തുടക്കക്കാരായ കമ്പ്യൂട്ടര്‍ /ആണ്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു കൊച്ചു സഹായം

8/03/2014

ആണ്‍ഡ്രോയിഡ് മലയാളം ടൈപ്പിംഗ്

ആണ്‍ഡ്രോയിഡ് ഫോണില്‍ ഈസിയായി മലയാളം ടൈപ്പ് ചെയ്യാം, കമ്പ്യൂട്ടറിനെക്കാള്‍ എളുപ്പത്തില്‍!!!!!


ആണ്‍ഡ്രോയിഡ് ഫോണില്‍ മലയാളം ടൈപ്പ്  ചെയ്യാന്‍ multiling keyboard മുന്‍പ് പരിചയപ്പെടുത്തിയിരുന്നു. അതിനു പല പോരായ്മകളും ഉണ്ട്. ഒരുപാട് സുഹൃത്തുക്കള്‍ സംശയം ചോദിച്ചു കൊണ്ടേ ഇരിക്കുന്നു.  ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും സ്വരാക്ഷര ചിഹ്നങ്ങളും എഴുതാന്‍ ബുദ്ധിമുട്ടാണ്. ഒരു വാക്ക് ടൈപ്പ്  ചെയ്യാന്‍ ഒരുപാട് നേരം കളയണം. അതിനൊരു പരിഹാരം തിരഞ്ഞപ്പോള്‍ കയ്യില്‍ തടഞ്ഞതാണിത്. ഇപ്പോള്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്  multiling keyboard നേക്കാള്‍ മെച്ചപ്പെട്ട, വളരെ എളുപ്പത്തില്‍ ആര്‍ക്കും ടൈപ്പ് ചെയ്യാവുന്ന ഒരു  keyboard ആണ്.keyboard ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം അത് എങ്ങിനെ ആക്റ്റീവ് ആക്കുമെന്ന് നോക്കാം.സെറ്റിങ്ങ്സില്‍ 'language and input' select ചെയ്യുക. ഇനി താഴെ സ്ക്രീന്‍ ഷോടുകളില്‍ കാണുന്നത് പോലെ ചെയ്യുക. 




താഴെ കാണുന്നതാണ് keyboard, 


നീല വൃത്തത്തില്‍ കാണുന്നത് മലയാളം select ചെയ്യാനുള്ള ടാബ് ആണ്. ചുവന്ന വൃത്തത്തിലുള്ളത് ഇംഗ്ലീഷ് select ചെയ്യാനും.(
ആകെ ഒരു ബുദ്ധിമുട്ട് തോന്നിയത് ഇംഗ്ലീഷ് ടൈപ്പ്  ചെയ്യുന്ന  കാര്യത്തിലാണ്, qwerty കീ ബോര്‍ഡില്‍ വേഗത്തില്‍ ടൈപ്പ് ചെയ്തു ശീലിച്ചവര്‍ക്ക്  ഇതിലെ അക്ഷര മാല ക്രമത്തിലുള്ള ഇംഗ്ലീഷ് ഒരു പ്രശ്നം തന്നെ. ടൈം ഒരുപാട് വേസ്റ്റ്.) കറുപ്പ് വൃത്തത്തിലെ ആദ്യം കാണുന്ന ചുവന്ന ഡോട്ട് കൂട്ടക്ഷരം എഴുതാന്‍ ഉള്ളതാണ്. അതായത്  നിങ്ങള്ക്ക്   'പ്പ ' എന്ന് എഴുതണമെങ്കില്‍ 'പ' എന്നെഴുതിയ ശേഷം ആ ഡോടില്‍ കുത്തിയാല്‍ മതി. രണ്ടാമത്തെ ചിഹ്നം ചില്ലക്ഷരം എഴുതാന്‍ഉള്ളതാണ്. നിങ്ങള്ക്ക് 'ന്‍' എന്നു എഴുതണമെങ്കില്‍ 'ന' എന്നെഴുതിയ ശേഷം ആ ചിഹ്നത്തില്‍ ഒന്ന് തൊട്ടു നോക്കൂ....... എന്തെളുപ്പം അല്ലെ? ഇനി അതിലെ മൂന്നാമത്തെ ചിഹ്നം, അത് അക്ഷരങ്ങള്‍ക്ക് ചന്ദ്രക്കല ഇടാന്‍ ഉപയോഗിക്കാം. 'സ്' എന്നെഴുതാന്‍ 'സ' എന്ന് ടൈപ്പ് ചെയ്ത ശേഷം ആ ചിഹ്നത്തില്‍ ഒന്ന് തൊട്ടാല്‍ മതി. നീല വൃത്തത്തില്‍ ഒന്ന് കൂടി തൊട്ടാല്‍ ബാക്കി അക്ഷരങ്ങളും അക്കങ്ങളും ടൈപ്പ് ചെയ്യാം. 

