ചുവന്ന ആരോ കാണുന്നില്ലേ? അവിടെ അമര്‍ത്തിയാല്‍ നമ്മുടെ വീഡിയോയുടെ URL നമുക്ക് കിട്ടും,

നീല വൃത്തത്തില്‍ കാണിച്ചതാണ് എംബെഡ് കോഡ് , എംബെഡ് കോഡ് സുഹൃത്തുക്കള്‍ക്ക് മെയില്‍ ചെയ്തോ മറ്റോ കൈമാറിയാല്‍ അവര്‍ക്ക് ആ ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ യുടുബ്ചാനലില്‍ ലൈവായി പരിപാടി കാണാം. കോഡ് മുഴുവന്‍ അതെ പടി പകര്തരുതെ..... അതിലെ http://..... എന്ന് തുടങ്ങുന്നിടം മുതല്‍ "എന്നാ ചിഹ്നം കാണുന്നത് വരെ മാത്രം ഉദാഹരണത്തിന് താഴെ ഉള്ള URL നോക്കൂ...
<iframe
width="420" height="315" src="http://www.youtube.com/embed/Ye4ALcevgwU"
frameborder="0" allowfullscreen></iframe>
ഇതാണ് എനിക്ക് കിട്ടിയ കോഡ്, ഇതിലെ അടിവരയിട്ട ഭാഗം കണ്ടില്ലേ? അതാണ് വീഡിയോ url അത് ബ്രൌസറില്‍ ഒരു പുതിയ വിന്‍ഡോ തുറന്നു ടൈപ്പ് ചെയ്തു നോക്കൂ... നിങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്ന വീഡിയോ ലൈവ് ആയി നിങ്ങള്ക്ക് youtube ല്‍ കാണാം...
പ്രക്ഷേപണം അവസാനിപിച്ചു കഴിഞ്ഞാല്‍ ഓട്ടോമടിക് ആയി വീഡിയോ നിങ്ങളുടെ youtube ചാനലില്‍ അപ്‌ലോഡ് ആയിട്ടുണ്ടാകും.........
ഞാന്‍ നിങ്ങള്‍ക്ക് ഇത് പറഞ്ഞു തന്നത് എന്തിനാനെന്നറിയാമല്ലോ? നമ്മുടെ സമ്മേളനം അതാരും മറക്കരുത്. എല്ലാവരുംകഴിവതും പരിപാടി ജനങ്ങളിലെക്കെതിക്കുക. ബൈലുക്സില്‍ കയറാന്‍ കഴിയാത്തവര്‍ക്ക് അതോരനുഗ്രഹമായിരിക്കും.
അപ്പോള്‍ നമുക്ക് ചാനെല്‍ പ്രക്ഷേപണം തുടങ്ങുകയല്ലേ?.
നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും , സംശയങ്ങളും,തിരുതലുകലുമെല്ലാമ് താഴെ comment എന്ന് കാണുന്നിടത്ത് രേഖപ്പെടുത്തുക , അതെനിക്കൊരു മുതല്‍ക്കൂട്ടും, പ്രചോദനവും ആയിരിക്കും. follow by email എന്നിടത് നിങ്ങളുടെ മെയില്‍ id കൊടുത്ത് submit ചെയ്താല്‍ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് മെയില്‍ ആയി ലഭിക്കും.
ദുആ വസ്വിയ്യത്തോടെ ,
താജുദ്ധീന്‍ സഖാഫീ വാണിയംപാറ
താജുദ്ധീന്‍ സഖാഫീ വാണിയംപാറ



2 comments:
مــا شــاء اللـــه
مــا شــاء اللـــه
Post a Comment