സ്ക്രീന്‍ ഷോട്ട് താഴെ.


എങ്ങിനെയുണ്ട്? ഇഷ്ടപ്പെട്ടോ? എങ്കില്‍ കൂട്ടുകാരെക്കൂടി അറിയിക്കണേ...... ഷെയര്‍ ചെയ്തു എല്ലാവരിലേക്കും എത്തിക്കുക.

ഡൌണ്‍ ലോഡ്  ചെയ്യാനും, വിശദമായി അറിയാനും താഴെ ചിത്രത്തില്‍ ക്ളിക്കി  നോക്കൂ....



ഈ ലിങ്കില്‍ നിന്നും ആപ്പ് കിട്ടാത്തവര്‍ 
ഡ്രൈവില്‍ നിന്നും ഇന്‍സ്റ്റോള്‍ ചെയ്യാന്‍ താഴെ ചിത്രത്തില്‍ ക്ലിക്കുക 

dropbox മുഖേന വേണ്ടവര്‍ താഴെ ചിത്രത്തില്‍ ക്ലിക്കൂ....
നിലവില്‍ dropbox ഇല്ലാത്തവര്‍ ഈ ലിങ്കില്‍ https://db.tt/510aRQic പോയി നിങ്ങളുടെ പേരും mail idയും കൊടുത്ത് sighnup ചെയ്ത ശേഷം phone/pc യില്‍ dropbox ഇന്‍സ്റ്റാള്‍ ചെയ്യുക എന്നിട്ട് മാത്രം താഴെ ചിത്രത്തില്‍ ക്ലിക്കുക.


വളരെ ഉപകാര പ്രദമായ ഈ ആപ്പിനു ജന്മം നല്‍കിയ 'ഏ ആര്‍ രാമകൃഷ്ണന്‍ നായര്‍'ക്ക്‌  ഒരു ബിഗ്‌ സല്യൂട്ട്
*************
ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, നിങ്ങള്ക്ക് ഉപകാരപ്രദം എന്ന് തോന്നിയാല്‍ മാത്രം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ മറക്കരുത്.
ദാ,താഴെ ഒരു ചെറിയ facebook share ബട്ടന്‍കാണുന്നില്ലേ അതിലൊന്നമര്‍ത്തിയാല്‍ ഇത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കിട്ടു..........

ദുആ വസ്വിയ്യത്തോടെ,
താജുദ്ദീന്‍ സഖാഫി വാണിയംപാറ

16 comments:

pravasy said...

പോസ്റ്റ്‌ സംബന്ധിച്ച സംശയങ്ങളും അഭിപ്രായങ്ങളും comment ആയി രേഖപ്പെടുത്തുക.

musthafa said...
This comment has been removed by the author.
musthafa said...

വളരെ ഉപയോഗപ്രദം ,അള്ളാഹു ദീര്ഗായുസ്സ് നല്കട്ടെ .....

Unknown said...

Tnx

Unknown said...

Tnx

Unknown said...

Tnx

Unknown said...

Tnqu

Unknown said...

Tnx

Unknown said...

Tnx

Unknown said...

Tnx

Anonymous said...

Tnx

Unknown said...
This comment has been removed by a blog administrator.
Unknown said...

മമലയാളം ok

Anonymous said...

ഇതിലേറെ എളുപ്പം Ukeyboard ആണ്,
മംഗ്ലീഷ് എഴുതിയാല്‍ മതി

MOIDEEN said...

വളരെ ഉശാറായി THANK YOU

musthafa said...

ഇതിനെക്കാൾ നല്ലത് പാണിനി keypad ആൻ

മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ഈ ബ്ലോഗില്‍ തിരയാം

Total Pageviews